“കണ്ടുപിടിക്കണം ഡാ…. ഇവളെ യും എന്നെയും ഈ കുരുക്കിൽ ആക്കിയത് ആരായാലും കണ്ടു പിടിക്കണം….. എന്നുട്ടു എനിക്കു തെളിയിക്കണം ഞാനും ഇവളും ഒരു തെറ്റ് പോലും ചെയ്തിട്ടില്ല എന്ന്… ഇവൾക്ക് ഇപ്പോൾ ആരും ഇല്ല… ഇവള്ടെ വീട്ടുകാർ പോലും ഇവളെ തള്ളി കളഞ്ഞു.. അതും ഇവൾ അറിയാത്ത കാര്യത്തിന്…”
ഒന്ന് നിർത്തിയിട്ടു അവളുടെ മുഖത്തു നോക്കി അവൾ ഒന്നും മിണ്ടാതെ എന്നെ നോക്കി നിൽക്കുക ആയിരുന്നു..
“ഞാൻ ഇവൾക്ക് വാക്ക് കൊടുത്തതാടാ ഇവൾക്ക് വീട്ടുകാരെ തിരികെ കൊടുക്കും എന്ന്…. ഞാൻ എങ്ങനെ എങ്കിലും പാലിക്കും ”
“നമുക്ക് കണ്ടുപിടിക്കം ഡാ……… എന്നാലും എവിടന്നു തുടങ്ങും എന്ന് പിടിയില്ല ”
“ഡാ ഞാൻ പറയുന്ന കേൾക്കു.. ഇത് എന്നോടും ഇവളോടും ഒരുപോലെ പക ഉള്ള ആരോ ചെയ്തതാ….. എനിക്കു ഒരുപാട് ശത്രുക്കൾ ഉണ്ട്… എന്നാൽ എന്നനോടും ഇവളോടും ഒരുപോലെ ശത്രുത ഉള്ള രണ്ടുപേരെ ഒള്ളു…..”
ഞാൻ പറയുന്ന കേട്ടു മാളുവും കിരണും എന്നെ തന്നെ നോക്കി നിന്നു… ഞാൻ എന്ത് പറയാൻ പോകുന്നു എന്നാ ആകാംഷ അവർക്കു ഉണ്ടായിരുന്നു….
“വരുണും വിനിതയും ”
ഞാൻ പറയുന്ന കേട്ടു അവരുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു….
“ശെരി ആയിരിക്കും ഡാ….. അവർക്കേ നിങ്ങളോട് പക കാണാൻ ചാൻസ് ഉള്ളു…. നമുക്ക് ഇപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പം ആയല്ലോ….”
“പക്ഷെ ഡാ അവർ എവിടെ ആണെന്ന് അറിയില്ല…… അവരുടെ വീട് പോലും അറിയില്ല…. ഒരു തെളിവും ഇല്ല പിന്നെ എങ്ങനെ അവരോടു ചെന്ന് ചോദിക്കും ”
“ഡാ അതൊക്കെ നമുക്ക് നോക്കാം…. വീട് ഓകെ ഞാൻ കണ്ടു പിടിച്ചു തരാം…. ഞാൻ ഒരു സബ് ഇൻസ്‌പെക്ടർ ആണെന്ന് നീ മറക്കരുത്… ആദ്യം നമുക്ക് അവരെ ലോക്കറ്റു ചെയ്യാം ബാക്കി പിന്നെ ”
“ശെരിയാടാ…..”
പിന്നെയും ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു നമ്പറും വാങ്ങി പിരിഞ്ഞു. അവൻ പോയപ്പോൾ ഞങ്ങൾ കാർ എടുത്തു വീട്ടിലോട്ട് പോയി… പോകുന്ന വഴി ഹോട്ടലിൽ കയറി ആഹാരവും കഴിച്ചു… വീട്ടിലേക്കു പാഴ്സ്സൽ വാങ്ങി….