ദൂരെ ഒരാൾ 6 [വേടൻ]

Posted by

 

<><><><><><><><><><><><><><><><><><>

 

നിറഞ്ഞ കണ്ണുകൾ തുടച്ചു ഞാൻ അവളെ പിന്തുടർന്ന് അടുക്കളയിലേക്ക് പോയി, കഴിച്ച പ്ലേറ്റ് കഴുകുക ആയിരുന്നു അവൾ..

” എന്താ ചൂട് അല്ലെയേച്ചി ”

 

സ്ലാബിന് മുകളിൽ കയറി ഇരുന്നുകൊണ്ട് ഞാൻ അത് ചോദിക്കുമ്പോൾ അവൾ അത് കേട്ടതായി പോലും നടിക്കുന്നില്ല

സലിം കുമാർ പറയുന്നപോലെ ” അത് എനിക്ക് ഇഷ്ടപ്പെട്ടില്ല ” ഞാൻ നേരെ അവളുടെ പുറകിലായി നിന്ന്, എന്റെ സാമിപ്യം അറിഞ്ഞിട്ടും പെണ്ണ് അത് ശ്രദിക്കുന്നില്ല

 

” ഗൗരി ”

ഞാൻ പതിയെ വിളിച്ചു . നോ രെക്ഷ

 

” പൊന്നു ”

 

” ഉം ”

 

നേർത്ത ഒരു മൂളൽ

 

” എന്ത് പറ്റി എന്റെ പെണ്ണിന് ”

 

അത് ഞാൻ ചോദിക്കുമ്പോൾ എന്റെ സ്വരം ഒന്ന് ഇടറിയോ, അവൾ പെട്ടെന്ന് എന്റെ മുഖത്തേക്ക് വെട്ടിതിരിഞ്ഞു നോക്കി .

 

മറുപടി ഇല്ല

 

” ഞാൻ ഗംഗയെ കേട്ടികൊട്ടെ ”

 

ഞാൻ ഒന്ന് ഇളക്കാൻ ആയിയാണ് അത് ചോദിച്ചത്

 

” അഹ് കെട്ടിക്കോ ”

 

അതേ ടോണിൽ തന്നെ മറുപടിയും വന്നു. അഹ് ഹാ അത്രക്ക് ആയോ.

 

” എന്നാലേ ഞാൻ എന്റെ ഗംഗ മോളെ വിളിച്ചു ഒന്ന് സൊള്ളാട്ടെ ”

 

ഞാൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തതും ആ സമയം എന്റെ ഫോൺ പറന്നു പോകുന്നതാണു കാണുന്നെ

 

” നീ ഇത് എന്തോപരുപാടിയാടി പട്ടി ഈ കാണിച്ചേ ”

 

 

ഓടിപ്പോയി ഫോൺ എടുത്ത് നോക്കുന്നതിന് ഇടയിൽ അവളോട് ഞാൻ കുറച്ച് കടുപ്പിച്ചാണ് അത് പറഞ്ഞത്

 

” നിനക്ക് നിന്റെ മറ്റവളെ വിളിക്കണം അല്ലേടാ നാറി….. ”

 

” പിന്നല്ലാതെ ”

 

കൈയിൽ എടുത്ത ഫോൺ തിരിച്ചും മറിച്ചും നോക്കുന്നതിന് ഇടയിൽ ഒരു ചെറുപുഞ്ചിരിയോടെ അത് പറഞ്ഞപ്പോ പെണ്ണ് ഫുൾ കലിപ്പ് മൂഡ്

Leave a Reply

Your email address will not be published. Required fields are marked *