“” നിനക്കൊന്ന് ഞങ്ങളെ കാത്തിരുന്നാ എന്നാന്നെ…? “”
ഞാൻ കഴിക്കണത് കണ്ട് ജിൻസിയെന്നോട് തിരക്കി.
“” ഓഹ് പിന്നേ…! വിശന്ന് കുടല്കരിഞ്ഞമണമടിക്കുമ്പോ ഞാന്നിന്നേം നോക്കിയിവിടെയിരിക്കാം…! ഒന്ന് പൊയ്ക്കേടി… “
ജിൻസിയെ ഒന്ന് തളർത്തി ഞാൻ പോളിംഗ് പുനരാരംഭിച്ചു.
അതിന് തടകയൊന്ന് ചിരിച്ചോ…! ഹേയ് തോന്നിയതാവും.
“” വിശന്നിട്ട് തന്നാണോ കരിഞ്ഞേ… ഇവള്ണ്ടാക്കിയ ചിക്കൻ കഴിച്ചിട്ടല്ലല്ലോ ലേ…?! “”
നൈസ് ആയ്ട്ട് തടകക്കിട്ടൊന്ന് കൊട്ടിയുള്ള ജിൻസീടെ മറുപടികേട്ട് ഞാൻ ചിരിച്ചുപോയി.! അത് കണ്ട് എന്നേം ജിൻസിയേം കലിപ്പിച്ച് നോക്കീട്ടെണീറ്റ് പോവാന്നിന്ന താടകയെ ജിൻസിയവിടെപ്പിടിച്ചിരുത്തി.
“” എന്തോന്നാടി…! ഇതൊക്കെയൊരു തമാശയായിട്ട് എടുത്താപ്പോരെ…!! അല്ലേലും നീയത് അറിഞ്ഞോണ്ട് ചെയ്തതല്ലല്ലോ… നീയിത് കഴിച്ചെയങ്ങോട്ട്…””
ജിൻസി നിർബന്ധിച്ചപ്പോൾ അവളിരുന്ന് കഴിച്ചെങ്കിലും ഒന്നും മിണ്ടിയില്ല.
ഇടക്ക് ഒന്ന് കലിപ്പിച്ച് നോക്കും. എന്തോ ചൊറിയാൻ തോന്നിയില്ല…!! അതുകൊണ്ടുമാത്രം അവളത് മുഴുവൻ കഴിച്ചു… ഇല്ലേൽ ചിലപ്പോഴാ പാത്രമെന്റെ തലേലിരുന്നേനെ…!!
ജിൻസിയുടെ നിർബന്ധം കാരണം അമ്മു അവളുടെ ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു. അമ്മു വൈകീട്ട് ജോലികഴിഞ്ഞ് വന്നപാടെ ഞങ്ങളുടെ ഫ്ലാറ്റിലോട്ട് വന്നു. ഉറങ്ങുവായിരുന്ന എന്നേം കുത്തിപ്പൊക്കി അവള് ജിൻസിയുടെ ഫ്ലാറ്റിലേക്ക് ചെന്നു. താടക ഉറങ്ങുവായിരുന്നെന്ന് തോന്നുന്നു. പുറത്ത് കണ്ടില്ല. സാധാരണ ജിൻസിയും അമ്മുവും ഒക്കെ ഉണ്ടെങ്കിൽ അവരുടെ കൂടെയാണ് പുള്ളിക്കാരി.
“” ഏട്ടാ…! ഒരു കാര്യം പ്ലാൻ ചെയ്യാനാ നിന്നെയിപ്പഴിങ്ങോട്ട് വിളിച്ചോണ്ട് വന്നേ…! “”
ജിൻസി എനിക്കെതിർവശത്ത് ഇരിപ്പുണ്ട്. രാത്രിയിൽ എല്ലാരുമിതുപോലെ ഇരുന്ന് സംസാരിക്കാറുള്ളതാണ്. പക്ഷേ ഇന്നെന്തിനാണ് ഇത്ര നേരത്തേ ഇങ്ങനൊരു ചർച്ച എന്ന ആലോചനയിൽ ഇരിക്കുമ്പോഴാണ് അമ്മുവിന്റെ വിശദീകരണം വരുന്നത്.
“” എന്ത് പ്ലാൻ…?! “”
“” എടാ… രണ്ടൂസം കഴിഞ്ഞാ അഭീടെ ബർത്ഡേയാണ്…!! അപ്പൊ ഒരു സർപ്രൈസ് പാർട്ടി ആയാലോ …””