ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Posted by

അന്നയെ കുറിച്ചാലോചിച്ചപ്പോൾ അവർക്ക് സ്വല്പം പേടി തോന്നി. കാര്യങ്ങൾ അറിഞ്ഞത് വെച് ഇനി പ്രശ്നങ്ങൾ തുടർന്നാൽ അത് അവൾക്കു ആപത്താണ്. വീട്ടിൽ എത്തിയാൽ ഉടനെ അവളെ എങ്ങനെയെങ്കിലും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കണം എന്ന് ഉറപ്പിച്ചു.

വൈകിട്ട് ആറു മണിക്കാണ് TSM ഗ്രൂപ്പ് ബോർഡ് മീറ്റിങ്ങ്. വേറെ ആരുമില്ല 7 പേര് മാത്രം R.K  മേനോനും രണ്ടാണ് മക്കളും അവരുടെ ഭാര്യമാരും പിന്നെ മേനോനൻ്റെ അനിയൻ അച്ചുത  മേനോൻ.

മീര നടന്ന സംഭവങ്ങളെ കുറിച്ചു ഒരു സംഗ്രഹഃ റിപ്പോർട്ട് ബാക്കി ബോർഡ് മെമ്പേഴ്സിന് ആയി ഉണ്ടാക്കി. പിന്നെ ഓണ ദിവസം ക്യാന്റീനിൽ നടന്ന സംഭവത്തിൻ്റെയും തലേ ദിവസം എംബിഎ ക്ലാസ്സിൽ നടന്ന   സംഭവത്തിൻ്റെയും സി.സി.ടി.വി ഫുറ്റേജ് എടുക്കാൻ  നോക്കിയപ്പോൾ ഡാറ്റാബേസിൽ നിന്ന് ആ രണ്ടു ദിവസത്തെയും മുഴുവൻ ഫുറ്റേജും ആരോ ഡിലീറ്റ് ചെയ്തിരിക്കുന്നു. തലേ ദിവസം രാത്രി തന്നെ അരുണിൻ്റെ നിർദേശം അനുസരിച്ചു  തൃസൂൽ ടെക്ക്നിക്കൽ ടീം  സംഭവം നടന്ന ദിവസങ്ങളിലെ  സി സി ടി വി ഫുറ്റേജ് മുഴുവനായി നീക്കിയിരുന്നു. വിശ്വാസം വരാതെ അവർ ബാക്കപ്പ് ഡാറ്റ ബേസിലും തപ്പി. എന്നാൽ അവിടെയും ഇല്ല.  ഒരു കോപ്പി ലെന മാഡത്തിൻ്റെ അടുത്ത് ഉണ്ട് പക്ഷേ മീറ്റിംഗിന് മുൻപ് അത് ലഭിക്കില്ല.

TSM ഗ്രൂപ്പ് മീറ്റിങ്ങ് തുടങ്ങിയതും മീര എല്ലാവരെയും കാര്യങ്ങൾ ധരിപ്പിച്ചു സംഭവ ദിവസത്തെ ദൃശ്യങ്ങൾ മുഴുവനായി  ഡിലീറ്റ് ചെയ്യപ്പെട്ടു  എന്ന് കേട്ടപ്പോൾ എല്ലാവരിലും ഒരു പരിഭ്രാന്തി ഉണ്ടായി. അർജ്ജു ചില്ലറക്കാരൻ അല്ലാ. അവൻ്റെ പിന്നിൽ ഏതോ വലിയ ശക്തി ഉണ്ടെന്ന്   അവർ വിലയിരുത്തി.

“ഒരു കാരണവശാലും പിണക്കരുത് എന്നും നല്ല ബന്ധം സ്ഥാപിച്ചാൽ നമുക്ക് ഭാവിയിൽ ഉപകാരപ്പെടും എന്നും R .K മേനോൻ അഭിപ്രായപ്പെട്ടു. ഇപ്പോൾ തന്നെ ഇൻകം റ്റേസ് റൈഡും കാരണം ആറു ഏഴു കോടിയുടെ നഷ്‌ടം ഉണ്ട്, മെഡിക്കൽ കോളേജിലോട്ട് എങ്ങാനുമാണ് വന്ന് കയറിയത് എങ്കിൽ അടിവേര് കോരിയത് പോലെ ആയേനെ അതവർക്ക് അറിയാൻ പാടില്ലാതെ അല്ല. ഇത് ഒരു വാണിംഗ് മാത്രമാണ്.”

Leave a Reply

Your email address will not be published. Required fields are marked *