അവളെ നോക്കി അറിയാതെ നിന്നുപോയ ഞാൻ ഒരു നിമിഷം കണ്ണിലേക്ക് നോക്കിയതും നെഞ്ചു പിടഞ്ഞു പോയി, കരിമഷി അഴിഞ്ഞു പോയെങ്കിലും കറുപ്പ് തുടിക്കുന്ന കണ്ണിണകൾ കൂർത്തു നെഞ്ചിൽ കുത്തുന്ന പോലെ,… വളഞ്ഞ പുരികം പൊക്കി അവൾ എന്നെ നോക്കി.
“അ…അത്..ഞാൻ….പെട്ടെന്ന്….അല്ല….ഇതെന്താ ഈ ഡ്രെസ്സ്…”
അവളുടെ ചാട്ടുളി പോലുള്ള നോട്ടത്തിൽ ഒന്നു പതറിപ്പോയെങ്കിലും, പെട്ടെന്ന് വായിൽ വന്നത് അതായിരുന്നു. അവളുടെ പുരികം താഴ്ന്നു, കണ്ണുകൾ താഴേക്ക് വീണു,
“ന്റയിൽ വേറെ ഒന്നും ഇല്ല…”
ശബ്ദം താഴ്ത്തി അവൾ പറയുമ്പോൾ അവളുടെ നിസ്സഹായത അതിൽ നിറഞ്ഞിരുന്നു. കേട്ടപ്പോൾ ഞാനും വല്ലാതെ ആയി,… പെട്ടെന്നോർത്തത് എന്റെ ഷർട്ട് എടുത്തു കൊടുക്കാൻ ആണ്,… എന്റെ അലമാര തുറന്നു ഒരു ഷർട്ട് എടുത്തു അവൾക്ക് നേരെ നീട്ടി,
“തനിക്ക് പ്രശ്നം ഒന്നുമില്ലെങ്കിൽ ഇതിട്ടോളൂ…”
അവൾ എന്നെ നോക്കിയില്ല പക്ഷെ കൈ നീട്ടി ഷർട്ട് വാങ്ങി,… അവളുടെ അവസ്‌ഥ ഞാൻ ഒന്ന് ആലോചിച്ചു നോക്കി,. ഹോ തല വിറക്കുന്നു,… വീട്ടുകാരും കൈ വിട്ടു ഇഷ്ടപ്പെട്ട ആളുടെ ഏട്ടനെ കല്യാണം കഴിക്കേണ്ടി വന്ന് ഇപ്പോൾ വീട്ടിൽ അഭയാർത്ഥിയെ പോലെ, എന്റെ കയ്യിൽ നിന്ന് ഷർട്ട് വാങ്ങിയ അവളുടെ കണ്ണു നിറയുന്നത് കണ്ട എനിക്ക് പിന്നീട് അവിടെ നിൽക്കാൻ തോന്നിയില്ല,… താഴെക്കിറങ്ങുമ്പോൾ അമ്മ നിൽപ്പുണ്ടായിരുന്നു, എന്നെ കണ്ടതോടെ കണ്ണു തുടച്ചു തിരിചു പോയി,… ഞാൻ കാരണം ഒരുപാട് പേർ വിഷമിക്കുന്നുണ്ടെന്നു തോന്നിയപ്പോൾ ഒരിടത്തും നിൽക്കാൻ തോന്നിയില്ല, മുറ്റത്തേക്കിറങ്ങി , അപ്പുറവും ഇപ്പുറവും ഉള്ളവരൊക്കെ മതിലിൽ നിന്നു എത്തി നോക്കുന്നുണ്ട്, മുന്നിൽ ബൈക്കിനു വേണ്ടി നോക്കിയപ്പോഴാണ് ബൈക്ക് ഇന്നലെ ചിറയിൽ വച്ച കാര്യം ഓർമ വന്നത്, പിന്നെ മുണ്ടും എടുത്തു കുത്തി നേരെ ചിറയിലേക്ക് നടന്നു.
ഓഹ് പുല്ലന്മാരു എല്ലാം ഉണ്ട്,… അറിഞ്ഞിട്ടുള്ള ഇരിപ്പാണോ എന്തോ,
കേറി ചെന്നതും നുണയൻ തെണ്ടി കലിപ്പും കാട്ടി മുഖം തിരിച്ചു, രാഹുൽ നാറിയുടെ മുഖതാണേൽ പുച്ഛം…
“എന്റെ പൊന്നു മൈരുകളെ,…കൊണ തുടങ്ങും മുന്നേ പറയാനുള്ളതൊന്നു കേൾക്ക്… എന്നിട്ടു വേണേൽ തല്ലികൊന്നോ…”
കേറി ചെല്ലുംവഴി ഞാൻ പറഞ്ഞു,