ഇനി ഇവൾക്ക് എന്നോട് വെറുപ്പായോണ്ടാണോ എന്നോട് മാത്രം ഇങ്ങനെ പെരുമാറുന്നത്… ഇതെല്ലാം എൻറെ മനസ്സിൽ ഒരു ചോദ്യ ചിഹ്നം പോലെ നിറഞ്ഞു നിന്നു…. ഞാൻ കാർ ഓടിക്കുമ്പോളും എൻറെ മനസ്സിൽ ചിന്തകൾ വേറെ ആയിരുന്നു…….
ഒരു 1 മാണിയോട് അടിപ്പിച്ചു ഞങ്ങൾ പാലക്കാട് എത്തി… വണ്ടി മുന്നോട്ടു തന്നെ പോയി വിശന്നത് കൊണ്ട് ഒരു ഹോട്ടലിന് മുന്നിൽ വണ്ടി നിർത്തി… ഇപ്പോളും അവൾ ഉറക്കത്തിൽ തന്നെ ആണ്
ഞാൻ അവളെ നോക്കി.. ഒരു പൂച്ച കുഞ്ഞിനെ പോലെ അവൾ ഉറങ്ങുന്നത് കാണാൻ എന്തൊരു ഭംഗി.. ഞാൻ പതിയെ അവളെ വിളിച്ചു. അവൾ ഉറക്കത്തിൽ നിന്നു ഞെട്ടി ഉണർന്നു എന്നെ നോക്കി….. ഞാൻ വല്ലതും കഴിക്കാം എന്ന് അവളോട് പറഞ്ഞപ്പോൾ എന്റെ പുറകെ ഹോട്ടലിലോട്ടു വന്നു..
ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു പിന്നെയും യാത്ര തിരിച്ചു… അവൻ പറഞ്ഞ അഡ്രെസ്സ് അന്നേഷിച്ചു പോയി .. കുറച്ചു അന്നേഷിച്ചു എങ്കിലും അവസാനം ഒരു വീടിന്റെ മുന്നിൽ ഞങ്ങൾ ചെന്ന് നിന്നു… വീട് എന്ന് പറഞ്ഞാൽ ഒരു ഒന്നൊന്നര വീട്…
ഞങ്ങൾ കാറിൽ നിന്നു ഇറങ്ങി… ഗേറ്റ് കടന്നു അകത്തോട്ടു നടന്നു… ഇതുവരെ ഇല്ലാതിരുന്ന ഒരു പിടയൽ എനിക്കു ഉണ്ടായിരുന്നു.. എങ്ങനെ തുടങ്ങണം എന്നൊന്നും ഒരു പിടിയും ഇല്ല എന്തായാലും സത്യം അറിയണം എന്ന് എനിക്കു ഉണ്ടായിരുന്നു… എന്റെ കൂടെ മാളുവും വന്നു ഞങ്ങൾ ആ മോനോഹരമായ ആ വീടിന്റെ സിറ്റ് ഔട്ടിൽ കയറി.. ഞാൻ കാളിങ് ബെൽ അമർത്തി ഡോറിന് മുന്നിൽ കാത്തു നിന്നു…..
കുറച്ചു കഴിഞ്ഞിട്ടും ഡോർ തുറന്നില്ല.. ഞങ്ങൾ ഒന്നും കൂടി ബെൽ അമർത്തി ആരോ വാതിലിനു അടുത്തേക്ക് നടന്നു വരുന്നു സൗണ്ട് ഞങ്ങൾക്ക് കേൾക്കാമായിരുന്നു… ഞങ്ങൾ ഡോർ തുറക്കാൻ ആയി അക്ഷമാനായി കാത്തിരുന്നു.. ഉടൻ തന്നെ ആ വാതിൽ മലർക്കേ തുറന്നു
ഒരു മദ്യ വയസ്ക ആയ സ്ത്രീ ആയിരുന്നു വാതിൽ തുറന്നത്. നല്ല ഐശ്വര്യം ഉള്ള മുഖം.. അവരുടെ അമ്മ ആയിരിക്കും. അവർ ഞങ്ങളെ കണ്ടിട്ട് മനസ്സിലാകാതെ നോക്കി..