കുടമുല്ല 1 [Achillies]

Posted by

“ശൂ… ഡാ….ഡാ… പൊട്ടാ….”

നീട്ടിയുള്ള വിളി ആദ്യം കേട്ടപ്പോൾ ഒന്നു ഞെട്ടി. ഒന്നു തിരിഞ്ഞും പിരിഞ്ഞും നോക്കിയപ്പോൾ, ദേ അവൻ…. എന്നെ ഇവിടെ വരെ എത്തിച്ച തെണ്ടി മനീഷ്… കണ്ടപാടെ ഞാൻ ഓടിച്ചെന്നു തെണ്ടിയുടെ കഴുത്തിനു പിടിച്ചു.

“നീ എന്താടാ പുല്ലേ അന്നു രാത്രി ഒപ്പിച്ചത്,… നീ കാരണം ഞാനിപ്പോ പെട്ടിരിക്കുന്നത് എന്തിലാണെന്നറിയോ…”

കുത്തിപ്പിടിച്ച് ഇളക്കി ഞാൻ ഒന്നലറിയതും ചെക്കൻ എന്റെ കൈ തട്ടിയെറിഞ്ഞു,

“ഹും, നീ ഞാൻ എന്തൊക്കെയാ അനുഭവിച്ചതെന്നറിയോ… രാത്രിക്ക് രാത്രി നിന്റെ പെണ്ണിനെ വിളിച്ചിറക്കാൻ വന്നിട്ട്, പിന്നെ എനിക്കെന്തു പറ്റി എന്നു നീ ആലോചിച്ചോ…”

അവൻ നിന്നു ചീറുകയാണ്, അപ്പോഴാണ് ഞാൻ അവന്റെ ഡ്രസ് ശ്രെദ്ധിച്ചത്, ഒരു കുഞ്ഞു ബനിയനും അതിലും കുഞ്ഞു ത്രീഫോർത്തും ഇട്ടാണ് അവന്റെ നിപ്പ്.

ഞാൻ ഒന്ന് മൊത്തത്തിൽ ഉഴിഞ്ഞു നോക്കിയത് കണ്ട അവൻ കണ്ണു തുറുപ്പിച്ചു മുരണ്ടു, തെക്കും വടക്കും അറിയാതെ ഓടി ആഹ് കമ്പോസ്റ്റ് കുഴിയിൽ ചാടി, നാറി നനഞ്ഞു അവരുടെ ആഹ് പൊളിഞ്ഞു വീഴാറായ ബാത്‌റൂമിൽ കയറി ഒരു ദിവസം മുഴുവനുമാ ഒളിച്ചിരുന്നത്,…നീ ഇപ്പൊ വരും ഇപ്പൊ വരും എന്ന് വിചാരിച്ചു, അവസാനം ഒരു മൈരനും വന്നില്ല…. അയയിൽ ഇട്ട ഏതോ ചെക്കന്റെ ഉടുപ്പും അടിച്ചു മാറ്റി ഞാൻ വന്നതെ, ഇനി നിന്റെ ഒരു പരിപാടിക്കും ഞാൻ ഇല്ല എന്നു പറയാനാ…”

ഒച്ചപ്പാടും ബഹളോം ഉണ്ടാക്കി മൈരൻ ഞാൻ പറയുന്നതുപോലും കേൾക്കാൻ നിക്കാണ്ട് നടന്നു പോയി, നടന്നു ഒന്നു നീങ്ങിയിട്ട് തിരികെ ഓടി വന്നു എന്റെ മുന്നിൽ നിന്നു,

“ഇതു എന്റെ ഒരു സമാധാനത്തിനു….”

പറഞ്ഞു തീർന്നതും അവൻ ഞാൻ ഉടുത്തിരുന്ന മുണ്ടും അഴിച്ചെടുത്തോണ്ടു ഒറ്റ പോക്ക്…,”

ഓടും വഴി അതിരിൽ നിന്നു മുണ്ടും വാരിചുറ്റി, ചെത്തുകാരന്റെ സൈക്കിളും എടുത്തോണ്ട് പോയി… അതും കണ്ട് ഊമ്പസ്യനായി നിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു, വാഴത്തോട്ടത്തിൽ അരയ്ക്ക് കീഴെ മൂന്നു തുളയുള്ള ജെട്ടിയുമിട്ട് ഞാൻ നിന്നു.

തിരിച്ചു റൂമിലെത്തിയ എന്നെക്കണ്ട് ശരണ്യ ഒന്നു അന്തം വിട്ടു നോക്കി, വേറൊന്നുമല്ല ഇന്നലെ കല്യാണത്തിന് ഇട്ട കസവു മുണ്ടും ബനിയനും ഉടുത്തു തിരിച്ചു കയറി വന്ന എന്നെ ഒന്നിരുത്തി നോക്കുവാണ് അവള്, ഒരു വളിച്ച ചിരി മാത്രേ എനിക്ക് തിരിച്ചു കൊടുക്കാൻ ഉണ്ടായിരുന്നുള്ളു, ഒരു മുണ്ടും എടുത്തു ഞാൻ ബാത്റൂമിലേക്ക് കയറി. **********************************

Leave a Reply

Your email address will not be published. Required fields are marked *