കുളിച്ചു ഇറങ്ങിയപ്പോൾ എന്നെ കട്ടിലിൽ കാണാതെ അവൾ ബാൽക്കണിയിൽ വന്നു..
“കിടക്കുന്നില്ലേ ”
അവൾ എന്റെ പുറകെ വന്നു ചോദിച്ചു…. അവൾ ചോദിച്ചപ്പോൾ ആണ് അവൾ വന്നത് ഞാൻ ശ്രെദ്ധിക്കുന്നത്….
“കിടന്നിട്ട് ഉറക്കം വരുന്നില്ല….. മാളു പോയി കിടന്നോ..”
ഞാൻ അവളോട് പോയി കിടക്കാൻ പറഞ്ഞു ഞാൻ അവിടെ തന്നെ നിന്നു… കുറച്ചു കഴിഞ്ഞു അവൾ മടങ്ങിപോയപ്പോൾ ഞാൻ ബാൽക്കണിയിൽ നിന്നും താഴെക്കി പോയി… ഹാളിൽ ലൈറ്റ് എല്ലാം അണഞ്ഞു കിടന്നിരുന്നു.. എല്ലാരും ഉറക്കം ആയി എന്ന് എനിക്കു മനസ്സിലായി..
ഞാൻ നേരെ സോഫയിൽ പോയി കിടന്നു.. അമ്മ ഇപ്പോൾ ഹാളിൽ വരല്ലേ എന്നായിരുന്നു എന്റെ പ്രാർത്ഥന…… വന്നാൽ എന്നെ തിരിച്ചു മുകളിൽ കയറ്റും… ഞാൻ സോഫയിൽ ചുരുണ്ടു കൂടി കിടന്നു…. കുറെ സമയം കിടന്നപ്പോൾ ഞാൻ പതിയെ ഉറക്കത്തിലേക്കു വീണു….
……………………………………………………….
അടുത്ത ദിവസ്സം എല്ലാരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു.. ചേട്ടനും ചേട്ടത്തിയും ഒന്നും ജോലി ഇല്ലായിരുന്നു….. ഞാൻ രാവിലെ തന്നെ കല്യാണിയുടെ കൂടെ സമയം ചിലവഴിച്ചു പോയി… അവളുടെ ഓരോ കളികളും ചിരിയും ഒക്കെ കാണുമ്പോൾ എന്റെ മനസ്സിലെ വീർപ്പു മുട്ടൽ എനിക്കു കുറഞ്ഞു വന്നു….. ഞാൻ അവളെയും കൊണ്ട് വീടിന്റെ പുറത്തു ഒക്കെ നടന്നു… ചേട്ടൻ ഇടയ്ക്കു വന്നു ഇനി കിച്ചുവും ആയി പ്രശ്നം ഒന്നും ഉണ്ടാക്കരുത് എന്നൊക്കെ പറഞ്ഞു ഞാൻ എല്ലാത്തിനും ഓക്കേ പറഞ്ഞു അങ്ങനെ നിന്നു….
കുറച്ചു കഴിഞ്ഞപ്പോൾ വീടിന്റ ഗേറ്റ് കടന്നു ഒരു കാർ വന്നു…. ഞാൻ നോക്കിയപ്പോൾ പരിചയം ഇല്ലാത്ത കാർ.. ഞാൻ കല്യാണിയെയും കൊണ്ട് അങ്ങോട്ട് നടന്നു.. നോക്കുമ്പോൾ മാളുവിന്റെ അച്ഛനും അമ്മയും കാറിൽ നിന്നു ഇറങ്ങി…… എനിക്കു അവരെ കണ്ടപ്പോൾ വല്ലാതെ ആയി എന്നാലും ഞാൻ അത് പ്രകടിപ്പിക്കാൻ നിന്നില്ല.. ഞാൻ അവരുടെ അടുത്ത് പോയപ്പോൾ അവർ എന്റെ മുഖത്തു നോക്കി ചിരിച്ചു…. ഞാനും ചെറിയ രീതിയിൽ ചിരിച്ചു..
വീടിന്റെ ഉള്ളിൽ നിന്നു മാളു ഓടി വന്നു അവളുടെ അമ്മയെ കെട്ടിപിടിച്ചു… അവർ രണ്ടുപേരും പരസ്പരം കരയാൻ തുടങ്ങി… അവളുടെ അച്ഛനും അവളോട് ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു… എന്റെ അമ്മയും ചേട്ടത്തിയും എല്ലാരും കൂടി അങ്ങോട്ട് വന്നു അവരെ വീടിന്റെ ഉള്ളിൽ വിളിച്ചു കൊണ്ട് പോയി… ഞാനും അവരുടെ ഒപ്പം പോയി…. അവർ എന്തൊക്കയോ വിശേഷം പരസ്പരം പറയുന്നുണ്ട്……ഇടയ്ക്കു അവർ മാളുവിനെ ഇന്ന് വീട്ടിൽ കൊണ്ട് പോകട്ടെ എന്ന് അമ്മയോട് ചോദിച്ചു… എന്നാൽ അമ്മ ഉത്തരം പറയാതെ എന്നെ ഒന്നു നോക്കുക മാത്രം ആണ് ചെയ്തത്.. ഞാനും ഒന്നും പറയാൻ കഴിയാതെ ഒന്നു ചിരിച്ചു…..ചേട്ടത്തി ചായയും ആയി അടുക്കളയിൽ നിന്നു വന്നു എല്ലാർക്കും കൊടുത്തു… എനിക്കു ചായ നീട്ടിയപ്പോൾ ഞാൻ വേണ്ട എന്ന് പറഞ്ഞു….