ദേവസുന്ദരി 12 [HERCULES]

Posted by

എന്നാലങ്ങനെയൊരാളവിടെ നിൽക്കുന്നു എന്നുപോലും നോക്കാതെ ഞാൻ സാധനങ്ങളൊക്കെ ബാക്സീറ്റിൽ വച്ച് നേരെ കാറിലേക്ക് കയറി.

 

എന്നിട്ടും എന്നേം ചിറഞ്ഞ് നോക്കിക്കൊണ്ട് നിന്നയവളെക്കണ്ട് എനിക്ക് പൊളിഞ്ഞു.

 

“” ഡീ കോപ്പേ…!! വരണുണ്ടേ വന്ന് വണ്ടീക്കേറ്.!! “”

 

“” ഇല്ല… ഞാൻ വരണില്ല….! “”

 

“” ഉറപ്പാണല്ലോലേ…!! “”

 

ഞാനൊരു ചിരിയോടെ പറഞ്ഞ് പുറകിലേക്ക് കണ്ണുകാണിച്ചതും അവളൊന്ന് തിരിഞ്ഞുനോക്കി.

 

അവിടെ കടയുടെ അടുത്തായി കലുങ്കിൽ ഇരിക്കണ രണ്ടുമൂന്നു പേരുടെ നോട്ടം അവളിൽ തന്നെ ആണെന്ന് കണ്ടതും അവളൊന്ന് പതറി.

 

പിന്നെ രണ്ടാമതൊന്നാലോചിക്കാതെ അവൾ കാറിൽ കയറി.

 

“” നാശങ്ങള്…!!””

അവള് പിറുപിറുത്തത് കേട്ടെനിക്ക് ചിരിവന്നു.

 

പിന്നീടങ്ങോട്ട് ഒന്നും മിണ്ടീലെലും അവളുടെ നോട്ടം എനിക്ക് നേരെ ഇടയ്ക്കിടെ പാളിവീഴുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

 

കുറച്ചുനേരം ഓടി ഒരു ജംഗ്ഷൻ കിട്ടിയപ്പോൾ ഞാൻ വണ്ടിയൊതുക്കി അമലിന്റെ ഫോണിലേക്ക് ഡയൽ ചെയ്തു.

 

“” ഡാ…!! നീ ഓഫീസിൽ പോയിരുന്നോ…?!””

 

“” ഇല്ലേട്ടാ..!! ഞാൻ കുറച്ച് നാളേക്ക് ലീവ് എടുത്തെന്നു പറഞ്ഞിരുന്നല്ലോ..ചേച്ചി അത്യാവശ്യമായി അളിയന്റെ വീടുവരെ പോയേക്കുവാ.. അതുകൊണ്ട് പുറത്തൊന്നും പോയില്ല.! എന്താ ഏട്ടാ ചോയ്ച്ചേ..!! “”

 

“” ഞങ്ങള് എങ്കി നിന്റെ വീട്ടിലോട്ട് വരുന്നുണ്ട്… നീ വഴി പറഞ്ഞുതന്നേ… ഇവിടിപ്പോ ഏതോ ഒരു ജംഗ്ഷൻന്റെ മുന്നിൽ നിൽപ്പുണ്ട്…!! “”

 

“” ആഹ് അവിടന്ന് ലെഫ്റ്റ് തിരിഞ്ഞോ… അടുത്ത് തന്നെയാ..! കുറച്ച് മുന്നോട്ട് വന്നാ ലെഫ്റ്റിൽ ബേക്ക് പ്ലാസ എന്ന് പേരുള്ള ഒരു ബേക്കറി കാണും. അത് കഴിഞ്ഞുടനെ റൈറ്റിലേക്കുള്ള റോഡ് കേറി നേരെ ഇങ്ങ് വന്നോ… ഞാൻ റോഡിലേക്കിറങ്ങി നിക്കാം…!!  “”

Leave a Reply

Your email address will not be published. Required fields are marked *