ഞാൻ വീട്ടിൽ പോയി….. എല്ലാരോടും നടന്ന കാര്യം എല്ലാം പറഞ്ഞു.. അവർക്കു കിച്ചുവിന്റ കാര്യം ഒരു ഷോക്ക് ആയിരുന്നു… കാരണം അവനെ സ്വന്തം മോനെ പോലെ തന്നെ ആയിരുന്നു അമ്മ കണ്ടിരുന്നത്…… എന്നാൽ ഞാൻ അവനെ തല്ലിയതിൽ ആരും ഒന്നും പറഞ്ഞില്ല.. എല്ലാംവർക്ക് ധന്യയുടെ അവസ്ഥ ഓർത്തു ദുഃഖം ആയിരുന്നു……..
………………………………………………………….
അടുത്ത ദിവസം മിസ്സ് പറഞ്ഞത് അനുസരിച്ചു ഞാനും ചേട്ടനും കോളേജിൽ പോയി…. പ്രിൻസിപ്പലിന്റെ റൂമിനു വെളിയിൽ കിച്ചുവിന്റ അമ്മയും അച്ഛനും ഉണ്ടായിരുന്നു….. അവന്റെ അച്ഛൻ ഈ ഇടയ്ക്കു ആണ് നാട്ടിൽ വന്നത്….. അവർ എന്നെ നോക്കി എങ്കിലും ഞാൻ ദേഷ്യത്തിൽ ആയിരുന്നു… തൊട്ടപ്പുറത്തു ധന്യയും ഫാമിലിയും ഉണ്ടായിരുന്നു….. അവൾ ഇപ്പോഴും പഴയ കോലം തന്നെ ആയിരുന്നു.. അവളെ അങ്ങനെ കണ്ടപ്പോൾ എനിക്കു കണ്ണ് നിറഞ്ഞു….. ഞാൻ അവരുടെ അടുത്ത് പോയി.. എന്നെ കണ്ടപ്പോഴും അവൾ ഒന്നും മിണ്ടാതെ അവളുടെ അമ്മയുടെ തോളിൽ ചാരി തന്നെ നിന്നു..
എനിക്കു അവളുടെ വീട്ടുകാരോട് ഒന്നും പറയാൻ കഴിഞ്ഞില്ല…… ഞാനും ഒന്നും പറയാതെ നിന്നു… കുറച്ചു കഴിഞ്ഞു തലയിൽ ഒരു കേട്ടുമായി രേഷ്മയും ഫാമിലിയും വന്നു…. ഞാൻ അവളെ ദേഷ്യത്തിൽ നോക്കി അവിടെ നിന്നു… എന്റെ അടി കൊണ്ട് അവശൻ ആയതിനാൽ കിച്ചു മാത്രം വന്നില്ല…….
പ്രിൻസിപ്പൽ ഞങ്ങളെ എല്ലാരേയും അകത്തേക്ക് വിളിച്ചു…. കാര്യങ്ങൾ പറഞ്ഞു തുടങ്ങി…. ഞാനും നടന്ന കാര്യം എല്ലാം… അപ്പോഴും ഞാൻ ദേഷ്യം കൊണ്ട് ജോലിക്കുക ആയിരുന്നു… എല്ലാം പറഞ്ഞപ്പോൾ ധന്യയുടെ അമ്മയും കിച്ചുവിന്റെ അമ്മയും കരയുന്നു… രേഷ്മയുടെ വീട്ടുകാർ ഒന്നും പറയാൻ പറ്റാതെ തല കുനിച്ചു നിന്നു….
ഞാൻ അവരുടെ മുന്നിൽ വച്ചു തന്നെ ആ രണ്ടു ഫോണും അടിച്ചു പൊട്ടിച്ചു…… സിം പോലും ഞാൻ അവർക്കു കൊടുത്തില്ല….. പ്രേശ്നത്തിന്റെ സീരിയസ് മനസ്സിലാക്കി കിച്ചുനെയും രേഷ്മയെയും കോളേജിൽ നിന്നു ഡിസ്സ്മിസ്സ് ചെയ്തു…….. എനിക്കു ഒരു വാണിംഗ് തന്നു വിട്ടു… ഒരു പെൺകുട്ടിയുടെ ഭാവി ഓർത്തു ഇത് പോലീസ് കേസ് ആക്കണ്ട എന്ന് പ്രിൻസിപ്പൽ പറഞ്ഞു….