കഴിക്കുമ്പോഴും പോകുന്ന വഴിയിലും അവൾ എന്നോട് ഒന്നും മിണ്ടിയില്ല…. അവൾക്കു വീട്ടുകാരുടെ പ്രതികരണത്തിൽ നല്ല വിഷമം ഉണ്ടായിരുന്നു… ഞാനും കൂടുതൽ സംസാരിച്ചു അവളെ ബുദ്ധിമുട്ടിക്കാൻ പോയില്ല……
………………………………………………………
ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ 5 മണി ആയിരുന്നു… ഞങ്ങളെ കാത്തു അമ്മയും ചേട്ടത്തിയും ഹാളിൽ ഇരുന്നു… വന്ന ഉടനെ അവൾ ഒന്നും മിണ്ടാതെ സ്റ്റെപ് കയറി റൂമിലോട്ടു പോയി. അവൾ പോകുന്ന കണ്ടു അമ്മയും ചേട്ടത്തിയും നോക്കി നിന്നു.. എന്നിട്ട് എന്നോട് കാര്യം തിരക്കി….
ഞാൻ അവളുടെ വീട്ടിൽ ഉണ്ടായതും കിരണിനെ കണ്ടതും എല്ലാം അവരോടു പറഞ്ഞു… ഞാൻ പറഞ്ഞു കഴിഞ്ഞതും ചേട്ടത്തി എണിറ്റു അവളെ കാണാൻ പോയി ഞാൻ അമ്മയുടെ മടിയിൽ കയറി കിടന്നു… അമ്മ എന്നെ തലയിൽ മസ്സാജ് ചെയ്തു കൊണ്ടിരുന്നു..
അന്നത്തെ ദിവസ്സം വലിയ പ്രേതെകതകൾ ഒന്നും ഇല്ലാതെ പോയി.
പിന്നിടുള്ള ദിവസ്സങ്ങളിൽ രമിത പഴയതു പോലെ തന്നെ നടന്നു… വീട്ടിൽ ബാക്കി എല്ലാരോടും അവൾ നന്നായി അടുത്ത് എങ്കിലും എന്നോട് ഒരു അകലം പാലിച്ചു തന്നെ നിന്നു.. അവളെക്കാൾ ഞാൻ അകലം പാലിച്ചു എന്ന് തന്നെ പറയാം..
അവളോട് കൂടുതൽ അടുത്താൽ അവൾ പോകുന്നത് താങ്ങാൻ പറ്റില്ല അത് കൊണ്ട് അവളോട് ഉള്ള ഇഷ്ടം ഞാൻ പുറത്തു വരുത്താതെ ഉള്ളിൽ തന്നെ തളച്ചു….
അങ്ങനെ ഇരിക്കെ ഒരു ദിവസം രാത്രി ഫുഡ് എല്ലാം കഴിച്ചു ബെഡിൽ ഇരിക്കുമ്പോൾ ഫോൺ റിങ് ചെയ്തു.. നോക്കിയപ്പോൾ മിന്നുവിന്റ വീഡിയോ കാൾ ആണ്..
“ഹായ് മിന്നു കുട്ടി….. ”
“ചേട്ടാ…. നാട്ടിൽ പോയ ശേഷം നമ്മളെ ഒക്കെ മറന്നോ….. ”
“നിന്നെ അങ്ങനെ മറക്കാൻ പറ്റുമോടി നീ എന്റെ ചക്കര അല്ലേ ”
ഞാൻ അവളോട് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ മാളു മുറിയിൽ കയറി വന്നു… ഞാൻ അങ്ങോട്ട് നോക്കാൻ പോയില്ല ഞാൻ മിന്നുവിനോട് തന്നെ സംസാരിച്ചു ഇരുന്നു ”
“ചേട്ടാ നാട്ടിൽ പോയി ഭാര്യയെ ഒക്കെ കണ്ടപ്പോൾ ഈ എന്നെ ഒക്കെ മറന്നു അല്ലേ “