കുറച്ചു നേരം സംസാരിച്ചു അഡ്രസ് അവൻ പറഞ്ഞു തന്നു….
“ഡാ കറക്റ്റ് തന്നെ അല്ലേ ”
“ആട…… നിനക്ക് എന്നെ വിശ്വാസം ഇല്ലേ… ഒന്നുമില്ലേലും ഞാൻ ഒരു പോലീസു കാരൻ ആണ്”
“ഡാ ഞാൻ ചുമ്മാ ചോദിച്ചതാ…. നാളെ പോകാം നീ വരുമോ?”
“ഇല്ലെടാ നാളെ ഒരു എമർജൻസി ഉണ്ട്… അത് കൊണ്ട് നാളെ പറ്റില്ല…. വേറെ ഒരു ദിവസ്സം പോയാൽ പോരേ ”
“പറ്റില്ലെടാ… എത്രയും പെട്ടന്ന് തന്നെ ഇതിനു ഒരു തീർപ്പുണ്ടാക്കണം ”
“എടാ എന്നാൽ നീ വിട്ടോ…… കൂടെ റാമിതയെയും കൂട്ടിക്കോ ”
“ഡാ അത് വേണോ…… ഞാൻ ഒറ്റയ്ക്ക് പോയാൽ പോരേ ”
“വേണ്ട…… നീ ഒറ്റയ്ക്ക് പോണ്ട…. അവളെയും നിന്നെയും ഒരുപോലെ ബാധിച്ച പ്രശ്നം ആണ്.. അത് കൊണ്ട് നീ അവളും ആയി പോയാൽ മതി….”
“ശെരിയാണ് ഡാ… അവളും കൂടെ വന്നോട്ടെ ”
“ഡാ നീ സൗമ്യമായി വേണം കാര്യങ്ങൾ ചെയ്യാൻ.. ആ വീട്ടിൽ പോയി പ്രശ്നം ഉണ്ടാക്കരുത് ”
“ഇല്ലെടാ പ്രശ്നം ഒന്നും ഞാൻ ഉണ്ടാക്കില്ല… എനിക്കു അറിയണം എല്ലാം ”
“എന്നാൽ നാളെ പൊക്കോ… വേറെ എന്തേലും ആവശ്യം ഉണ്ടേൽ പറഞ്ഞാൽ മതി…. പോയിട്ട് വന്നു കാര്യം പറ ”
“ഓക്കേ ഡാ….. ഞാൻ നാളെ പോയിട്ടുവന്നു കാര്യങ്ങൾ എല്ലാം പറയാം ”
“എന്നാൽ ശെരിയെടാ ”
ഞാൻ അവന്നോട് സംസാരിച്ച ശേഷം നേരെ വീട്ടിൽ ഒട്ടു പോയി…. ഞാൻ വീട്ടിൽ എത്തിയപ്പോൾ അമ്മയും എല്ലാരും ഹാളിൽ തന്നെ ഇരുപ്പുണ്ട്.ഒരാളെ മാത്രം കാണാൻ ഇല്ല മാളുവിനെ ഞാൻ അവളെ നോക്കി എന്നാലും അവിടെ ഒന്നും ഇല്ല അവൾ.. എനിക്കു അവളോട് പറയണം എന്ന് തോന്നി.. ഞാൻ നേരെ സ്റ്റെപ് കയറി മുറി ലക്ഷ്യം ആക്കി നടന്നു..
അമ്മയും ചേട്ടത്തിയും എന്നതൊക്കയോ ചോദിച്ചു എങ്കിലും ഞാൻ ഒന്നും ശ്രെദ്ധിക്കാതെ വേഗം പോയി… എന്റെ നിഗമനം തെറ്റിയില്ല… അവൾ മുറിയിൽ തന്നെ ഉണ്ടായിരുന്നു.. അവൾ ഡ്രെസ് എല്ലാം അടുക്കി ഒതുക്കി വക്കുക ആയിരുന്നു…