ദേവസുന്ദരി 12 [HERCULES]

Posted by

 

“” എങ്കി നീ കരുതിയപോലത്തന്നെ…. ഇതൊക്കെ ഞാമ്മനപ്പൂർവം ചെയ്തയാ… വിഷം കലക്കിത്തരാനായിരുന്നു പ്ലാൻ…നീനോക്കി നിന്നോണ്ടത് പറ്റാത്തേന്റെ വിഷമമിങ്ങനെ തീർത്തതാ…!!. ഇനിയൊരു ചാൻസ് കിട്ടിയാ ഞാനതൊരിക്കലും മിസ്സെയ്യൂല…!! അല്ലേലും നീയൊക്കെ ചാവണത് തന്നെയാ എല്ലാർക്കും നല്ലത്””

 

താടകയെനിക്ക് നേരെ ചീറിയതും ഞാൻ നിന്നുരുകിപ്പോയി.ശെരിക്കുമതായിരുന്നോ അവളുടെ പ്ലാൻ…!!. ഇനിയിവളുണ്ടാക്കുന്നയൊന്നും തൊട്ട് പോലും നോക്കൂലാന്ന് ഞാനപ്പൊത്തന്നെ തീരുമാനിച്ചു. ജീവൻ വച്ച് കളിക്കാനൊന്നും അല്ലേലുമെന്നേ കിട്ടൂല…!!

 

ഒന്നെന്നെ കലിപ്പിച്ച് നോക്കീട്ട് അവളകത്തേക്കു കേറിപ്പോയി. ജിൻസിയാവട്ടെ ഇതൊക്കെ കേട്ട് തലക്ക് കയ്യും വച്ചിട്ടവിടെയിരുന്നുപോയി.എന്നിട്ടവളെന്നെയൊന്ന് നോക്കി. 

 

 ‘എന്നാടാ നീയൊക്കെ നന്നാവണേ..!!’

എന്നൊരു ധ്വനി ആ നോട്ടത്തിലുണ്ടായിരുന്നു.

 

“” ഡീ… എന്തേലും വാങ്ങിച്ചോണ്ട് വരുവോ…! വിശക്കണു. “”

 

എന്നാലവളൊന്നും മിണ്ടാണ്ട് എണീറ്റ് അടുക്കളയിലേക്ക് പോയി. എന്നിട്ടവൾ അവിടുണ്ടായിരുന്ന ചിക്കനൊന്ന് ടേസ്റ്റ് ചെയ്തു നോക്കി.

 

നന്നായിട്ടൊന്ന് എരുവ് വലിച്ചവളെന്നെ നോക്കി ഇളിച്ചുകാണിച്ചു. ഇത്രേം എരുവുണ്ടാവൂന്ന് അവള് കരുതിക്കാണൂല.!

 

അവള് അതിലേക്ക് കുറച്ച് വിനാഗിരിയും രണ്ട് ചെറുനാരങ്ങയുടെ നീരും ചേർത്തു. എന്നിട്ടതൊന്ന് നല്ലപോലെ മിക്സ്‌ ചെയ്തിട്ട് കുറച്ചെടുത്ത് എനിക്ക് നേരെ നീട്ടി.

 

“” പോടീ… എനിക്കൊന്നും വേണ്ട… അല്ലേലെ പുകഞ്ഞ് നിക്കുവാ..!! “”

 

“” ഇപ്പൊ എരുവൊന്നും കാണൂലട… അതിനുള്ള പണിയല്ലേ ഞാനിപ്പോ ചെയ്തേ…! “”

 

അവളത്രേം കോൺഫിഡൻസിൽ പറഞ്ഞോണ്ട് മാത്രം ഞാനാ സാഹസത്തിനു മുതിർന്നു.

 

ഞാനതൊന്ന് ടേസ്റ്റ് ചെയ്ത് നോക്കി. ഇപ്പൊ മുന്നേയുണ്ടായിരുന്ന പോലുള്ള അൻസൈക്കബിൾ എരുവൊന്നുമില്ല. ഞാൻ ജിൻസിയെ നോക്കിയൊരു തമ്പ്സപ്പ് കാണിച്ചു.

എന്നെനോക്കിയൊന്ന് ചിരിച്ചിട്ട് അവള് താടകയുടെ അടുത്തൊട്ട് പോയി.

 

ഞാൻ കഴിക്കാനിരുന്നു. നല്ലപോലെ വിശന്നിരുന്നു. കഴിച്ചേതാണ്ട് പകുതിയായപ്പോഴാണ് ജിൻസിയും താടകയും തിരിച്ചുവന്നത്. 

Leave a Reply

Your email address will not be published. Required fields are marked *