അങ്ങനെ ഞങ്ങൾ പുറത്തു ഇറങ്ങി….ഞാൻ നോക്കുമ്പോൾ കിച്ചുവിന്റെ അമ്മ ധന്യയുടെ കാലിൽ വീണു മാപ്പ് ചോദിക്കുന്നു…. എന്നാൽ അവൾക്കു ഒരു കുലുക്കവും ഇല്ലായിരുന്നു.. അവളുടെ അവസ്ഥ കണ്ടു ഞാൻ വല്ലാതെ വിഷമിച്ചു… അവളുടെ വീട്ടുകാരുടെ അവസ്ഥയും മറിച്ചായിരുന്നില്ല……
ഞാൻ അവളെയും അവളുടെ വീട്ടുകാരെയും പറഞ്ഞു കാര്യം എല്ലാം മനസ്സിലാക്കി… അവൾക്കു ഒരു മാറ്റം വേണം അതുകൊണ്ട് അവർ അവളെ വീട്ടിൽ കൊണ്ട് പോയി…. കിച്ചുവിന്റ അമ്മ എന്നോട് സംസാരിക്കാൻ ശ്രെമിച്ചു എനിക്കിലും ഞാൻ അത് കേൾക്കാൻ കൂട്ടാക്കിയില്ല……
………………………………………………………….
അങ്ങനെ ദിവസ്സങ്ങൾ കടന്നു പോയി.. ഒരു ആഴ്ച കഴിഞ്ഞാണ് ഞാൻ കോളേജിൽ പോയത്.. ക്ലാസ്സിൽ കയറാൻ എനിക്കു മനസ്സ് വന്നില്ല…. എന്നാൽ വീട്ടിൽ അടഞ്ഞുകൂടി ഇരിക്കുന്നതിനേക്കാൾ നല്ലത് ക്ലാസ്സിൽ പോകുന്നതാണെന്നു തോന്നി…
കോളേജിൽ ആരും ആ എന്താണ് പ്രശ്നം എന്ന് വെക്തമായി അറിഞ്ഞിരുന്നില്ല.. പലരും എന്നോട് വന്നു ചോദിച്ചു. എന്നാൽ ഞാൻ അതിൽ നിന്നും എല്ലാം ഒഴിഞ്ഞു മാറി….. കിച്ചുവിന് ഞാൻ കൊടുത്ത പണി നല്ല രീതിയിൽ ആയിരുന്നു…. 4 മാസം അവനു ബെഡിൽ തന്നെ ആയിരുന്നു… അത് കഴിഞ്ഞു അവനെ അവന്റ അച്ഛൻ കൂടെ ഗൾഫിൽ കൊണ്ട് പോയി.. നാട്ടിൽ അവനെ നിർത്തിയാൽ ഇനിയും ശെരി ആകില്ല എന്ന് അവർക്കു മനസ്സിലായി…
ഇതിനിടയിൽ ഒരു ദിവസ്സം ധന്യയുടെ അച്ഛൻ കോളേജിൽ വന്നു.. അവളുടെ tc വാങ്ങാൻ ആണ് അദ്ദേഹം വന്നത്… അന്ന് എന്നെ വന്നു കണ്ടിരുന്നു… അവൾക്കു ഒരു മാറ്റം വേണം എന്നും അത് കൊണ്ട് അവർ എല്ലാം ലണ്ടനിൽ പോകുക ആണെന്നും ഇനി നാട്ടിൽ വരില്ല എന്നും എല്ലാം പറഞ്ഞു… എല്ലാം കേട്ടപ്പോൾ എനിക്കു വിഷമം ആയി എങ്കിലും അവൾക്കു നല്ല ജീവിതം കിട്ടാൻ വേണ്ടി ഞാൻ അത് ഉള്ളിൽ ഒതുക്കി….
കുറേനാൾ അവളെ ഓർത്തു വിഷമം ഉണ്ടായിരുന്നു എങ്കിലും പതുക്കെ പതുക്കെ ഞാൻ എല്ലാത്തിനും പൊരുത്തപ്പെട്ടു… കിച്ചുവിന്റ സ്വഭാവം അറിഞ്ഞ മീനാക്ഷി വളരെ വിഷമിച്ചു എന്നാൽ ഞാൻ അവളെയും എല്ലാം പറഞ്ഞു പഴയത് പോലെ ആക്കി.. എന്റെ ജീവിതവും ആയി ഞാൻ മുന്നോട്ടു പോയി… അന്നത്തെ സംഭവത്തിന് ശേഷം ഞാൻ കിച്ചുവിനെ പിന്നെ കണ്ടിട്ടില്ല