“ആരാ.. എന്താ വേണ്ടത് ”
അവർ ഞങ്ങളോടായി ചോദിച്ചു….
“വിനിതയുടെ വീടല്ലേ?”
ഞാൻ വിനിതയുടെ പേര് പറഞ്ഞപ്പോൾ ആണ് മാളു അത് ശ്രെദ്ധിച്ചതു…. അപ്പോൾ ആണ് അവൾക്കു എവിടയാണ് വന്നത് എന്ന് മനസ്സിലായത്… വന്നതിന്റെ ഉദ്ദേശം അവൾക്കു പിടി കിട്ടി അവൾ എന്റെ മുഖത്തോട്ടു തന്നെ നോക്കി.. എന്നിട്ട് വേഗം നോട്ടം മാറ്റി
“അതെ ഞാൻ വിനിതയുടെ അമ്മ ആണ് ”
“ഞാൻ ഗോകുൽ ഇതു എന്റെ ഭാര്യ രമിത ഞങ്ങൾ വിനിതയുടെ കൂടെ പഠിച്ചതാ….. ഒന്നു കാണാൻ പറ്റുമോ?
ഞാൻ അവരോടു പറഞ്ഞു.. ഞാൻ ഭാര്യ എന്ന് പറഞ്ഞപ്പോൾ മാളുവിന്റെ മുഖത്തു എന്തൊക്കയോ ഭാവങ്ങൾ മിന്നി മറഞ്ഞു… അവൾ എന്റെ മുഖത്തു നോക്കിയപ്പോൾ എനിക്കു ആ നോട്ടം നേരിടാൻ ആവാതെ ഞാൻ നോട്ടം മാറ്റി കളഞ്ഞു
“അതിനെന്നതാ… നിങ്ങൾ അകത്തോട്ടു വാ മോനെ…. മോളെ വാ അകത്തോട്ടു..”
അവർ ഞങ്ങളെ സ്നേഹപൂർവ്വം വീടിന്റെ അഗത്തേക്ക് വിളിച്ചു. ഞങ്ങൾ അവരുടെ പിന്നാലെ വീടിന്റെ ഉള്ളിൽ കടന്നു…. അവർ ഞങ്ങളോട് സോഫയിൽ ഇരിക്കാൻ പറഞ്ഞു.. കുടിക്കാൻ എന്തേലും എടുക്കാം എന്ന് അവർ പറഞ്ഞു അകത്തോട്ടു പോയപ്പോൾ ഞങ്ങൾ വേണ്ടാന്ന് പറഞ്ഞു എങ്കിലും അവർ കേട്ടില്ല..
അവർ അടുക്കളയിൽ പോയി കുടിക്കാൻ ജ്യൂസ് ആയി വന്നു ഞങ്ങൾക്ക് തന്നു.. ഞങ്ങൾ അത് കുടിച്ചു.. ഞാൻ ഒന്നു അടുത്ത ചുമരിൽ നോക്കിയപ്പോൾ ഒരു ഫോട്ടോ കണ്ടു ഞാൻ അങ്ങോട്ട് തന്നെ നോക്കി.. എനിക്കു എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ.. ഞാൻ നോക്കുന്നത് കണ്ടു മാളുവും അങ്ങോട്ട് നോക്കി അവൾക്കും ഒരു വല്ലാത്ത ഭാവം ആയിരുന്നു……
ആ ഫോട്ടോ കണ്ടു സത്യത്തിൽ ഞങ്ങൾ ഞെട്ടി എന്ന് തന്നെ പറയാം…. ചുമരിൽ മലയിട്ട് തുക്കിയിരിക്കുന്ന വരുണിന്റെ ഫോട്ടോ…… എന്റെ പ്രവർത്തി എല്ലാം എന്തിനോ വേണ്ടി എന്നാ ചിന്ത ആണ് വന്നത്..
ഞങ്ങൾ രണ്ടു പേരും ഫോട്ടോ നോക്കുന്നത് അമ്മ കണ്ട് അവർ ഞങ്ങളോടായി പറഞ്ഞു.
“രണ്ടു വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ എന്റെ മോൻ…………”