“അമ്മ ഒന്ന് പുറത്തു നിക്കുമോ എനിക്കു ഇവരോട് കുറച്ചു കാര്യം സംസാരിക്കാൻ ഉണ്ട് ”
“ശെരി മോളെ… നിങ്ങൾ സംസാരിക്കു…. ഞാൻ പുറത്തു നിക്കാം…”
അത് പറഞ്ഞു അമ്മ മുറിക്കു പുറത്തോട്ടു പോയി… പോയപ്പോൾ അവർ വാതിൽ ലോക്ക് ചെയ്തിട്ടു…. ഞങ്ങൾ വിനിത എന്താ പറയാൻ പോകുന്നെ എന്നാ ആകാംഷയിൽ നോക്കി നിന്നു..
“ഞാൻ 3 വർഷം മുൻപ് പ്രേതീക്ഷിച്ച കൂടി കാഴ്ച്ച ആണ് ഗോകുൽ ഇത്…. എന്നാൽ നീ വരാൻ ഇത്രയും താമസിച്ചു ”
ഇപ്പോഴും അവൾ പറഞ്ഞതിന്റെ പൊരുൾ ഞങ്ങൾക്ക് മനസ്സിലായില്ല…
“നിന്റെ നിഗമനം ശെരിയായിരുന്നു ഗോകുൽ… നിങ്ങളെ ചതിച്ചവരിൽ ഞാനും ചേട്ടനും ഉണ്ടായിരുന്നു ”
അവൾ പറഞ്ഞത് എന്റെ നിഗമനം തന്നെ ആയിരുന്നു… എന്നൽ എനിക്കു അവളോട് ഇപ്പോൾ ദേഷ്യം തോന്നിയില്ല… കാരണം ചിലപ്പോൾ അവളെ ഈ അവസ്ഥയിൽ കണ്ടപ്പോൾ ഉള്ള സഹദപം ആയിരിക്കാം… മാളുവും ഒന്നും മിണ്ടിയില്ല….
എന്നാൽ ഇവൾക്ക് എന്നോട് പക തോന്നാൻ കാരണം ഉണ്ട്….. ഒരു സാക്ഷി പറഞ്ഞതിന്റെ പേരിൽ മാളുവിനെ ഇങ്ങനെ ചെയ്യാൻ ഇവർക്ക് എങ്ങനെ തോന്നി… അവൾ പിന്നെയും തുടർന്നു…
“നിന്നോട് എനിക്കു ഇഷ്ടം ആയിരുന്നു ഗോകുൽ…. എന്നാൽ അന്ന് നീ എന്നെ അടിച്ചതിനു ശേഷം എനിക്ക് നിന്നോട് ദേഷ്യം ആയി… അതാ ഞാൻ അന്ന് നിന്നെ ചതിക്കാൻ കൂട്ട് നിന്നത്.. എന്നാൽ ഞാൻ അറിഞ്ഞിരുന്നില്ല ഇവളും അതിൽ ഉൾപ്പെടും എന്ന്.. നിങ്ങളോട് ചെയ്തതിനുള്ള ശിക്ഷ ആയിരിക്കാം ഇപ്പോൾ ഉള്ള എന്റെ ഈ അവസ്ഥക്ക് കാരണം ”
“ഇവളോട് ദേഷ്യം ഇല്ലേൽ പിന്നെ എന്തിനാണ് ഇവളെ ചതിച്ചത്…..”
എന്റെ സംശയം ഞാൻ അവളോട് ഉന്നയിച്ചു….
“ഞാൻ അറിഞ്ഞിരുന്നില്ല ഇവൾ ഇതിൽ പെടും എന്ന്…. അവർ എന്നോട് പറഞ്ഞത് നിന്നെ ഹോട്ടലിൽ വച്ചു ഉപദ്രവിക്കും എന്നു മാത്രം ആണ്.. അത് കൊണ്ടാണ് ഞാൻ ഇതിനു കൂട്ട് നിന്നത്… നിന്നോട് എനിക്കു ദേഷ്യം ഉള്ളത് കൊണ്ട ഞാൻ അന്ന് താര എന്നാ പേരിൽ വിളിച്ചു നിന്നെ ആ ഹോട്ടലിൽ എത്തിച്ചത്… എന്നാൽ അതിൽ ഇങ്ങനെ ഒരു കാര്യം ഞാൻ പ്രതീക്ഷിച്ചില്ല “