ജീവിതമാകുന്ന നൗക 4 [റെഡ് റോബിൻ]

Posted by

ജീവിതമാകുന്ന നൗക 4

Jeevitha Nauka Part 4 | Author  : Red Robin | Previous Part


 

 

പിറ്റേ ദിവസം അന്നയെ എങ്ങനെ ഡീൽ ചെയ്യണം എന്ന ചിന്തയിലായിരുന്നു അർജ്ജുൻ

രാവിലെ ഹോസ്റ്റലിൽ നിന്ന് കോളേജിലേക്ക് ഇറങ്ങിയതും സ്റ്റീഫൻ വണ്ടിക്കു മുൻപിൽ കയറി നിന്ന് കൈ കാണിച്ചു. ഒരു നിമിഷത്തേക്ക് രാഹുൽ അവനെ ഇടിച്ചിടും എന്ന് എനിക്ക്  തോന്നി. സ്റ്റീഫൻ്റെ  തൊട്ടടുത്ത് കൊണ്ട് പോയി അവൻ ബുള്ളറ്റ് ചവിട്ടി നിർത്തി എന്നിട്ട് വണ്ടി ഒന്നിരപ്പിച്ചു. ശബ്‌ദം കേട്ട് കോളേജിലേക്ക് പോകുന്നവരടക്കം എല്ലാവരും എന്താണ് പ്രശനം എന്നറിയാൻ  നോക്കി നിൽക്കുന്നുണ്ട്. ഞാൻ ബൈക്കിൽ നിന്നിറങ്ങിയതും സ്റ്റീഫൻ വന്ന് എൻ്റെ കാലിൽ പിടിച്ചു അപേക്ഷിച്ചു.

“പ്ലീസ്, എൻ്റെ  ചേച്ചിയെ ഒന്നും ചെയ്യരുത്. “

അവൻ എണീറ്റപ്പോൾ അവൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ ഒന്നും മിണ്ടാതെ തിരിച്ചു ബുള്ളെറ്റിൽ കയറിയതും രാഹുൽ  കോളേജിലേക്ക് പാഞ്ഞു. രാഹുൽ ഓടിക്കുന്നതിൽ നിന്ന് തന്നെ അവൻ ദേഷ്യത്തിൽ ആണെന്ന് എനിക്ക് മനസ്സിലായി.

കോളേജിൽ എത്തി നേരേ ക്ലാസ്സിലേക്ക്. പോകുന്ന വഴി അരുൺ സർ ഞങ്ങളുടെ  അടുത്തു വന്നു പറഞ്ഞു.

“വികാരങ്ങളെ   നിയന്ത്രിക്കു  അർജ്ജു…Arju , Please  control  your emotions”

ഞാൻ ഒന്ന് തലയാട്ടി ക്ലാസ്സിലേക്ക്  കയറി. അന്നയും അവളുടെ വാലുകളും എത്തിയിട്ടില്ല. ക്ലാസ്സിൽ ഇരുന്നതും ഒരു അറ്റൻഡർ വന്ന്   ഡയറക്ടർ മാം  ഓഫീസിലേക്ക് വിളിപ്പിക്കുന്നു ഉടനെ വരണം എന്നാവശ്യപ്പെട്ടു. ഞാൻ  ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി. രാഹുലും എൻ്റെ ഒപ്പം വരാൻ പോയെങ്കിലും ഞാൻ വേണ്ട എന്ന് ആംഗ്യം കാണിച്ചു.

മാമിൻ്റെ റൂമിൽ കയറിയതും ഞാൻ ഗുഡ്മോർണിംഗ് ഒന്നും വിഷ് ചെയ്യാൻ നിന്നില്ല. കാരണം അവര് എന്താണ് പറയാൻ പോകുക എന്നതിനെ കുറിച്ച് ഏകദേശ ധാരണ ഉണ്ടായിരുന്നു. അവളെ  രക്ഷിച്ചെടുക്കാൻ വേണ്ടിയുള്ള വക്കാലത്തു.

“Good morning Arjun, please be seated”

Leave a Reply

Your email address will not be published. Required fields are marked *