ദേവസുന്ദരി 12 [HERCULES]

Posted by

 

“” ഞാൻ പോവട്ടെ എന്നാൽ… “”

 

അത് ചോദിച്ചപ്പോഴവളുടെ മുഖമൊന്ന് മങ്ങിയത് പോലെ തോന്നി. എന്നാലും ചിരിച്ചമുഖത്തോടെ അവൾ എനിക്കനുവാദം തന്നു.

ഒരു ചിരിയോടെ ഞാനവിടന്ന് എണീറ്റ് നടന്നു. 

 

കുറച്ചുനേരം കൂടെ അവിടോക്കേ കറങ്ങിനടന്ന് ഇരുട്ട് വീണുതുടങ്ങിയതും ഞാൻ ഫ്ലാറ്റിലേക്ക് തിരിച്ച് ചെന്നു.

 

ഫ്ലാറ്റിൽ കയറുമ്പോൾ തന്നെ കാണുന്നത് സോഫയിൽ സ്ഥാനം പിടിച്ചിരിക്കുന്ന താടകയെ ആണ്.

 

“” എവിടെപ്പോയതാ…! കുറേ നേരമായല്ലോ..””

 

കേറിയപാടെ ഉള്ള അവൾടെ ചോദ്യമേനിക്കത്ര പിടിച്ചില്ല.

 

“” ഞാനെവിടേലും പോവും… അതൊക്കെ താനെന്തിനാ അന്വേഷിക്കണേ..?! “” 

 

“” അല്ല ചോദിച്ചെന്നെ ഉള്ളു… “”

 

എന്റെ പ്രതികരണം കണ്ട് ഒന്ന് പതറിയ അവൾ പെട്ടന്ന് മറുപടി തന്നു. ഞാനങ്ങനെ പ്രതികരിക്കൂന്ന് അവളും കരുതിക്കാണില്ല.

 

“” ഹ്മ്മ്.. “” ഒന്ന് മൂളി ഞാൻ റൂമിലേക്ക് ചെന്നു.

വീട്ടിലേക്കൊന്ന് വിളിച്ച് അമ്മയോടും അല്ലിയോടുമൊക്കെ സംസാരിച്ചിരിക്കുമ്പോഴാണ് ജിൻസി കഴിക്കാൻ വിളിക്കുന്നത്. അവരോട് ബൈ പറഞ്ഞ് ഞാൻ കഴിക്കാനായി ചെന്നു.

അന്നത്തെ സംസാരമൊക്കെ കഴിഞ്ഞ് ഞാൻ ചെന്ന് കിടന്നു.

 

പിന്നീടുള്ള രണ്ട് ദിവസം ഓഫീസിലെ തിരക്കുകളിൽ മുഴുകി കടന്ന് പോയത് അറിഞ്ഞുപോലുമില്ല.

രണ്ടാം ദിവസം വൈകീട്ട് ചർച്ച എന്റെ ഫ്ലാറ്റിലായിരുന്നു. ഭക്ഷണം കഴിച്ച് എല്ലാരും അവിടത്തന്നെ ഇരുന്നു. ഓരോ തമാശയും ജോലിസ്ഥലത്തെ വിശേഷങ്ങളും ഒക്കെ പരസ്പരം പങ്കുവച്ച് കുറച്ചുനേരം ഞങ്ങൾ ഇരുന്നു.

 

ഇടക്ക് ഉറക്കം വരണു എന്ന് പറഞ്ഞ് താടക എണീറ്റ് പോയി. അത് സ്ഥിരമാണ്. അവൾ നേരത്തേ കിടന്നുറങ്ങും. ഞങ്ങളുടെ സംസാരം ഇടക്ക് 12 മണിവരെയൊക്കെ നീളാറുണ്ട്. താടക 10മണി ആവുമ്പോ മിക്കവാറും എണീറ്റ് പോകാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *