“അമ്മേ ഞങ്ങൾ പോകുവാണേ…..”
എന്നാൽ അവരുടെ മുഖത്തു ഭവ വ്യത്യാസം ഒന്നും ഉണ്ടായില്ല……
“എന്താ മോളെ ഇപ്പോൾ തന്നെ…… ഉണ് കഴിച്ചിട്ട് പോയാൽ പോരേ….”
അവർ പറഞ്ഞാതു കേട്ടു എനിക്കു ഒന്നും മനസ്സിലായില്ല…
“അത് അമ്മേ ഇപ്പോൾ ഇറങ്ങിയാലെ ഇരുട്ടുന്നതിനു മൂന്നോ ഞങ്ങൾക്ക് വീട്ടിൽ എത്താൻ പറ്റു…. ഞങ്ങൾ 3 ദിവസം കഴിഞ്ഞ് വരാം… അപ്പോൾ നിങ്ങൾ ഒരു അടിപൊളി വിരുന്നു തന്നാൽ മതി…”
അവൾ അതും പറഞ്ഞു എന്നെയും വലിച്ചു കൊണ്ട് പോയി… ഞാൻ ഒന്നും മനസ്സിലാകാതെ അവളുടെ പുറകെ പോയി.. അവൾ എന്നെ വലിച്ചു കാറിൽ കയറ്റി അവളും കയറി.. ഞങ്ങൾ വീട്ടിലേക്കുള്ള യാത്ര തുടങ്ങി… അവൾ വളരെ സന്തോഷവതി ആയിരുന്നു…. എന്നാൽ എനിക്കു ഒന്നും മനസ്സിലായില്ല.. ഞാൻ അവളോട് തന്നെ ചോദിക്കാൻ തീരുമാനിച്ചു..
“അതെ മാളു ”
“ഉം ”
“അത് നീ ഇന്ന് പോകുന്നു എന്ന് പറഞ്ഞപ്പോൾ നിന്റെ അമ്മയും അച്ഛനും എന്താ എത്തിരൊന്നും പറയാതിരുന്നേ.?”
“അതോ ”
“പറ എന്റെ മാളുവെ ”
“അത് ഞാൻ ഇന്നലെ തന്നെ പറഞ്ഞിരുന്നു… ഇന്ന് വന്നു എന്നെ കൊണ്ടുപോകും എന്ന്.. ഇന്നലെ ചേട്ടത്തി വിളിച്ചു എല്ലാം പറഞ്ഞു…. അപ്പോൾ എനിക്കു ഉറപ്പായിരുന്നു ഇന്ന് വരും എന്ന് 😊😊”
അവൾ വളരെ ആത്മ വിശ്വസ്സത്തോടെ പറഞ്ഞു…. അവൾ എന്റെ തോളിൽ ചാരി ഇരുന്നു… ഞാനും അതൊക്കെ കേട്ടു ചിരിച്ചു വണ്ടി ഓടിച്ചു കൊണ്ടിരുന്നു… കുറെ ദൂരം പോയപ്പോൾ അവൾ പെട്ടന്ന് വണ്ടി നിർത്താൻ പറഞ്ഞു… ഞാൻ ഒരു മരത്തിന്റെ തണലിൽ വണ്ടി നിർത്തി… അവളുടെ മുഖത്തു എന്തെന്ന ഭാവത്തിൽ നോക്കി….
“അതെ ”
”എന്താടി മാളുട്ടി ”
“എനിക്കു ഒരു ഐസ് ക്രീം വാങ്ങി തരുവോ? ”
റോഡിന്റെ അപ്പുറത്ത് ഉള്ള ഐസ് ക്രീം വണ്ടി ചൂണ്ടി കൊച്ചു കുട്ടികളെ പോലെ അവൾ പറഞ്ഞു… എനിക്കു അത് കേട്ടപ്പോൾ ചിരി ആണ് വന്നത്… ഞാൻ അവളെ നോക്കി ചിരിക്കാൻ തുടങ്ങി…
അത് കണ്ടു അവൾ മുഖം കപട ദേഷ്യം കാണിച്ചു.. അവളുടെ കട്ടായം കണ്ടു എനിക്കു ചിരി അടക്കാൻ പറ്റിയില്ല… ഞാൻ പിന്നെയും ചിരിക്കാൻ തുടങ്ങി…