“”എടാ തന്തക്കുപിറക്കാത്തവനെ, നീ എന്താടാ ആ കൊച്ചിനെ ചെയ്തേ???”” അമ്മ എന്നോട് അലറാൻ തുടങ്ങി.. “” നീ എന്റെ വയറ്റിൽ തന്നെ ഉണ്ടായല്ലോടാ നാറി… നിന്റെ അച്ഛൻ മരിച്ചന്ന് മുതൽ തുടങ്ങിയതാ നിന്നെ കൊണ്ട് ഓരോന്ന്, ഇപ്പൊ ഇതാ ഒരു പെണ്ണിനെ… “” മുഴുവൻ പറയുന്നതിനും മുന്പേ അമ്മ വിങ്ങിപോട്ടാൻ തുടങ്ങി…
“”അമ്മേ ഞാൻ.. ഞാൻ ഒന്നും ചെയ്തിട്ടില്ല “” ഇത് പറയുമ്പോൾ എന്റെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു…
“”മതി നീയിനി ഒന്നും പറയേണ്ട, എനിക്ക് ഇങ്ങനെ ഒരു മകൻ ഇല്ല, ഇപ്പൊ തന്നെ ഇറങ്ങിക്കോണം ഇവിടന്ന്🙏🙏 “” എന്ന് പറഞ്ഞു അമ്മ എന്നെ തൊഴാൻ തുടങ്ങി…
“”അമ്മേ ഞാൻ ഒന്ന് പറയട്ടെ..”” അപ്പോഴേക്കും എന്റെ മുഖത്ത് അടുത്ത അടി പതിഞ്ഞിരുന്നു.. അമ്മേടെ ഇങ്ങനെ ഒരു മുഖം ഞാൻ ഇതുവരെ കണ്ടിട്ടില്ല..
“”ഇറങ്ങാടാ വെളിയിൽ “” എന്ന് പറഞ്ഞ് അമ്മേ എന്നെ താഴേക്ക് വലിച്ചിറക്കി… സ്റ്റെപ് ഇറങ്ങി താഴെ ചെന്നപ്പോ അവൾ സോഫയിൽ ഇരിക്കുണ്ട്.. ശ്രേദ്ധിച്ചു നോക്കിയപ്പോ അവൾ ഇട്ടിരുന്ന ഡ്രസ്സ് എല്ലാം കിറിയിരിക്കുന്നു… അവളുടെ കണ്മഷി എല്ലാം നഞ്ഞു ഒലിച്ചിരുന്നു… അവള്ടെ അടുത്തെത്തിയപ്പോ കാണാൻ കഴിഞ്ഞത് അവള്ടെ ലെഗ്ഗിങ് വരെ കീറിട്ടുണ്ട്…
“”ഇന്ന് നീ കണ്ട കള്ളും കഞ്ചാവും വലിച്ചു കേറ്റി മാളിൽ വെച്ച് ഇവളെ കേറി പിടിക്കാൻ നോക്കിയില്ലെടാ…”” അമ്മ പിന്നെയും എന്റെ മുഖത്തടിച്ചുകൊണ്ട് പറഞ്ഞു… “” അതിനുശേഷം ബാൽക്കണി വെച്ച് നീ… നീ അവളെ… “” മുഴുവൻ പറയാതെ തന്നെ അമ്മ എന്നെ പിടിച്ചു വീടിന്റെ പുറത്തേക്ക് വലിച്ചു കൊണ്ടുപോയി…. പുറത്ത് പോലീസ് വന്നിട്ടുണ്ടായിരുന്നു… അപ്പൊ തന്നെ ഒരു പോലീസ്‌കാരൻ വന്ന് എന്റെ ചേപ്പക്കുറ്റി നോക്കി ഒന്ന് തന്നു… എനിക്ക് അവളോടുള്ള ദേഷ്യം കൂടി കൂടി വന്നു…
പോലീസുകാർ എന്നെ പിടിച്ച് വലിച്ഛ് കൊണ്ടുപോവാൻ തുടങ്ങിയതും ഞാൻ അമ്മയുടെ കാലിൽ വീണ്ണു കരയാൻ തുടങ്ങി…””ഞാൻ ഒന്നും ചെയ്തില്ല അമ്മ… എന്നെ ഒന്ന് വിശ്വസിക്ക്… പ്ലീസ്…”” മെല്ലെ എന്റെ ബോധം മറയുന്നത് പോലെ തോന്നി… കണ്ണില്ലെക് ഇരുട്ട്കെറി കേറി വന്നു…