“” ഓഹ്… എന്താ അഭിനയം..!! നിനക്ക് ഞാനോസ്കാറ് വാങ്ങിത്തരാടി കോപ്പേ… അവൾടെമ്മൂമ്മേടെ…!””
എനിക്കവളുടെ മറുപടികേട്ട് പൊളിഞ്ഞു.
“” ദേ… കുടുംബക്കാരെപ്പറഞ്ഞാലുണ്ടല്ലോ….!! “”
അവളെനിക്ക് നേരെ വിരൽ ചൂണ്ടി പല്ല് കടിച്ചു.
“” പിന്നേ…!! നിന്നെ കൊല്ലൂന്ന് പറഞ്ഞേനല്ലേടി നീയീ ചിക്കനിലെരുവിട്ട് കലക്കിയെന്നെ കിടത്താന്നോക്കിയത്…!! “”
അവളോടുള്ള അമർഷം മുഴുവനുമെന്റെയാ മറുപടിയിൽ ഉണ്ടായിരുന്നു.
“” എരുവോ…! “”
ഒരു സംശയംപോലെ ചോദിച്ചിട്ടവള് ചിക്കനിൽ വിരലുമുക്കി നാക്കിൽ പുരട്ടിനോക്കി.
ചുമച്ചുപോയി അവൾ.
ആ നിമിഷമവൾടെ മുഖത്തേക്കിരച്ചെത്തിയ
ദയനീയഭാവം കണ്ടപ്പോ അവളെ കാലേവാരി നിലത്തടിക്കാൻ തോന്നിപ്പോയി എനിക്ക്.!!
“” നീ ഭാവാഭിനയമൊന്നും കാണിക്കേണ്ട…. നിന്നെവിശ്വസിച്ചുപോയതാ ഞാൻ ചെയ്തുപോയ തെറ്റ്…!! “”
“” എടാ… സത്യായിട്ടും ഞാനറിഞ്ഞോണ്ടല്ല…!! അളവൊക്കെ കൃത്യമായിട്ടാ ഓരോ പൊടിയും ഞാൻ ചേർത്തെ… ഇതെന്താ പറ്റിയേന്ന് ഒരുപിടീമില്ല…!! “”
അവളുടെ വിശദീകരണത്തിന് ചെവികൊടുക്കാതെ ഞാനെണീറ്റ് ഫ്രിഡ്ജിനടുത്തേക്ക് ചെന്നു. തണുത്തവെള്ളം കുറച്ചെടുത്ത് കുടിച്ചു. ഇപ്പഴും ആ പുകച്ചിലങ്ങടങ്ങിയിട്ടില്ല.
കോപ്പ്…! ഏത് നേരത്താണാവോ അവളോട് ഉണ്ടാക്കിക്കോളാൻ പറയാൻതോന്നിയത്..!
ഒരു കഷ്ണം ചിക്കൻ കഴിച്ചപ്പോഴേക്കും വയറിങ്ങനെ പുകയണമെങ്കിൽ എന്തോരം സ്‌പൈസ് അവളതിൽ ഇട്ട് കാണണം…!!
കുറേ നേരം അങ്ങോട്ടുമിങ്ങോട്ടും നടന്നു. അപ്പോഴൊക്കെ താടക വിശദീകരണം തന്നോണ്ടിരിക്കുകയായിരുന്നു എങ്കിലും ഞാനത് കേട്ടതായിപ്പോലും ഭാവിച്ചില്ല.
പുകച്ചിലിന് ഒരു കുറവും ഇല്ല എന്നായപ്പോൾ ഞാൻ ജിൻസിയെ വിളിച്ചു.
“” ഡീ… നീയെപ്പഴാ വരുന്നേ…!! “”
“” ഞാനിറങ്ങാൻ നിക്കുവാടാ…! ഇന്നത്തെ കഴിഞ്ഞു…! എന്നതാ?! “”