കോലായിലൂടെ ഇറങ്ങിപോകുന്ന അനന്തുവിൽ തന്നെയായിരുന്നു സാരംഗിയുടെ കണ്ണുകൾ.
അനന്തുവിന്റെ നീലകണ്ണുകൾ കണ്ടതും സാരംഗിയുടെ ചൊടികളിൽ പുഞ്ചിരി വിടർന്നു.
ഇമമ്മ എന്നും പറയാറുണ്ട് അനന്തച്ഛന്റെ നീല കണ്ണുകളാണ് തനിക്ക് കിട്ടിയതെന്ന്
സാരംഗി ആലോചിക്കവേ അനന്തു ജീപ്പിലേക്ക് കയറി അവിടെ നിന്നും യാത്രയായി.
തൂണിന്റെ മറവിൽ നിന്നും പുറത്തു വന്ന സാരംഗി ആലോചിക്കുകയായിരുന്നു.
എന്ത് ഗ്ലാമറാ എന്റെ അനന്തച്ഛനെ കാണാൻ
സാരംഗിയുടെ മുഖം സന്തോഷം കൊണ്ടു ചുവന്നു തുടുത്തിരിക്കുകയായിരുന്നു.
അവൾ ആ വീടിന്റെ മുറ്റത്തേക്ക് ഇറങ്ങി തിരിഞ്ഞു നോക്കി.
പ്രൗഡീയോടെ തലയുയർത്തി നിൽക്കുന്ന തേവക്കാട്ട് മന.
അപ്പോഴാണ് സാരംഗി ഒരു കാര്യം മനസിലാക്കുന്നത്.
തനിപ്പോൾ ഉള്ളത് തന്റെ തറവാട്ടിലാണ്.
ദി ഗ്രേറ്റ് ഗ്രേറ്റ് തേവക്കാട്ട് മന
സാരംഗി ആവേശത്തോടെ കൂക്കി വിളിച്ചു.
ഒപ്പം ആർപ്പ് വിളിച്ചു.
പെട്ടെന്നാണ് അവൾക്ക് സ്വബോധം തിരികെ വന്നത്.
ഈ കാണുന്നതൊക്കെ എന്താണ്?
സ്വപ്നമോ അതോ ഇല്ലുഷനോ?
ഇനി താൻ വർഷങ്ങൾ പിന്നില്ലേക്ക് ടൈം ട്രാവൽ ചെയ്തോ?
അതോർത്തപ്പോ തന്നെ അവൾക്ക് കുളിരു കോരി.
അനന്തച്ചന്റെ ദേശം ഗ്രാമത്തെ പറ്റിയും തേവക്കാട്ട് മനയെ പറ്റിയും ഇമമ്മയിലൂടെ കേട്ടറിഞ്ഞ കുറെ അറിവുകൾ മാത്രമേ ഉള്ളൂ.
ഇന്നിതാ താൻ ജീവിതത്തിൽ ആദ്യമായി ഇതൊക്കെ കാണുന്നു.
അനുഭവവേദ്യമാവുന്നു
നോ വേർഡ്‌സ്
സാരംഗി ചിന്തിച്ചു കൂട്ടവേ കോലായിലേക്ക് അഞ്ജലി വീൽ ചെയറിൽ കടന്നു വന്നു.
വാവ്……. അഞ്‌ജലിയാന്റി……. വാട്ട് എ പ്ളസന്റ് സർപ്രൈസ്
സാരംഗി ആശ്ചര്യത്തോടെ വായ് പൊത്തി പിടിച്ചു.
ഹൌ ക്യൂട്ട്
സാരംഗി ചിരിയോടെ അഞ്ജലിയെ നോക്കി.
കോലായിലെ ചാരു കസേരയിൽ കിടന്ന പത്രമെടുത്ത് അഞ്ജലി തിരികെ അകത്തളത്തിലേക്ക് കയറി.
പിന്നാലെ സാരംഗിയും.
ആ മന മുഴുവനും സാരംഗി ചുറ്റി കാണുവാൻ തുടങ്ങി.
അവളെ ആർക്കും കാണുവാൻ സാധിക്കില്ലായിരുന്നു.
എന്നാൽ അവളുടെ കാര്യത്തിൽ അത് നേരെ തിരിച്ചുമായിരുന്നു.
അങ്ങനെ നടക്കവേ പെട്ടെന്ന് അവൾ ഓർത്തു.
ഇപ്പൊ അനന്തച്ചൻ എവിടെയെത്തി കാണും?
അങ്ങനെ ചിന്തിച്ചുകൊണ്ട് സാരംഗി കണ്ണടച്ച് തുറന്നതും സംഭവിച്ച മാറ്റങ്ങൾ കണ്ടു അവൾക്ക് ഹാർട്ട് അറ്റാക്ക് വന്നില്ലെന്നേയുള്ളൂ.
ഇപ്പൊ സാരംഗി ഉള്ളത് ഒരു ജീപ്പിന്റെ കോ ഡ്രൈവർ സീറ്റിൽ ആണ്.