അവളും ഒരുപാത്രത്തിലേക്ക് ഫുഡ് വിളമ്പി അതുമെടുത്ത് എന്റെ ഓപ്പോസിറ്റ് സൈഡിൽ വന്നിരുന്നു.
അവളുടെ ശ്രദ്ധ എന്നിലായിരുന്നു. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അവളെന്നെ നോക്കിയിരിക്കുന്നുണ്ട്.
‘ഇനിയെന്റെ മുഖത്ത് എന്തേലുവിരിപ്പുണ്ടോ…!! ‘
പക്ഷേയാ ചിന്തയെ ഒക്കെ പട്ടിവിലകൊടുത്ത് ഞാൻ മാറ്റിവച്ചു. വിശന്ന് വയറമ്മയ്ക്ക് വിളിച്ചോണ്ടിരിക്കുമ്പോ ഉണ്ടാക്കിവച്ച ഫുഡും മുന്നിൽവച്ച് അവളെന്നെനോക്കണതെന്തിനാണെന്ന് കണ്ടുപിടിച്ചാലെനിക്ക് ‘ഗുരുജി’ ക്യാഷ്യൊന്നും തരാമ്പോണില്ലല്ലോ….!!
അതുകൊണ്ട് മാത്രം അവളുടെ നോട്ടം കാര്യമാക്കാതെ ഞാൻ കഴിക്കാൻ തീരുമാനിച്ചു.
ചിക്കന്റെയാ കളറും മണവും ഒക്കെ കാണുമ്പഴേ വായിൽ വെള്ളം നിറയുന്നു.
എല്ലില്ലാത്ത ഒരു കഷ്ണം ചിക്കനെടുത്ത് ഞാൻ നേർത്ത ഒരു ചിരിയോടെ വായിൽ വച്ചു.
അതിന്റെ രുചി നാവിലറിഞ്ഞതുമെന്റെ കണ്ണ് തള്ളിപ്പോയി.!!
എരിഞ്ഞണ്ടം കീറിപ്പോയീന്ന്…! അമ്മാതിരിയെരുവ്…
പുറത്തേക്ക് തുപ്പാനാണ് വാതുറന്നതെങ്കിലും അപ്പോഴത്തെ വെപ്രാളത്തിലതകത്തോട്ടിറങ്ങിപ്പോയി.
അന്നനാളമൊക്കെ കത്തിപ്പോയെന്ന് തോന്നണു…!
വായീന്ന് പുറത്തേക്ക് പോകുന്നത് ശ്വാസമാണോ അതോ തീയാണോയെന്ന് കൺഫ്യൂഷനടിച്ച് വട്ടായിനിക്കുവായിരുന്നു ഞാൻ !!
“” ഹാാാാ…..!! വെള്ളം… വെള്ളം !! “”
“” എന്താ… ന്താപറ്റിയെ..! “”
ഒരുവെപ്രാളത്തോടെ താടക ഒരുഗ്ലാഡ് വെള്ളമെടുത്തെനിക്ക് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു.
പക്ഷെയതിനു മറുപടികൊടുക്കാമ്പറ്റുന്ന അവസ്ഥയിലല്ലല്ലോ ഞാൻ.
വെള്ളം കുടിച്ചപ്പഴാണ് അതബദ്ധമായെന്ന് മനസിലായത്. എരുവ് മൊത്തത്തിൽ വ്യാപിച്ചു.!!
കുറച്ചുമുന്നേ വായിക്കൂടെയോടിച്ച കപ്പല് ഇപ്പൊ വേണേ കണ്ണീക്കൂടെ ഓടിക്കാം…!! അതുപോലാണ് കണ്ണിക്കൂടെ വെള്ളം വരണത്.
“” ഡീ… നീയിത് മനപ്പൂർവം ചെയ്തയല്ലേ…! എന്നോട് പകരമ്മീട്ടാൻ…!! “”
എരുവൊന്നടങ്ങിയതും ഞാനവളോട് അലറി.
“” ഞാനെന്ത്ചെയ്തൂന്നാ…. എന്താന്ന് തെളിച്ച്പറ…!! “”