“എന്തടാ എന്ത് പറ്റി മുഖം വല്ലാതെ ഇരിക്കുന്നെ…”
എന്റെ മുഖം കണ്ടിട്ട് ചേട്ടത്തി എന്നോട് ചോദിച്ചു…
“ഒന്നും ഇല്ല ചേട്ടത്തി…..”
“അല്ല നിന്നെ കണ്ടപ്പോൾ അങ്ങനെ തോന്നി…. എന്താടാ നിനക്ക് അവളുടെ വീട്ടുകാർ വന്നത് ഇഷ്ടപെട്ടില്ലേ ”
“അയ്യോ എനിക്കു എന്ത്… ഒന്നും ഇല്ല ചേട്ടത്തി.. അവളുടെ വീട്ടുകാർ അല്ലേ.. അതിന് എനിക്കു ഒരു ഇഷ്ടക്കേടും ഇല്ല ”
ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല… ഞാൻ നേരെ മുറിയിൽ പോയി…. വീട്ടിൽ നിന്നാൽ ശെരിയാവില്ല എന്ന് എനിക്കു മനസ്സിലായി… അവൾ ഇന്ന് പോകുവാണേൽ എനിക്കു വിഷമം സഹിക്കാൻ വയ്യാതെ ഞാൻ ചിലപ്പോൾ കരഞ്ഞു പോകും.. അത് വേണ്ട അവൾ അവരുടെ കൂടെ പോകട്ടെ അവളും അതാകും ആഗ്രഹിക്കുന്നത്….
ഞാൻ ഡ്രസ്സ് മാറി കിരണിനെ കാണാൻ ഇറങ്ങി. അവനു ഇന്ന് ഓഫ് ആണ്.. അപ്പോൾ കാറും അവന്റെന്നു വാങ്ങാം….
അമ്മ ചോദിച്ചപ്പോൾ ഒരു അത്യാവശ്യം ഉണ്ടെന്നു പറഞ്ഞു.. തടി തപ്പി.. വേഗം റോഡിൽ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു അവന്റ വീട്ടിൽ പോയി…. അവിടെ പോയി അവനോട് ഞാൻ എന്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ എല്ലാം പറഞ്ഞു….
“ഡാ നീ പറയുന്നത് ഒന്നും ചിലപ്പോൾ ശെരി ആയിരിക്കണം എന്നില്ല…. അവൾക്കു അന്ന് നടന്ന കാര്യത്തിൽ വിഷമം കാണും.. എന്നാൽ നിന്നെ വെറുക്കാൻ മാത്രം ഒന്നും ഇല്ലല്ലോ… അവൾ നമ്മുടെ നല്ല ഫ്രണ്ട് ആയിരുന്നില്ലേ കോളേജിൽ…”
“ഡാ നീ പറയുന്ന ശെരിയായിരിക്കും എന്നാൽ അവൾക്കു എന്നോട് ഇഷ്ടം ഇല്ലേൽ.. ഞാൻ എന്റെ ഇഷ്ടങ്ങൾക്ക് അവളെ വലിച്ചിടുന്ന പോലെ അല്ലേ..”
“നീ എന്താടാ പറയുന്നേ ”
“ഡാ അവൾ ഇപ്പോൾ പഴയത് പോലെ ഒന്നും എന്നോട് മിണ്ടുന്നൊന്നും ഇല്ല…. അവളുടെ അവസ്ഥ കാരണം അല്ലേ അവൾ ഇത്രയുംനാൾ എന്റെ വീട്ടിൽ നിന്നത്.. ഇപ്പോൾ അവളുടെ വീട്ടുകാരെ കിട്ടിയില്ലേ.. അവൾ അതായിരിക്കില്ലേ ആഗ്രഹിച്ചത്..”
“ഡാ ചിലപ്പോൾ അവൾക്കും നിന്നോട് ആ ഇഷ്ടം ഉണ്ടെങ്കിലോ…. നിന്നോട് പറയാൻ പേടി കൊണ്ട് പറയാതെ ആണെങ്കിലോ.”