പെട്ടന്ന് അവൾ പറഞ്ഞത് കേട്ടു ഞാൻ വല്ലാതെ ആയി… ഞാൻ നോക്കിയപ്പോൾ മാളുവും എന്നെ നോക്കികൊണ്ട് നിക്കുന്നു… അവൾ കേട്ടു എന്ന് ഉറപ്പായി.. ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ അങ്ങനെ നിന്നു
“ഹേലോ……… ഹലോ…..
അവൾ വിളിച്ചു കൂവിയപ്പോൾ ആണ് ഞാൻ തിരിച്ചു ഫോണിൽ നോക്കിയത്…
“എന്താ മാഷേ…. പോയ……”
“ഇല്ലെടി നീ പറഞ്ഞോ….. ”
ഞാൻ രമിതയെ നോക്കാതെ അവളോട് പറഞ്ഞു..
“പറ ചേട്ടാ ഭാര്യ എന്ത് പറയുന്നു…”
അവൾ വിടാൻ ഉദ്ദേശം ഇല്ല എന്ന് തോന്നുന്നു… ഞാൻ ഒളി കണ്ണിട്ടു മാളൂനെ നോക്കിയപ്പോൾ അവളും എന്നെ നോക്കിയത് ആ സമയത്തു ആണ്… ഞാൻ പെട്ടന്ന് നോട്ടം മാറ്റി…. ഞാൻ വിഷയം മാറ്റാൻ ആയി. മിന്നുവിനോട് ചോദിച്ചു…
“മിന്നു.. അക്കൗണ്ട്സ് വെരിഫിക്കേഷന് ആള് വന്നോ… അക്കൗണ്ട് എല്ലാം നോക്കിയോ… വേറെ വർക്ക് എല്ലാം എങ്ങനെ പോകുന്നു..”
“വർക്ക് ഒക്കെ നന്നായിട്ടു പോകുന്നു ചേട്ടാ….. ചേട്ടൻ ഇല്ലാത്തതിന്റെ ഒരു ബോറടിയെ ഒള്ളു… ബാക്കി ഓഫീസിൽ എല്ലാം നന്നയിട്ട് പോകുന്നു ”
പിന്നെയും അവളോട് എന്തൊക്കയോ സംസാരിച്ചു സമയം പോയി… മാളു ഇതിനിടക്ക് കുളിച്ചു ഒക്കെ കഴിഞ്ഞു വന്നു കിടന്നു.. ഇടയ്ക്കു ഇടയ്ക്കു അവൾ എന്നെ നോക്കുന്നു.. എന്നാൽ ഞാൻ അത് മൈൻഡ് ചെയ്യാൻ പോയില്ല.. കുറെ കഴിഞ്ഞു ഞാനും ഉറങ്ങി…
…………………..
അടുത്ത ദിവസ്സവും പതിവുപോലെ കടന്നു പോയി… വൈകിട്ട് വരെ കല്യാണിയെയും കളിപ്പിച്ചു ഞാൻ വീട്ടിൽ ഇരുന്നു.. ചേട്ടത്തി വന്നപ്പോൾ ചായയും കുടിച്ചു പുറത്തോട്ടു ഇറങ്ങി… നേരെ ഗ്രൗണ്ടിൽ പോയി കുറച്ചു നേരം അവിടെ കളിയും നോക്കി ഇരുന്നു…. ഒരു 7 മണി ഒക്കെ ആയപ്പോൾ തിരിൽ പോകാൻ ഇറങ്ങി.. അപ്പോൾ തന്നെ ഫോണിൽ കാൾ വന്നു.. നോക്കുമ്പോൾ കിരൺ ആണ്..
“ഹലോ….”
“ഡാ ഞാൻ അവരുടെ അഡ്രെസ്സ് കണ്ടു പിടിച്ചു ”
“ഡാ സത്യം ആണോ……”
“അതേടാ…. അവർ ഇപ്പോൾ 2 വർഷം ആയി ഇവിടത്തെ ബിസ്സിനെസ്സ് എല്ലാം നിർത്തി പോയി… ഇപ്പോൾ പാലക്കാട് ആണ് “