നോക്കുമ്പോൾ കിച്ചുനെയും രേഷ്മയെയും ആരൊക്കയോ വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിൽ കൊണ്ട് പോയി…. എന്നെ അപ്പോഴേക്കും അവർ പിടിച്ചു കൊണ്ട് പോയിരുന്നു….. എന്നാലും എന്റെ ദേഷ്യം അടങ്ങിയിരുന്നില്ല….
പ്രിൻസിപ്പൽ ആപ്പോൾ ആദ്യം എന്റെ പുറകെ വന്ന ആൾക്കാരോട് കാര്യം എല്ലാം തിരക്കുക ആയിരുന്നു… അവർ കിച്ചുനെയും രേഷ്മയെയും കണ്ട സാഹചര്യം എല്ലാം പറഞ്ഞു… ഞാൻ അപ്പോൾ മാറി നിൽക്കുക ആയിരുന്നു… പ്രിൻസിപ്പൽ എന്നോട് വന്നു കാര്യം തിരക്കി എന്നാൽ ഞാൻ പറയുവാൻ കൂട്ടാക്കിയില്ല….
ഞങ്ങളെ പഠിപ്പിക്കുന്ന വേണി മിസ്സ് എന്നോട് വന്നു ചോദിച്ചു… അപ്പോൾ ഞാൻ ഉണ്ടായ കാര്യം എല്ലാം മിസ്സ്‌നോട് പറഞ്ഞു…. മിസ്സ് എല്ലാം കേട്ടിട്ട് മിണ്ടാതെ ഇരുന്നു….. കുറച്ചു കഴിഞ്ഞു മിസ്സ് പ്രിൻസിപാലിനോട് കാര്യം പറഞ്ഞു അല്ലേൽ പോലീസ് കേസ് ആകും എന്ന് പറഞ്ഞു….. കോളേജിൽ മറ്റാരും ഈ കാര്യം അറിയരുത് എന്ന് ഞാൻ മിസ്സിനോടു പറഞ്ഞു.. മിസ്സ് ഒരു പെൺകുട്ടിയുടെ ജീവിതം ആയതു കൊണ്ട് എല്ലാം ശെരിയാക്കാം എന്ന് പറഞ്ഞു….
ഞാൻ നേരെ കോളേജ് നിന്നു ഇറങ്ങി അവളെ കാണാൻ ഹോസ്റ്റലിന്റെ മുന്നിൽ പോയി …… അവളെ വിളിച്ചു പുറത്തു വരാൻ പറഞ്ഞു…. ..അവൾ വന്നു ഇപ്പോഴും അവൾക്കു വലിയ മാറ്റം ഒന്നും ഇല്ല…. അവൾ മനസ്സ് മരിച്ച അവസ്ഥ ആയിരുന്നു…. ഞാൻ അവളോട് നടന്ന കാര്യം എല്ലാം പറഞ്ഞു… എന്നാൽ അവൾക്കു അതൊന്നും കേട്ട ഭാവം ഇല്ലായിരുന്നു……. ഞാൻ അവളെ ചേർത്ത് നിർത്തി കാര്യം പറഞ്ഞു…… ഇനിയും അവളെ വിഷമിക്കണ്ട എന്ന് കരുതി പറഞ്ഞു വിട്ടു….. എല്ലാം മറക്കാൻ ഞാൻ അവളോട് പറഞ്ഞു……
ഞാൻ വണ്ടി എടുത്തു എങ്ങോട്ടുന്നില്ലാതെ പോയി… ഞാൻ അവരുടെ ഫോൺ ചെക്ക് ചെയ്തു വീഡിയോ വേറെ എവിടെയും ഷെയർ ആയിട്ടില്ലെന്നു ഉറപ്പു വരുത്തി….
കുറച്ചു കഴിഞ്ഞപ്പോൾ വേണി മിസ്സ് വിളിച്ചു… നാളെ കോളേജിൽ വരുമ്പോൾ വീട്ടിൽ നിന്നു ആളെ കൊണ്ട് വരണം എന്നും…. കിച്ചു നു ബോധം വന്നു എന്നും കയ്യും കാലും… വാരിയെല്ലും എല്ലാം പൊട്ടൽ ഉണ്ടെന്നു പറഞ്ഞു…. എന്നാലും എനിക്കു അവനോടു ഉള്ള ദേഷ്യം കുറഞ്ഞിരുന്നില്ല…..