ദേവസുന്ദരി 12 [HERCULES]

Posted by

 

“” ഡാ… നാളത്തെ കാര്യം മറക്കണ്ട…. എങ്ങനേലും അവളെ ഡീലേ ആക്കണം കേട്ടല്ലോ…!! “”

 

താടക പോയി കുറച്ചുകഴിഞ്ഞതും ജിൻസി അവളുടെ ബർത്ഡേ സെലിബ്രേഷനെപ്പറ്റി ഓർമിപ്പിച്ചു.

 

“” ഹ്മ്മ്…!! “”

 

ഞാൻ ഒരുമൂളലിൽ മറുപടിയൊതുക്കി.

 

“” അപ്പൊ എല്ലാം പറഞ്ഞപോലെ…. ഗുഡ് നൈറ്റ്‌..! “”

 

എന്നെയൊന്ന് വിഷ്ചെയ്ത് ജിൻസിയും അമ്മുവും അവളുടെ ഫ്ലാറ്റിലേക്ക് തിരിച്ചുപോയി.

 

ഓരോന്ന് ചിന്തിച്ച് സോഫയിൽ കിടന്ന ഞാൻ അവിടത്തന്നെ ഉറങ്ങിപ്പോയി.

 

******************

 

പിറ്റേന്ന് ഉറക്കമുണർന്നത് ഒരു ഒന്നൊന്നര കണിയിലേക്കാണ്. ബാൽകാണിയുടെ ഗ്ലാസ് ഏരിയ കഴിഞ്ഞ് കടന്നുവന്ന പ്രകാശം മുഖത്ത് വീണപ്പോഴാണ് ഞാൻ കണ്ണ് തുറക്കുന്നത്.

 

അവിടെ കിടന്ന് നോക്കിയാൽ തടകയുടെ മുറിയാണ്. കണ്ണ് തുറന്നതും ഞാൻ കാണുന്നത് സെറ്റുസാരി ഒക്കെ ഉടുത്ത് ഡ്രസ്സിങ് ടേബിളിന് മുന്നിൽ നിന്ന് മുടിയുണക്കുന്ന താടകയെ..!

 

അവളെ ഞാൻ ആദ്യമായിട്ടാണ് സാരിയുടുത്ത് കാണുന്നത്. ഓറഞ്ചിനോട് അടുത്ത് നിൽക്കുന്ന മഞ്ഞ നിറത്തോടുകൂടിയ ഒരു ബ്ലൗസും അതേ കരയുള്ള സാരിയുമായിരുന്നു അവളുടെ വേഷം. അത് വളരെ ബംഗിയായി ഞൊറിഞ്ഞ് ഉടുത്തിരിക്കുന്നു. കുളി കഴിഞ്ഞിട്ട് അധികനേരമായില്ല എന്ന് തെളിയിച്ചുകൊണ്ട് കഴുത്തടിയിലും മുഖത്തുമൊക്കെ ഒട്ടിക്കിടന്ന വെള്ളത്തുള്ളികൾ സൂര്യകിരണമേറ്റ് തിളങ്ങി. ഈറനായ മുടിയിഴകൾ ഡ്രൈയർ വച്ച് ഉണക്കുകയായിരുന്നു അവൾ.

 

കഴുത്തിൽ താലി കിടക്കുന്ന ആ സ്വർണമാല… അത് അവളുടെ മാറിനെ ചുംബിച്ചുകൊണ്ട് കിടക്കുന്നു. തെല്ലൊരസൂയയോടെ എന്റെ നോട്ടമവിടേക്ക് പാളിവീണു. ഷേപ്പൊത്ത 

ആ മാർഗോളങ്ങളുടെ മുഴുപ്പിൽ ഭ്രമിച്ച് തെല്ലുനേരം കടന്നുപോയി.

 

അവളുടെ കാതിൽ ഒരു കുഞ്ഞ് സ്വർണക്കമ്മൽ. അതിൽനിന്ന് നേർത്ത നാരുകൾ പോലെ മൂന്ന് അലുക്കുകൾ ഞാന്ന് കിടപ്പുണ്ട്… അവയുടെ ഓരോന്നിന്റെയും അറ്റത്തും ചെറു ഗോളങ്ങളും. അവളുടെ ഓരോ ചലനത്തിനുമൊത്ത് അവ നൃത്തം ചെയ്തുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *