ദേവസുന്ദരി 12 [HERCULES]

Posted by

 

കയ്യിൽ സ്വർണം കൊണ്ട് തന്നെയുള്ള ഒരു ബ്രേസ്ലറ്റ് കിടപ്പുണ്ട്. അതവളുടെ കയ്യിൽ ഒട്ടിച്ചേർന്ന് കിടക്കുന്നു. ഇതൊക്കെ ഞാനാദ്യമായാണ് ശ്രദ്ധിക്കുന്നത്.

 

സാരിയിൽ അവൾ ഒരു ദേവസുന്ദരി തന്നെയായിരുന്നു. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് ഞാൻ കണ്ണിമ ചിമ്മാതെ അവളെ നോക്കുനിന്നുപോയി.

 

രണ്ട് സൈഡിൽ നിന്നും മുടി വകഞ്ഞെടുത്ത് ചെവികൾക്കിടയിലൂടെ പുറകിലേക്ക് കൊണ്ടുപോയി അവൾ അത് അവിടെ കെട്ടിവച്ചു. പിന്നേ കുറച്ചെടുത്ത് ഇടത് തോൾ വഴി മുന്നിലേക്കിട്ട് അവൾ അടുക്കള ലക്ഷ്യമാക്കി നടന്നു.

പോകുന്ന പോക്കിൽ അവളെന്നെയൊന്ന് നോക്കി ചിരിച്ചു.

 

അവളുടെ അഭൗമസൗന്ദര്യത്തിൽ ഭ്രമിച്ച് നിന്നിരുന്ന എന്നെ ഭൂമിയിലേക്ക് തിരിച്ചെത്തിച്ച കാര്യമായിരുന്നു അത്. ഒരു ഞെട്ടലോടെ ഞാനവളിൽ നിന്ന് നോട്ടം മാറ്റി.

 

അയ്യേ…!! പോയി…! എല്ലാം പോയി…!! നാണക്കേടായി…! വായും തുറന്ന് നോക്കിയിരുന്നതവള് കണ്ടു… ഉളുപ്പുണ്ടോടാ കോപ്പേ…! 

 

സ്വയം എന്നെത്തന്നെ പഴിക്കുമ്പോഴും മനസ് ഒരു തൂക്കുപാലത്തിലെന്നപ്പോൾ ചാഞ്ചാടുകയായിരുന്നു.

 

ഇനിയവളിതുമ്പറഞ്ഞ് കളിയാക്കുവോ..?!  എങ്കിപ്പിന്നെ ചത്താലുമ്മതി..!!

 

ഓരോന്ന് ഓർത്ത് ഞാൻ സോഫയിൽനിന്നെണീറ്റു.

അടുക്കളയിലേക്കൊന്ന് ചെന്ന് നോക്കാൻ മനസ് കിടന്ന് മുറവിളികൂട്ടി. എന്തോ ഒരു പ്രേരണയാൽ ഞാനടുക്കളയിലേക്ക് നടന്നു.

 

സ്റ്റവ്വിന് മുകളിൽ ഉണ്ടായിരുന്ന പാത്രത്തിന്റെ അടപ്പ് അവൾ മാറ്റിയപ്പോൾ പാൽപ്പായാസത്തിന്റെ നറുമണം അവിടെ പരന്നു.

 

അവളെനിക്ക് പുറം തിരിഞ്ഞാണ് നിൽക്കുന്നത്. അവളുടെയാ കറുത്ത് തിങ്ങിയ ചുരുൾമുടിയിഴകൾ വീണ്ടുമെന്റെ ശ്രദ്ധ അവളിലേക്ക് തിരിച്ചു.

വിടർത്തിയിട്ടിരുന്ന അവളുടെയാ കേശഭാരം അരക്കെട്ടിൽ വിശ്രമിക്കുന്നു. അതിന്റെ തുമ്പിൽ ഇനിയും തോർന്നുപോയിട്ടില്ലാത്ത ചെറുനനവ് അരഭാഗത്തെ സാരിയിലേക്ക് പടർന്നു കേറീട്ടുണ്ട്.

 

താടക എന്തോ എടുക്കാനായി കാബോർഡിനടുത്തേക്ക് നീങ്ങി. നെയ് ആണെന്ന് തോന്നുന്നു. അത് മുകളിൽ ആയിരുന്നു ഉണ്ടായിരുന്നത്.

 

കയ്യെത്താത്തതിനാൽ അവൾ വിരലിൽ ഊന്നി ഒന്ന് ഉയർന്നു. ചുവന്ന് പൂപോലുള്ള പാദങ്ങൾ അതോടെ ദൃശ്യമായി. അവളുടെ നിറത്തോട് ചേർന്നെന്നപോലെ അതിൽ ഒട്ടിക്കിടന്ന സ്വർണക്കൊലുസ് കണ്ട് ഞാനമ്പരന്നു.

Leave a Reply

Your email address will not be published. Required fields are marked *