കുടമുല്ല 1 [Achillies]

Posted by

ഓഹ് കിടപ്പ് കണ്ടാൽ വാലിൽ പിടിച്ചു കറക്കി എറിയാൻ തോന്നും,പൂണ്ട ഉറക്കത്തിലാണ് എന്നെ കണ്ട പോഞ്ഞിക്കര കണ്ണ് തുറന്നൊന്ന് നോക്കി,… അവന്റെ മുഖത്ത് വരെ പുച്ഛം,…. തന്തപ്പടിയെ കണ്ടല്ലേ പഠിക്കുന്നത് പിന്നെ എങ്ങനാ… ഉറക്കം പിടിച്ച അവന്റെ തലയ്ക്ക് ഒരു കൊട്ട് കൊടുത്തു ഞാൻ ഓടി അകത്തു കയറി, അവനെ പേടിച്ചിട്ടല്ല ഇൻജക്ഷൻ പേടി ആയതുകൊണ്ടാ….

അമ്മ അടുക്കളയിൽ ഉണ്ട്, നേരെ ചെന്ന് പ്ലേറ്റ് എടുത്ത് കുറച്ചു ചോറും കറിയും കോരി ഇട്ടു,…അമ്മ വറുത്തുകൊണ്ടിരുന്ന പഴംപൊരി ഒരു സൈഡ് ഡിഷ് ആയിട്ട് അങ് എടുത്തു.

“ഡാ….ഇനി എത്ര കാലം ഇങ്ങനെ പോവാനാ ഉദ്ദേശം….???”

അല്ലേലും തിന്നാനിരിക്കുമ്പോ മൂഡ് കളയുന്നത് ഇപ്പൊ അമ്മയുടെ സ്ഥിരം സ്വഭാവം ആയിട്ടുണ്ട്…

“ഡാ…ഞങ്ങൾക്ക് നിന്റെ കാര്യം മാത്രം അല്ല നോക്കാനുള്ളത് നിനക്ക് ഒരനിയൻ കൂടെ ഉണ്ട്,…ഞങ്ങൾക്ക് ഇനി എത്ര കാലം കൂടെ ഉണ്ടെന്ന് അറിയില്ല,… ജോലി ഒക്കെ ഉള്ളതുകൊണ്ട് അവനു ആലോചന ഒക്കെ വരുന്നുണ്ട്,…പക്ഷെ നീ ഇങ്ങനെ നിക്കുമ്പോ എങ്ങനെ ആടാ…”

അമ്മ നിന്ന് കത്തികയറുകയാണ്,…അമ്മയോട് തിരിച്ചൊന്നും പറയാനും തോന്നിയില്ല, പറയുന്നതിൽ കുറെ കാര്യം ഉണ്ടെന്ന് ഉള്ളിന്റെ ഉള്ളിൽ എനിക്ക് തന്നെ തോന്നിയിരുന്നു,… പക്ഷെ നിസഹായാവസ്ഥയിൽ മൂഞ്ചി കുത്തി ഇരിക്കുന്ന ഞാൻ എന്ത് ചെയ്യാൻ.

“അമ്മ ഇപ്പൊ എന്താ ഉദ്ദേശിക്കുന്നെ, ഞാൻ കല്യാണം കഴിക്കണം എന്നാണോ….!!”

“കല്യാണോ….നിന്റെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും,….നേരാം വണ്ണം ഒരു ജോലി പോലും ഇല്ലാത്ത നീ കെട്ടിയിട്ട് പെണ്ണിനെ എന്ത് കാണിക്കാൻ പോണൂ….”

ചട്ടുകം നീട്ടി എടുത്ത വായിൽ കിട്ടിയ ആട്ട് കിട്ടിയതും ഞാൻ ചമ്മി നാറി പോയി. പിന്നൊന്നും മിണ്ടാൻ പോയില്ല പറഞ്ഞത് മുഴുവൻ തൊണ്ടതൊടാതെ വിഴുങ്ങി,… ചോറും വാരി തിന്നു മുകളിൽ പോയി ഒന്ന് കുളിച്ചിറങ്ങി. തന്തപ്പടി ഗാലറിയിൽ എത്തും മുൻപ് ബൈക്കും എടുത്തു ഞാൻ സ്ഥലം വിട്ടു.

എന്റെ ഊമ്പിയ ജീവിതത്തിന്റെ ഒരു സംഭവബഹുലമായ ഏട് തുടങ്ങുന്നതറിയാതെ.

**********************************

“നീ ഉയർന്ന ചിന്താഗതിയും മൂഞ്ചിയ ജീവിതവും എന്ന് കേട്ടിട്ടുണ്ടോടാ നുണയാ…”

ചിറയിലെത്തി അടി തുടങ്ങി തലയ്ക്ക് പിടിച്ചു തുടങ്ങിയപ്പോൾ ഓരോ സങ്കടങ്ങളായി പുറത്തു വന്നു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *