അങ്ങനെ അവളുടെ വീടിന്റെ ഗേറ്റ് കടന്നു വണ്ടി മുന്നോട്ട് നിർത്തി .. അവളുടെ പുറത്തു തന്നെ ഉണ്ടായിരുന്നു….. അദ്ദേഹം എന്നെ കണ്ടു ചിരിച്ചിട്ട് മുന്നോട്ടു വന്നു…
“വാ മോനെ….. അകത്തു കയറു…”
ഞാൻ അവളുടെ അച്ഛനൊപ്പം വീടിന്റെ ഉള്ളിൽ കയറി… ആ വീടിന്റെ സിറ്റ് ഔട്ടിൽ കയറിയിട്ടുണ്ട് എങ്കിലും ആ വീടിന്റെ ഉള്ളിൽ കയറുന്നതു ആദ്യം ആണ്…. എന്നോട് സോഫയിൽ ഇരിക്കാൻ പറഞ്ഞിട്ട് അവളുടെ അമ്മയെ വിളിച്ചു… അമ്മ എന്നെ നോക്കി ചിരിച്ചു.. ഓരോ കാര്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു… ഞാനും എന്തൊല്ലയോ പറഞ്ഞു.. അമ്മ എനിക്കു ചായ ഒക്കെ ഇട്ടു തന്നു.. അത്രയും നേരം ആയിട്ടും മാളൂനെ അവിടെ ഒന്നും കണ്ടില്ല… ഞാൻ വീടിന്റെ ഉള്ളിൽ അവളെ തിരഞ്ഞു….
ഞാൻ അവളെ കണ്ണുകൊണ്ടു അന്നെഷിക്കുന്നത് കണ്ടു അവളുടെ അമ്മ ചെറുതായി ഒന്നു ചിരിച്ചു… അത് കണ്ടപ്പോൾ ഞാനും ഒരു ചമ്മിയ ചിരി ചിരിച്ചു…
“അങ്ങോട്ട് ഇങ്ങോട്ടും നോക്കണ്ട…. അവൾ അകത്തു മുറിയിൽ ഉണ്ട്….. നിങ്ങളുടെ വീട്ടിൽ നിന്നു വന്നതിനു ശേഷം പെണ്ണിന് ഒന്നിനും വലിയ ഉത്സവം ഒന്നും ഇല്ല എപ്പോഴും ആ മുറിയിൽ തന്നെ ആണ് ഇരുപ്പു… മോൻ ചെല്ല്… അവളെ കാണു ”
ആ അമ്മ അത്രയും പറഞ്ഞു എന്നെ അവളുടെ മുറി കാണിച്ചു തന്നു… ഞാൻ അവരെ നോക്കി ഒന്നു കൂടെ ചിരിച്ചിട്ട് ആ മുറിയിൽ പോകാൻ പോയി……
ഞാൻ ആ മുറിയിൽ ഡോറിൽ രണ്ടു വട്ടം ഒന്നു തട്ടി… എന്നാൽ അനക്കം ഒന്നും ഉണ്ടായില്ല….. ഞാൻ ഡോർ തുറന്നു അകത്തു കയറി….. നല്ല ഭംഗി ഉള്ള മുറി.. എല്ലാം നല്ല അടുക്കി പെറുക്കി വച്ചിരിക്കുന്നു…..
നോക്കുമ്പോൾ കട്ടിലിൽ കമന്നു കിടക്കുക ആണ് കക്ഷി…. ഞാൻ മുറിയിൽ കയറിയത് ഒന്നും അറിഞ്ഞില്ല.. ഞാൻ പതുക്കെ അവളുടെ കാട്ടിലിനു അടുത്ത് പോയി.. നിന്നു ഒരു വെള്ള ചുരിദാർ ആണ് വേഷം… ഞാൻ അവളെ വിളിച്ചു..
“മാളു ”
പെട്ടന്ന് അവൾ ഞെട്ടി ഒന്നു തിരിഞ്ഞു നോക്കി…. എന്നെ കണ്ടതും ആ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു….. അവൾ നന്നായി ഒരുങ്ങി ഒക്കെ ആണ് നിൽക്കുന്നത്.. വീട്ടിൽ നിൽക്കുമ്പോഴും ഇങ്ങനെ ആണോ നിൽക്കുന്നെ എന്ന് ഞാൻ സംശയിച്ചു… ഞാൻ അവളെ തന്നെ നോക്കി നിന്നു…. എനിക്കു കണ്ണ് മാറ്റാൻ പറ്റിയില്ല… ഞാൻ വന്ന കാര്യം പോലും മറന്നു പോകും എന്നാ ഒരു തോന്നൽ എനിക്കു ഉണ്ടായി… പെട്ടന്ന് ഞാൻ ചിന്തയിൽ നിന്നു തിരിച്ചു വന്നു…. അവളെ നോക്കി നിൽക്കുന്നത് കണ്ടു അവൾ എന്നെ നോക്കി ചിരിച്ചു