എന്നാൽ പകയുടെ തീയും ആയി അവൻ പിന്നെയും എന്റെ ജീവിതത്തിൽ വരും എന്ന് ഞാൻ അന്ന് കരുതിയില്ല
⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️
ഞാൻ നടന്ന കാര്യം എല്ലാം കിരണിന്റെ അടുത്ത് പറഞ്ഞു… അവനും അത് കേട്ടു മിണ്ടാതെ ഇരുന്നു…..
“ഡാ എനിക്കു അവനെ ഇപ്പോൾ വേണം……ഇപ്പോൾ തന്നെ ”
ഞാൻ ദേഷ്യത്തിൽ അവനോടു പറഞ്ഞു….. എന്റെ മുഖഭാവം കണ്ടു അവനു കാര്യം മനസ്സിലായി…. ഹോട്ടലിൽ നിന്നു കിട്ടിയ ഫോൺ നമ്പർ ചെക്ക് ചെയ്യാൻ ആരെയോ വിളിച്ചു ഡീറ്റെയിൽസ്സും ഇപ്പോൾ ഉള്ള ലൊക്കേഷനും പറയാൻ ആവശ്യപ്പെട്ടു…
ഞങ്ങൾ അവിടെ നിന്നു ഇറങ്ങി നേരെ വണ്ടി പാർക്ക് ചെയ്തിരുന്ന അടുത്ത് പോയി…. അവനു അപ്പോൾ കാൾ വന്നു.. അവൻ അത് എടുത്തു സംസാരിച്ചു…. കുറച്ചു കഴിഞ്ഞു അവൻ എന്റെ അടുത്ത് വന്നു… അവൻ എന്നെ വിളിച്ചു
“ഡാ ”
“ഡാ എന്തായി…. അവൻ എവിടെ ഉണ്ട് ഇപ്പോൾ?”
“ഡാ അവന്റ നമ്പർ തന്നയ…. ഇപ്പോൾ നിന്റെ വീടിന്റെ അടുത്തുള്ള ലൊക്കേഷൻ ആണ് കാണിക്കുന്നേ…….”
അവൻ പറഞ്ഞത് കേട്ടപ്പോൾ അവൻ അവന്റ വീട്ടിൽ തന്നെ കാണും എന്ന് എനിക്കു മനസ്സിലായി… ഞാൻ അവനോടു വണ്ടിയിൽ കയറാൻ പറഞ്ഞു…. അവൻ എന്റെ ഒപ്പം വണ്ടിയിൽ കയറി… ഞാൻ വേഗത്തിൽ വണ്ടി പായിച്ചു… അവൻ എന്തൊക്കയോ എന്നോട് പറയുക ആയിരുന്നു.. എന്നാൽ അതൊന്നും കേൾക്കാൻ പറ്റിയ മനസിക അവസ്ഥ ആയിരുന്നില്ല ഞാൻ…… വണ്ടിയിൽ ഇരുന്ന് അവൻ ചേട്ടനെ വിളിച്ചു കാര്യം പറഞ്ഞു… ചേട്ടൻ ബാങ്കിന്റെ ഫ്രണ്ടിൽ നിൽക്കാം എന്ന് പറഞ്ഞു..
ഞാൻ അതിരുവിട്ടാൽ എന്നെ തടയാൻ ചേട്ടനെ കൊണ്ടേ പറ്റു അത് കൊണ്ട് ഞാൻ ചേട്ടനെയും കൂട്ടി കിച്ചുവിന്റ വീട് ലക്ഷ്യം ആക്കി പോയി…. പോകുന്ന വഴിയിൽ മുഴുവൻ അവർ എന്നോട് അബദ്ധം ഒന്നും കാണിക്കരുത് എന്ന് പറഞ്ഞു കൊണ്ടിരുന്നു.. എന്നാൽ എനിക്കു അത് കേൾക്കാൻ താല്പര്യം ഇല്ലാതെ എത്രയും പെട്ടന്ന് അവിടെ എത്താൻ വേണ്ടി വണ്ട് പറപ്പിച്ചു വിട്ടു….
അങ്ങനെ വേഗത്തിൽ ഞങ്ങൾ കിച്ചുവിന്റ വീടിന്റെ മുന്നിൽ കാർ കൊണ്ട് നിർത്തി….. ഞാൻ ഡോർ വലിച്ചു തുറന്നു വേഗത്തിൽ ആ വീടിന്റ ഉള്ളിൽ ഓടി… മുന്നിലെ വാതിൽ തുറന്നു കിടക്കുക ആയിരുന്നു… ഞാൻ വേഗത്തിൽ അകത്തോട്ടു ഓടി…. എന്റെ പിന്നാലെ അവരും ഉണ്ടായിരുന്നു. ഞാൻ ഓടി ഹാളിൽ എത്തിയപ്പോൾ അവനെ ഞാൻ കണ്ടു… അവനെ കണ്ടതും ഒരു ഇരയെ കാണുന്ന വേട്ടക്കാരന്റെ അവസ്ഥ ആയിരുന്നു എനിക്കു…