രമിത 5
Ramitha Part 5 | Author : Mr Witcher | Previous Part
എന്റെ ഈ ചെറിയ കഥ സൃഷ്ട്ടിക്കു നിങ്ങൾ തന്ന സപ്പോർട്ട് വളരെ വലുതാണ്…. ഒരിക്കലും ഇങ്ങനെ ഒരുപാട് റെസ്പോൺസ് ഞാൻ പ്രേതീക്ഷിച്ചില്ല….. നിങ്ങൾ നൽകിയ സ്നേഹവും സപ്പോർട്ടും ആണ് എന്നെ പോലുള്ള ചെറിയ എഴുത്തുകാർക്ക് പ്രചോദനം ആകുന്നത്….. കഴിഞ്ഞ പാർട്ടുകൾ പോലെ ഈ പാർട്ടിനും നിങ്ങൾ സപ്പോർട്ട് നൽകും എന്ന് പ്രേതീക്ഷിക്കുന്നു…..
ഇനിയും കഥകൾ എഴുതണം എന്ന് ആഗ്രഹം ഉണ്ട്… എന്നാൽ കഴിയുമോ എന്ന് ഉറപ്പില്ല… ഞാൻ ജോലിക്കായി ദുബായ് പോവുക ആണ്.. അവിടെ ഇനി എങ്ങനെ ആണെന്ന് അറിയില്ല.. അവിടെ ഈ സൈറ്റിൽ കയറാൻ കഴിയുമോ, അതിന്റ ഇഷ്യൂസ് ഉണ്ടോ എന്ന് ഒന്നും അറിയില്ല……ഒരിക്കലും ഇങ്ങനെ തീർക്കണം എന്ന് ഉദ്ദേശിച്ചത് അല്ല… 🙏🏻
എല്ലാവരോടും സ്നേഹം മാത്രം…
കഴിഞ്ഞ പാർട്ട് വായിച്ചിട്ടു മാത്രം ഇത് വായിക്കുക…
തുടരുന്നു . . . . .
ഇത് എനിക്കും ഇവൾക്കും ഒരുപോലെ ബാധിച്ച പ്രശ്നം ആണ്.. ഞങ്ങളോട് രണ്ടുപേരോടും ശത്രുത ഉള്ള ആരേലും ഉണ്ടോ.. അങ്ങനെ ആർക്കേലും പക കാണുമോ.. പെട്ടന്ന് എനിക്കു ആരുടേയും മുഖം ഓർമ്മ വന്നില്ല …ഞാൻ ചിന്തയിൽ തന്നെ ആയിരുന്നു… . . . .. പെട്ടന്ന് എനിക്കു രണ്ടു പേരുടെ മുഖം ഓർമ വന്നു.. ഞങ്ങൾ രണ്ടുപേരോടും ഒരുപോലെ പക ഉള്ളവർ… വിനിതയും വരുണും.. അതെ അവർ തന്നെ ആയിരിക്കും… ഞാൻ അതെല്ലാം ആലോചിച്ചു വണ്ടി മുന്നോട്ടു പോയി……
പെട്ടന്ന് ഒരു പോലീസ് ജീപ്പ് എന്റെ വണ്ടിക്ക് മുന്നിൽ വട്ടം വച്ചു… പെട്ടന്ന് നടന്ന സംഭവത്തിൽ ഞാൻ ഒന്ന് ഞെട്ടി വണ്ടി ബ്രേക്ക് ഇട്ടു…. വണ്ടി പെട്ടന്ന് നിന്നു… ആ പ്രവർത്തിയിൽ മാളു ഒന്ന് പേടിച്ചു എന്റെ മുഖത്തു നോക്കി.. എന്താണ് എന്ന് ഉള്ള ഭാവത്തിൽ….. എനിക്കു എന്താണ് സംഭവിക്കുന്നത് എന്ന് പിടികിട്ടിയില്ല ഞാൻ വണ്ടിയുടെ ഡോർ തുറന്നു ഇറങ്ങി..