എന്നാൽ അവളുടെ അടുത്ത നിക്കാം ഞാൻ ഒരിക്കലും പ്രേതീക്ഷിച്ചില്ല… പെട്ടന്ന് തന്നെ അവൾ എന്റെ മുഖത്തിന് മുന്നിൽ വന്നു എന്റെ അധരങ്ങൾ കവർന്നു….. ഞാൻ പെട്ടന്ന് ഞെട്ടി തരിച്ചു.. എന്നാൽ ഇതിനോടകം എന്റെ ചുണ്ടുകൾ അവളുടെ നിയന്ത്രണതിൽ ആയി.. ഒരു പകപ്പ് മാറിയ ഞാൻ അവളോട് സഹകരിച്ചു…. ഒരുപാട് നേരം ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ കഥ പറഞ്ഞു..
ഒടുവിൽ ശ്വാസം മുട്ടിയപ്പോൾ രണ്ടു പേരും വിട്ടു മാറി… ഞാൻ പതിയെ പതിയെ വായു കണ്ട്രോൾ ചെയ്തു… അവളുടെ മുഖത്തു നോക്കിയപ്പോൾ പെണ്ണ് എന്നെ തന്നെ നോക്കി ഇരിക്കുന്നു… ഞാൻ ആവളുടെ കവിളിൽ ഒരുപാട് ഉമ്മ കൊടുത്തു.. അവൾ എന്നെ കെട്ടിപിടിച്ചു… കുറച്ചു നേരം ഇരുന്നപ്പോൾ ആണ് റോഡ് ആണെന്ന് ഞങ്ങൾക്ക് ബോധം വന്നത്… ഞാൻ അവളെ വിട്ടു മാറി… കാറിനു പുറത്തു ഇറങ്ങി….. ആദ്യ അനുഭവത്തിന്റെ ഒരു സന്തോഷം എനിക്കു ഉണ്ടായിരുന്നു…. ഞാൻ ചിരിച്ച മുഖത്തോടെ തന്നെ ഐസ് ക്രീം വാങ്ങാൻ പോയി… രണ്ടു കോൺ ഐസ് ക്രീം വാങ്ങി കാറിന്റെ അടുത്ത് വന്നു… അപ്പോൾ അവൾ ആരോടോ ഫോണിൽ ചാറ്റ് ചെയ്യുക ആയിരുന്നു… ഞാൻ ഡോർ തുറന്നതും അവൾ ഫോൺ മാറ്റി എന്നെ നോക്കി ചിരിച്ചു…
ഞാൻ രണ്ടും അവൾക്കു തന്നെ കൊടുത്തു… ഞങ്ങൾ യാത്ര തുടർന്നു… രണ്ടും അവൾ തന്നെ കുടിച്ചു.. ഇടയ്ക്കു ഇടയ്ക്കു അവൾ കുറച്ചു എന്റെ വായിൽ വച്ചു തന്നു… അങ്ങനെ ഒരു 5 മണി ഒക്കെ ആയപ്പോൾ ഞങ്ങൾ വീട്ടിൽ എത്തി… ഇതിനിടയിൽ ഞങ്ങൾ വരുന്ന വഴിയിൽ ഫുഡ് ഒക്കെ കഴിച്ചു……
ഞാൻ നിർത്തി കാറിൽ നിന്നും ഇറങ്ങി.. ഞങ്ങളെ കാത്തു അമ്മ നിൽക്കുക ആയിരുന്നു പൂമുഖത്തു….. ഞാനും അവളും അകത്തോട്ടു കയറാൻ തുടങ്ങിയതും അമ്മ തടഞ്ഞു..
” രണ്ടും നില്ക്കവിടെ… ”
അമ്മ ഇപ്പോൾ എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്… ഞാൻ ആലോചിച്ചു.. നോക്കുമ്പോൾ ഒരു നിലവിളിക്കും ആരതിയും ആയി ചേട്ടത്തി വരുന്നു…… ഐസ് ക്രീം വാങ്ങാൻ പോയതാക്കത്തിൽ ഇവൾ ഒപ്പിച്ചാണെന്ന് എനിക്കു മനസ്സിലായി… ഞാൻ അവളെ നോക്കിയപ്പോൾ അവൾ എന്നെ നോക്കി ചിരിച്ചു…….