അതെ…. അവളെ ഞാൻ പ്രേമിക്കുന്നു…. അവൾ എന്റെ ജീവന്റെ പാതിയാണ്…….
എന്നാൽ അവൾ എന്നെ അങ്ങനെ കണ്ടിട്ടില്ല എങ്കിലോ… അവൾ ഇതുവരെ അതിന് ഒരു സൂചന പോലും തന്നില്ലല്ലോ…. എന്റെ ഇഷ്ടം അവൾക്കു മേൽ അടിച്ചേൽപ്പിക്കാൻ ഞാൻ ഒരുക്കമല്ല.. അവൾക്കു നല്ല ഒരു ജീവിതം ഇനിയും കാത്തിരിക്കുന്നു…
എന്തൊക്കയോ ആലോചിച്ചു….. ഞാൻ വീടിന്റെ പുറത്തു എത്തി… എന്നാൽ എന്റെ ആകെ വല്ലാതെ ആയിരുന്നു.. വീട്ടിൽ നിന്നാൽ വട്ടു പിടിക്കും എന്ന് തോന്നിയ ഞാൻ നേരെ ബൈക്ക് എടുത്തു എങ്ങോട്ടെന്നില്ലാതെ പോയി…….. കുറെ നേരം പാർക്കിൽ ഒക്കെ പോയിരുന്നു..
പിന്നെ രാത്രി ഒരു 9 മണി ആയപ്പോൾ ആണ് വീട്ടിൽ എത്തിയത്.. അമ്മയുടെ വായിൽ നിന്നു കുറെ കേട്ടു എങ്കിലും.. ഞാൻ ഒന്നും തിരിച്ചു പറയാൻ നിന്നില്ല…… അമ്മ ഫുഡ് കഴിക്കാൻ വിളിച്ചപ്പോൾ വിശപ്പില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ നോക്കി എന്നാൽ അമ്മ എന്നെ നിർബന്ധിച്ചു പിടിച്ചിരുത്തി…
എന്നാൽ എനിക്കു ഒന്നും കഴിക്കാൻ തോന്നിയില്ല.. മനസിൽ പിന്നെയും ഓരോ ചോദ്യങ്ങൾ വന്നു കൊണ്ടിരിന്നു…… ഞാൻ ഒരു ചപ്പാത്തിയുടെ പകുതി മാത്രം കഴിച്ചു.. എണിറ്റു മുറിയിൽ പോയി.. മാളു വരുന്നതിനു മുൻപ് ഉറങ്ങണം എന്നായിരുന്നു എന്റെ പ്ലാൻ.. ഞാൻ പെട്ടന്ന് ഒരു കുളി പാസ്സ് ആക്കി.. കയറി കിടന്നു.. എന്നാൽ മനസ്സിലെ കാലുഷിത അവസ്ഥ കാരണം എനിക്കു ഉറക്കം വന്നില്ല… ഞാൻ കണ്ണും അടച്ചു ഉറങ്ങാൻ ശ്രെമിച്ചു…. എന്നാൽ നിദ്ര ദേവി എന്നെ തിരിഞ്ഞു നോക്കിയില്ല..
ഒരു പാട് നേരം കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.. എന്നാൽ വലിയ മാറ്റം ഒന്നും ഉണ്ടായില്ല….. അപ്പോൾ തന്നെ വാതിലിനു അടുത്ത് ഒരു അനക്കം കേട്ടു… ഞാൻ കണ്ണ് അടച്ചു ഉറങ്ങിയാ പോലെ കിടന്നു….. അവൾ വന്നു കുളിക്കാൻ കയറിയ തക്കം നോക്കി ഞാൻ എണിറ്റു ബലക്കണിയിൽ പോയി നിന്നു.. കുറെ നേരം അവിടെ നിന്നു….. റോഡിൽ ഉള്ള പോസ്റ്റിലെ ലൈറ്റ് നോക്കി നിന്നു…. അതിലെ വെട്ടത്തിന് ചുറ്റും പറക്കുന്ന പ്രാണികളെ ഞാൻ നോക്കി നിന്നു സമയം കളഞ്ഞു…