“അറിയില്ലെടാ…. എന്നാൽ അവൾ ഇന്ന് എന്റെ ജീവന്റെ പാതി ആണെന്ന് തോന്നൽ ഉണ്ട്… എനിക്കു അവളെ അത്രക്കും ഇഷ്ടം ആണെടാ…… എനിക്കും അവളോട് ചോദിക്കാൻ പറ്റില്ലെടാ.. അവൾക്കു അങ്ങനെ ഒരു ഇഷ്ടം ഇല്ലേൽ അവൾ എന്നെപ്പറ്റി എന്ത് കരുതും ”
“നീ അവളോട് എല്ലാം ഒന്നു തുറന്നു സംസാരിക്കാൻ നോക്ക് അപ്പോൾ ശരി ആകും ”
പിന്നെയും ഞങ്ങൾ എന്തൊക്കയോ പറഞ്ഞു ഇരുന്നു…. കിരണിന്റെ വീട്ടിൽ വന്നപ്പോഴേ ഞാൻ ഫോൺ ഓഫ് ആക്കിയിരുന്നു.. അത് കൊണ്ട് കാൾ ഒന്നും വന്നില്ല.. അല്ലേൽ വീട്ടിൽ നിന്നും വിളി വന്നേനെ….
ഞാൻ ഒരു 8 മാണി ആയപ്പോൾ വണ്ടിയും എടുത്തു വീട്ടിൽ പോയി.. അവൾ പോയി കാണുമോ എന്നാ ചിന്ത മാത്രമേ എനിക്കു ഉണ്ടായിരുന്നുള്ളു……
ഞാൻ വീട്ടിൽ എത്തിയപ്പോൾ തന്നെ എല്ലാരും ഹാളിൽ ഉണ്ടായിരുന്നു.. എല്ലാരുടെയും മുഖത്തു വലിയ സന്തോഷം ഒന്നും ഇല്ല.. അവളെ അവിടെ ഒന്നും കാണാനും ഇല്ല.. അവൾ പോയി കാണും എന്ന് മനസ്സിലായി.. അകത്തു കയറിയ എന്നെ കണ്ടതും അമ്മ ദേഷ്യത്തിൽ നോക്കി..
“എവിടെ പോയിരുന്നെടാ ഇത്രയും നേരം… നിന്നെ എത്രവട്ടം ഞാൻ ഫോണിൽ വിളിച്ചു… ”
“അത് അമ്മേ ഞാൻ കിരണിന്റെ കൂടെ ഉണ്ടായിരുന്നു… അവനു ചെറിയ കുറച്ചു പരിപാടികൾ ഉണ്ടായിരുന്നു… ഫോൺ ചാർജ് തീർന്നു ഓഫ് ആയി.. അതാ കിട്ടാതെ…”
ഞാൻ എങ്ങനെ ഒക്കെയോ പറഞ്ഞു ഒപ്പിച്ചു…
“എന്തിനാ അമ്മേ വിളിച്ചേ എന്തേലും അത്യാവശ്യം ഉണ്ടായിരുന്നോ?”
അത് ചോദിച്ചതും അമ്മയുടെ ഭാവം മാറി..
“ആവശ്യം ഉണ്ടായിരുന്നു…. നീ ഭാര്യയെ അവർ വീട്ടിൽ കൊണ്ട് പോയി.. അപ്പോൾ അവളുടെ പെട്ടി ചുമക്കാൻ ആരെയും കിട്ടിയില്ല അതാ നിന്നെ വിളിച്ചേ.. അല്ലാതെ നിന്നെ കൊണ്ട് ഒന്നും വേറെ ഉപയോഗം ഒന്നും ഇല്ലാല്ലോ…. ഇങ്ങനെ ഒരു വിവരം ഇല്ലാത്തവൻ… ”
അമ്മ ഉള്ള ദേഷ്യം മൊത്തം എന്നോട് തീർത്തു കൊണ്ടിരുന്നു… അവൾ പോയതിന്റെ വിഷമം മൊത്തം എന്റെ മണ്ടയിൽ തന്നെ തന്നു.. എല്ലാം.. എന്നാൽ ഒന്നും പറയാൻ പറ്റാതെ ഞാൻ അവിടെ തന്നെ പ്രേതിമ കണക്കെ നിന്നു…. എന്റെ അവസ്ഥ കണ്ടു ചേട്ടത്തി കാര്യത്തിൽ ഇടപെട്ടു… അമ്മയെ സമാധാനിപ്പിച്ചു.. എന്നിട്ട് എന്നെ നോക്കി കണ്ണ് കൊണ്ട് പോകാൻ പറഞ്ഞു.. പറയേണ്ട താമസം ഞാൻ ഓടി മുറിയിൽ കയറി… വാതിൽ അടച്ചു…