ദേവസുന്ദരി 12 [HERCULES]

Posted by

 

ഞാൻ കയ്യിൽ കരുതിയിരുന്ന പൊതിയവൾക്ക് നേരെ നീട്ടി. എന്നെയും കയ്യിലുള്ള പൊതിയിലേക്കും ചെക്കൻ ഉറ്റുനോക്കുന്നുണ്ട്.

എന്നാലവളത് വാങ്ങാൻ കൂട്ടാക്കിയില്ല.

എന്റെ നിർബന്ധത്തിന് വഴങ്ങി അവസാനം അവളൊരു പുഞ്ചിരിയോടെ അത് സ്വീകരിച്ചു.

 

“” നിന്ന ഹെസർന്നു (ನಿನ್ನ ಹೆಸರೇನು – നിന്റെ പേരെന്താ..!! )””

 

“” ക്യാ..! “” 

 

“” നാം ക്യാ ഹേ ആപ്കാ..?!! ( നിന്റെ പേരെന്താണ് )””

 

“” ഇഷ..!””

 

“” ഉസ്‌കെ..?! (ഇവന്റെയോ )””

 

ഞങ്ങളുടെ സംസാരം കൗതുകത്തോടെ നോക്കിയിരിക്കുന്ന പയ്യന്റെ തലയിലൊന്ന് തലോടി ഞാൻ ചോദിച്ചു.

 

“” വീർ…! “”

 

“” ആരേവാഹ് ക്യാ നാം ഹേ…( ആഹാ എന്തൊരു പേര്..! )””

 

അത് കെട്ടവളൊന്ന് ചിരിച്ചു.

 

“” ആപ് കാഹാ സേ ഹൈൻ ?  ( നിങ്ങൾ എവിടന്നാണ്? “”

 

“” രാജസ്ഥാൻ.. “” 

 

“” ആപ് ഏക് അച്ചി ബഹൻ ഹെ . ജബ് ആപ് ഉസേ ചാഹ്തേ ഹൈൻ തബ് ഭീ ആപ് ഉസേ കൈണ്ടീ ദേത്തെ ഹൈൻ…  ( നീ ഒരു നല്ല സഹോദരിയാണ്. നിനക്ക് ആഗ്രഹം ഉണ്ടായിട്ടും നീ അവന് മിഠായി നൽകി..)”” 

 

( ബാക്കി മലയാളത്തിൽ )

 

“” എനിക്കിവന്റെ സന്തോഷമാണ് വലുത്…!””

 

അവളൊരു ചിരിയോടെ മറുപടി നൽകി.

 

“” ആ പൊതിയിൽ മിഠായിയുണ്ട് എടുത്ത് കഴിച്ചോളൂട്ടോ… നിനക്ക് കൂടിവേണ്ടത് അതിലുണ്ട്… അവന് മാത്രമല്ല കേട്ടല്ലോ… “

 

അതിനവൾ നന്നായിട്ടൊന്ന് ചിരിച്ചു. കവിളിൽ ഒരു ചെറുനുണക്കുഴി വിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *