ദൂരെ ഒരാൾ 6 [വേടൻ]

Posted by

ദൂരെ ഒരാൾ 6

Doore Oral Part 6 | Author : Vedan | Previous Part


ഒരു കള്ള ചിരിയോടെ ഞാൻ അത് മൂളുമ്പോൾ. എന്റെ മുഖഭാവം കണ്ട് ചിരിച്ച കുഞ്ചുവിന്റെ മുഖത്ത് ഒരുതരം പേടി ഉണ്ടായി എന്താണ് സംഭവം എന്ന് അറിയാൻ അവളുടെ കണ്ണുകൾ ചെന്ന ഇടത്തേക്ക് എന്റെ കണ്ണുകളെ പായിച്ചതെ എനിക്ക് ഓർമ്മയുള്ളൂ, പെട്ടന്ന് തന്നെ കണ്ണുകളെ ഞാൻ പിൻവലിച്ചു

 

 

ആരാണ് അത്……………….???

 

 

 


 

ആ വാതലിൽ നിന്ന ആളെ കണ്ട് ഞാൻ ചെറുതായി ഒന്നും അല്ല ഞെട്ടിയത്. അത് എന്റെ മുഖത്ത് പ്രകടനം ആയിരുന്നു കുഞ്ചുവിന്റെ മുഖത്ത് രക്തം ഇല്ലേ ഇല്ല

 

 

” ഏതവളെ കുറിച്ചാടാ നീ ഒക്കെ പറഞ്ഞോണ്ട് ഇടുന്നെ ഏഹ്…. ”

 

 

വാതലിനരുകിൽ നിന്ന അമ്മയെയും ഗംഗയെയും മാറി മാറി നോക്കുനെ എനിക്ക് കഴിഞ്ഞുള്ളു

 

 

” എനിക്ക് ക്ലാസ്സ്‌ തുടങ്ങാൻ സമയം ആയിന്ന തോന്നണേ… ”

 

 

എന്നും പറഞ്ഞു തടി തപ്പാൻ നോക്കിയ കുഞ്ചുവിനെ ഞാൻ ഒന്ന് നോക്കി എന്റെ മുഖംഭാവം കണ്ടാവണം അവൾ അവിടെ തന്നെ ഇരുന്നു.

 

 

” അല്ലേൽ പിന്നെ പഠിക്കാം അല്ലെ…?? ”

 

അവരെ നോക്കി ഒരു ചമ്മിയ ചിരിച്ചിരിച്ചു അവൾ എന്റെ കൂടെ ഇരുന്ന്

 

 

” ചോദിക്ക് അപ്പച്ചി രണ്ടിനോടും.. ഞാൻ ഇവിടെ വടി വിഴുങ്ങിയ പോലെ നിൽകുമ്പോൾ വേറെ ആരെയാ കേട്ടണ്ടതെന്ന് ചോദിക്ക് ഏട്ടനോട് ”

 

 

 

ദേഷ്യവും വിഷമവും എല്ലാം കലർന്ന ശബ്ദത്തോടെ അവൾ അലറി. പക്ഷെ ആ മുഖംഭാവം കണ്ട് കുഞ്ചു ഒന്ന് ചിരിച്ചു പോയി അമ്മ അവളെ നോക്കി ഒന്ന് ദഹിപ്പിച്ചിട്ട് താഴേക്കും പോയി. അല്ല ഇത് ഇപ്പോ എന്താ…..?? ഒന്നും പറയണില്ലേ..

Leave a Reply

Your email address will not be published. Required fields are marked *