അവൾ പോയ വിഷമം എന്നെയും വേട്ടയാടി… 10 ദിവസ്സം മാത്രമേ അവൾ എന്റെ കൂടെ ഈ റൂമിൽ ഉണ്ടായിരുന്നുള്ളു…. എന്നാൽ അവളെ യുഗങ്ങൾ ആയി ഉള്ള ബന്ധം പോലെ എന്നെ നോവിച്ചു.. അവൾ ഇല്ലാത്ത മുറിയിൽ ഇരിക്കുമ്പോൾ എനിക്കു എന്തോ ഒരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു… എന്നാൽ തന്റെ ഇഷ്ടം ഇഷ്ടം കാരണം അവളെ ഒരിക്കലും തന്നിലേക്ക് കൊണ്ടുവരാൻ ആഗ്രഹിച്ചില്ല.. അറിയാതെ ആണേലും അവളുടെ സങ്കടത്തിൽ ഞാനും പങ്കാളി അല്ലേ.. അവളുടെ ഇഷ്ടം എന്താണോ അത് തന്നെ നടക്കട്ടെ…..
………………………………………………………………
അവൾ പോയിട്ട് ഇപ്പോൾ രണ്ടു ദിവസ്സം ആയി… എന്നാൽ ആ രണ്ടു ദിവസം എനിക്ക് രണ്ടു വർഷം കണക്കു ആയിരുന്നു… എന്നിൽ ഒരു മുഖത രൂപപെട്ടപോലെ ആരോടും വീട്ടിൽ മിണ്ടാൻ കഴിയാത്ത അവസ്ഥ… ആഹാരം പോലും കഴിക്കാൻ കഴിയുന്നില്ല…. എനിക്കു രാത്രി ഉറക്കം നഷ്ടപ്പെട്ടു…
അങ്ങനെ രാത്രി ഉറക്കം കിട്ടാതെ ഞാൻ ബെഡിൽ കിടക്കുക ആയിരുന്നു….. പെട്ടന്ന് കട്ടിലിന്റെ അടുത്ത് ഒരു കാൽപെരുമാറ്റം കേട്ടു അങ്ങോട്ട് നോക്കി നോക്കിയപ്പോൾ ചേട്ടത്തിയാണ്… എന്നിൽ എന്തേലും വിഷമം ഉണ്ടേൽ അത് ഏറ്റവും പെട്ടന്ന് മനസ്സിലാക്കുന്നത് എന്റെ ചേട്ടത്തി തന്നെ ആണ്.. ചേട്ടത്തി വന്നു എന്റെ കട്ടിലിൽ ഇരുന്നു… എന്റെ തലയിൽ തലോടാൻ തുടങ്ങി..
“എന്തുപറ്റിയെടാ നിനക്ക്….. എന്തേലും പ്രശ്നം ഉണ്ടേൽ എന്നോട് പറ…”
“ഒന്നും ഇല്ല ചേട്ടത്തി…..”
ഞാൻ കട്ടിലിൽ എണീറ്റിരുന്നു ചേട്ടത്തിയോട് പറഞ്ഞു.. എന്നാൽ ചേട്ടത്തിയുടെ മുഖത്തു നോക്കാൻ എനിക്കു കഴിഞ്ഞില്ല..
“നീ കള്ളം ഒന്നും പറയണ്ട.. എനിക്ക് മനസ്സിലാകും നിന്നെ… എന്നോട് പറ മോനെ… മാളു പോയതിൽ നിനക്ക് വിഷമം ഉണ്ടോ ”
“ഇല്ല ചേട്ടത്തി എനിക്കു എന്തിനാ വിഷമം ”
ഞാൻ പെട്ടന്ന് പറഞ്ഞു
” ഡാ ഇങ്ങോട്ട് നോക്ക്…. എന്റെ മുഖത്തു നോക്കി പറ… ”
ഞാൻ തിരിയാതെ അങ്ങനെ തന്നെ നിന്നു.. ചേട്ടത്തി ബലമായി എന്നെ പിടിച്ചു തിരിച്ചു.. ഞാൻ ചേട്ടത്തിയുടെ മുഖത്തു നോക്കിയതും എന്റെ ഉള്ളിലെ വിഷമം എല്ലാം അണപ്പൊട്ടി ഒഴുകി…എന്റെ കണ്ണിൽ നിന്നു കണ്ണീർ വന്നു..എന്റെ മുഖം കണ്ടതും ചേട്ടത്തി എന്നെ നെഞ്ചോടു ചേർത്ത് പിടിച്ചു.. ഞാൻ ചേട്ടത്തിയെ കെട്ടി പിടിച്ചു കരയുവാൻ തുടങ്ങി.. എന്റെ ഉള്ളിലെ പ്രശ്നം എല്ലാം ചേട്ടത്തിയോട് പറഞ്ഞു… എന്നിട്ടും എനിക്കു കരച്ചിൽ നിർത്താൻ പറ്റിയില്ല… എനിക്കു അവളോട് ഉള്ള ഇഷ്ടം ഞാൻ ചേട്ടത്തിയോട് പറഞ്ഞു…