ദേവസുന്ദരി 12 [HERCULES]

Posted by

 

‘ഇതൊന്നും ഞാനിതുവരെ കണ്ടില്ലല്ലോ…!’

 

” അതിനാദ്യമാവളെ നോക്കണമെടാ വെടലേ…!! ” എന്ന മനസിന്റെ റിപ്ലൈ സ്പോട്ടിൽ തന്നെ കിട്ടിയതും നോം കൃതാർത്ഥനായി.

 

ഉദ്ദേശിച്ചത് കിട്ടാത്തതിനാലാവണം അവൾ ഒന്നൂടെ കയ്യെത്തിച്ചു. അതോടെ ഇടുപ്പിൽ നിന്ന് സാരിയല്പം മാറി അവളുടെ ഇടുപ്പ് ദൃശ്യമായി. സ്വഭാവികമായും എന്റെ നോട്ടമവിടേക്ക് പാളിവീണു.

അവിടുത്തെ വെളുപ്പ് കണ്ടെന്റെ കണ്ണ് മിഴിഞ്ഞു.

 

അവളൊന്നൂടെയനങ്ങിയതും എന്റെ ചങ്കിടിപ്പ് കൂടി. മാറിക്കിടന്ന സാരിക്കിടയിൽനിന്ന് ഒരുമഞ്ഞലോഹത്തിന്റെ തിളക്കം.!!

അവളുടെ അരക്കെട്ടിൽ ചുറ്റിക്കിടന്നയാ അരഞ്ഞാണത്തിന്റെ ചെറിയൊരുഭാഗം സാരിക്കിടയിലൂടെ എത്തിനോക്കി.

 

ഒരു നിമിഷം. ഒരേയൊരു നിമിഷമേ ആ കാഴ്ചയ്ക്ക് ആയുസ്സുണ്ടായുള്ളൂ.! ചെറിയൊരു ചിരിയോടെ കയ്യിൽ നെയ്യുടെ ഭരണിയുമായി താടക പൂർവസ്ഥിതിയിലേക്ക് 

തിരിച്ചുവന്നു.

 

ഞാനവിടെ നിന്നത് അവൾ കണ്ടിട്ടില്ല. അധികം ചുറ്റിത്തിരിയാൻ നിൽക്കാതെ ഞാൻ റൂമിലേക്ക് ചെന്നൊന്ന് ഫ്രഷ് ആയി.

 

തിരിച്ചിറങ്ങുമ്പോൾ ജിൻസിയും അമ്മുവും എത്തിയിട്ടുണ്ട്. ഞങ്ങൾ എല്ലാരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.

 

കഴിച്ച് കഴിഞ്ഞ് താടക ചെന്ന് എല്ലാവർക്കും ഓരോ ഗ്ലാസ് പായസം എടുത്തുകൊണ്ടു വന്നു.

 

“” ശ്യോ… ഞാൻ മറന്നു… നിന്നെ സാരിയിൽ കണ്ടിട്ട് പോലും ഞാൻ ഓർത്തില്ല… ഹാപ്പി ബർത്ഡേ അഭീ..!! “”

 

ജിൻസിയുടെ ഓവറാക്ടിങ് കണ്ട് എനിക്ക് ചിരിവന്നു.

 

താടക ഒരു മണ്ടി ആയോണ്ട് അവൾക്ക് മനസിലായില്ല..!!വേറാരേലുവായിരുന്നേ ജിൻസിയുടെ കളിയൊക്കെ ഇപ്പൊ വെളിച്ചത്തായേനെ..!

 

എല്ലാരും പായസം കുടിച്ചപ്പോൾ ഞാനൊരു സംശയത്തോടെ ഗ്ലാസിലേക്കും തടകയേയും മാറിമാറി നോക്കുകയായിരുന്നു.!! ഇനിയൊരവസരം കിട്ടിയാലവളെന്നെ കൊല്ലൂന്ന് ആണല്ലോ പറഞ്ഞേ..! ഇനിയെനിക്ക് തന്നതിൽ എന്തേലുമിട്ട് കലക്കിയിട്ടുണ്ടോന്ന് ആർക്കറിയാം.

 

എന്റെ മനസിലൂടെ കടന്നുപോകുന്ന ചിന്ത മനസിലാക്കിയെന്നോണം തടകയുടെ ചുണ്ടിലൊരു ചിരിവിടർന്നു.

 

Leave a Reply

Your email address will not be published. Required fields are marked *