ആ..
ഞങ്ങൾ ബൈക്കിൽ കയറി മെല്ലെ യാത്ര തുടർന്നു..ബൈക്ക് യാത്രയ്ക്ക് ഇടയിൽ അവൾ എന്റെ വയറിൽ ഇരുകൈകളും ഇട്ട് കെട്ടിപ്പിടിച്ചു പുറത്ത് ചാരി കിടന്നു.. ഒരു കാമുകിയെപ്പോലെ / ഭാര്യയെപ്പോലെ
എടാ മെല്ലെ പോയൽമതി ഇതുപോലൊരു ചാൻസ് ഇനിയെന്ന കിട്ടുക എന്ന് അറിയില്ല അതുകൊണ്ട് നീ ആളൊന്നും വരാത്ത സ്ഥലം വല്ലോം അറിയുമെങ്കിൽ അങ്ങോട്ട് പോകാം.. നമ്മക്ക് ഒന്ന് കെട്ടിപ്പിടിക്കാൻ പോലും പറ്റിയില്ല.. വീട്ടിൽ പോയാൽ ഒന്നും നടക്കില്ല..
എന്നാൽ നമ്മക്ക് കടപ്പാറ വെള്ളച്ചാട്ടം പോകാം..
വെള്ളചാട്ടം ആകുമ്പോൾ ആളുകൾ ഒക്കെ വരില്ലേ ??
ഏയ് അവിടെ അതികം ഫെയ്‌മസ് ഒന്നുമല്ല ലോക്കൾസ് ആളുകൾക്ക് അറിയൂ.. ഒരു കാട്ടുമൂല ആണ് അധികം വീടും കടയൊന്നും ഇല്ല ഒരുക്കൽ ഫ്രണ്ടസ് കൂടെ പോയിട്ടുണ്ട്.. അവിടെ പോയി കള്ള് ഒക്കെ കുടിച്ചതാ ഞങ്ങൾ ചുറ്റും കാട് ആണ്.. അങ്ങനെ ആരും ഉണ്ടവില്ല..
ആഹ് എന്നാൽ പോകാം..
വടക്കാഞ്ചേരിയിൽ നിന്ന് നേരെ മംഗലംഡാം എത്തി അവിടുന്ന് കടപ്പാറയിലേക്ക് തിരിച്ചു.. അങ്ങനെ കടപ്പാറ എത്തി.. അവിടെ ആകെ ഉണ്ടായിരുന്ന ചായക്കടയിൽ നിന്ന് ഞങ്ങൾ ചായ കുടിച്ചു.. അവിടുന്ന് കുറച്ചു ദൂരം കൂടി മുകളിലേക്ക് വണ്ടി പോകും അവിടേക്ക് വണ്ടിയിൽ വീണ്ടും യാത്ര തുടർന്നു അവിടെ എത്തിയതും വണ്ടി സൈഡിൽ നിർത്തി.. ചെറുതായി മഴ പൊടിയുന്നുണ്ടായിരുന്നു ഞങ്ങളുടെ അല്ലാതെ വേറെ ഒരു ഡിയോ കൂടെ ഉണ്ടായിരുന്നുള്ളു അവിടെ..
ഇവിടെ എവിടെ വെള്ളച്ചാട്ടം ??
വെള്ളച്ചാട്ടം താഴെ ആണ് നമ്മക്ക് അതിന് അല്ലല്ലോ വന്നേ !! വേണേൽ പോകുമ്പോൾ കാണാം..
അവൾ ചിരിച്ചു..
വാ നമ്മക്ക് മുകളിലേക്ക് നടക്കാം.. ഇനി അങ്ങോട്ട് ആരും അധികം ഇല്ല.. കുറെ നടന്നാൽ മുകളിൽ ട്രൈബൽ കോളനി മറ്റോ ഉണ്ട്…
ആ.. ഞങ്ങൾ മുകളിലേക്ക് മെല്ലെ നടക്കാൻ തുടങ്ങി.. കയറ്റം ആയിരുന്നു അതിനിടയിൽ അവളെന്റെ കൈ ചേർത്തുപിടിച്ചു ഞങ്ങൾ നടക്കാൻ തുടങ്ങി..
പോക്കറ്റിൽ നിന്ന് ഞാൻ ഒരു സിഗരറ്റ് എടുത്തു കത്തിച്ചു അവൾക്ക് നേരെ നീട്ടി അവളത് വാങ്ങി വലിച്ചു തിരിച്ചു എനിക്ക് തന്നു.. ഇരുവരും മാറി മാറി വലിച്ചു കുറച്ചു മുന്നോട്ട് എത്തി..