” ആയിശേരി നല്ല തന്ത ”
അതിന് മാധവൻ ഒന്ന് ചിരിച്ചു
” ചിരിക്കണ്ട മനുഷ്യ അവൻ അറിഞ്ഞാൽ ഓ എനിക്ക് ഓർക്കാൻ കുടി വയ്യാ ”
” ഹാ…. നീ ഓർക്കണ്ട പോരെ ”
അപ്പോളേക്കും അവരെ അകത്തേക്ക് തിരുമേനിയുടെ ഒരു ശിഷ്യൻ വിളിച്ച് അവർ അകത്തേക്ക് കേറി അതേ സമയം തിരുമേനി കണ്ണുകൾ അടച്ചു ധ്യനത്തിൽ ആയിരുന്നു
ഇവരുടെ സാമിപ്യം അറിഞ്ഞു അദ്ദേഹം കണ്ണുകൾ തുറന്നു
ഗംഗയുടെ അച്ഛൻ കാര്യങ്ങൾ എല്ലാം പറഞ്ഞു. മക്കളുടെ വിവാഹം നോക്കാൻ ആണെനും അതിന് ജാതകപൊരുത്തം നോക്കണം എന്നും
അദ്ദേഹം അത് കേട്ട് രണ്ടാളുടേം ജാതകങ്ങൾ നോക്കി അൽപനേരം കണ്ണുകൾ അടച്ചു
” ഈ ജാതകത്തിൽ പറയുന്ന സന്ദീപ് ”
” എന്റെ മകൻ ആണ് തിരുമേനി ”
തിരുമേനിയുടെ ചോദ്യത്തിന് മാധവൻ മറുപടി കൊടുത്തപ്പോൾ അദ്ദേഹം ഗംഗയുടെ അച്ഛന്റെ മുഖത്തേക്ക് നോക്കി
” ഈ ജാതകങ്ങൾ ചേരില്ല… അഥവാ ചേർന്നാൽ ആ പെൺകുട്ടിക്ക് അപമൃത്യു വരെ സംഭവിക്കാം എന്നാണ് ജാതകത്തിൽ കാണുന്നെ ”
തിരുമേനി അത് പറഞ്ഞ് നിർത്തിയപ്പോ രണ്ട് കൂട്ടരും ഒരുപോലെ ഞെട്ടി
കുറെ നേരത്തെ മൗനത്തിനു ശേഷം
” ഇതിന് വല്ല പോംവഴി ”
ലക്ഷ്മി ആയിരുന്നു അത് ചോദിച്ചത്. തിരുമേനി കവടി ഒന്നുടെ നിരത്തി
” ഇല്ല കാണുന്നില്ല.. ഒന്നും അങ്ങോട്ട് വ്യക്തമാകുന്നില്ല, പിന്നെ എല്ലാം നിങ്ങടെ ഇഷ്ടം ”
അവർ കുറച്ചുനേരം എന്തൊക്കയോ ചോദിച്ചു അവിടെ നിന്ന് ഇറങ്ങി
” ഒന്ന് നിൽക്കണേ… ”
തിരുമേനിയുടെ ശിഷ്യനിൽ ഒരുവൻ അവരെ വിളിച്ചു..
“നിങ്ങൾ മാത്രം അകത്തേക്കു വരാൻ തിരുമേനി പറഞ്ഞു ”
നന്ദുവിന്റെ അമ്മയോടും അച്ഛനോടുമായി ആണ് ആ ശിഷ്യൻ പറഞ്ഞത്, അവർ നാലുപേരും പരസ്പരം ഒന്ന് നോക്കി പിന്നീട് പോയിട്ട് വരാം എന്ന് പറഞ്ഞ് അവർ അകത്തേക്ക് കയറി