അവൻ സോഫയിൽ ഇരുന്നു tv കാണുക ആയിരുന്നു.. പെട്ടന്ന് അവൻ എന്നെ കണ്ടു ഒന്ന് പേടിച്ചു… ഞാൻ ഓടി ചെന്ന് അവന്റെ നെഞ്ച് നോക്കി ആഞ്ഞു ഒരു ചവിട്ട് ചവിട്ടി…. ചവിട്ടു കൊണ്ട അവൻ സോഫയുടെ പുറകിലേക്ക് മലന്നു പോയി…. അവനു എഴിക്കാൻ കഴിയുന്നതിനു മുന്നേ ഞാൻ അവനെ തൂക്കി എടുത്തു മേശയുടെ പുറത്തു എറിഞ്ഞു….. ആ സമയത്താണ് ചേട്ടനും കിരണും അവിടെ എത്തിയത് അവൻ വീണപ്പോൾ മേശയുടെ ഗ്ലാസ് എല്ലാം പൊട്ടി അവന്റ ദേഹത്ത് കുത്തിയിരുന്നു..
ഈ സൗണ്ട് എല്ലാം കേട്ടു അവന്റെ അച്ഛനും അമ്മയും ഓടി വന്നു… അവർ ഈ കാഴ്ച എല്ലാം കണ്ടു ഞെട്ടി നിൽക്കുക ആയിരുന്നു..
എന്നാൽ ഞാൻ മൃഗത്തെ പോലെ ആണ് പെരുമാറിയത്….. ഞാൻ അവനെ അടിക്കാൻ ഒരുങ്ങിയതും കിരൺ എന്നെ താടയാൻ നോക്കി എന്നാൽ ഞാൻ അവനെ തള്ളി മാറ്റി അവനെ പിടിച്ചു ചുമരിൽ ഇടിച്ചു… അവന്റെ ദേഹം മുഴുവൻ ചോര ആയി…. ഞാൻ അവനെ അടിക്കാൻ കൈ ഓങ്ങിയതും ചേട്ടൻ വാന്നു എന്നെ പിടിച്ചു മാറ്റി….. ചേട്ടൻ എന്നെ അവനിൽ നിന്നും ദൂരേക്ക് കൊണ്ട് പോയി… ഞാൻ അപ്പോഴും അവനെ അടിക്കാൻ ആയി മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു..
ഇതെല്ലാം കണ്ടു നിന്ന അവന്റ അമ്മ നിസ്സഹായ ആയി കരയുക ആയിരുന്നു.. എന്നാൽ അവന്റെ അച്ഛൻ അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു… എന്നാൽ കിരൺ പോയി അവനെ പിടിച്ചു നിർത്തി… അവന്റ കാരണത് ഒന്ന് കൊടുത്തു…
“ഡാ ഞങ്ങക്ക് വന്ന കാര്യം എന്താണെന്നു നിനക്ക് മനസ്സിലായി കാണുമല്ലോ……. നീ നല്ല കുട്ടിയായി എല്ലാം പറ…. ഇല്ലേൽ നീ വിവരം അറിയും… ഞാൻ സ്റ്റേഷനിൽ കൊണ്ട് പോയാൽ ഇങ്ങനെ ആയിരിക്കില്ല…”
കിരൺ തന്റെ പോലീസ് ഭാഷയിൽ അവനോട് പറഞ്ഞു.. ഞാൻ അപ്പോഴേക്കും ഒന്ന് മായപ്പെട്ടിരുന്നു… അവനു മറ്റു വഴികൾ ഇല്ലാതെ എല്ലാം പറയാൻ തുടങ്ങി….
അവൻ എന്നെയും മാളൂനെയും ട്രാപ് ചെയ്ത കഥ എല്ലാരോടും പറഞ്ഞു…. അവന്റെ അമ്മയും അച്ഛനും ഇതെല്ലാം കേട്ടു തലകുനിച്ചു നിന്നു… അവൻ എല്ലാം പറഞ്ഞു കഴിഞ്ഞതും അവന്റ അമ്മ അവന്റ കാരണത് നോക്കി ഒരണ്ണം കൊടുത്തു……