അമാലിക പല്ലിറുമ്മിക്കൊണ്ട് ചാടിയെണീറ്റു.
ശേഷം തന്റെ ഗുഹയിലേക്ക് വേഗത്തിൽ നടന്നു.
അവിടെ ഗുഹയിൽ കണികാ ദൈവത്തിന്റെ പ്രതിഷ്ടക്ക് താഴെ പൂക്കളും കാട്ടു പഴങ്ങളും നിവേദ്യമായി വച്ചിരിക്കുന്നു.
അവിടെ നിർജീവമായ ഹോമകുണ്ഠത്തിനു സമീപം അമാലിക ഇരുന്നു.
അപ്പോഴും അമാലികയുടെ ക്രോധത്തിനു ഒരു ശമനവും വന്നിട്ടില്ലായിരുന്നു.
വലതു മുഷ്ടി ചുരുട്ടി പിടിച്ചു നെഞ്ചോട് ചേർത്ത് തള്ള വിരൽ ഉയർത്തി അമാലിക മന്ത്രം ജപിച്ചതും ഹോമ കുണ്ഠത്തിൽ അഗ്നി തെളിഞ്ഞു.
ആ അഗ്നിയിലേക്ക് നോക്കിയിരുന്ന അമാലികയുടെ ഇടത് കയ്യിൽ കഠാര തെളിഞ്ഞു വന്നു.
ആ കഠാരയുടെ മൂർച്ചയുള്ള അറ്റം കൊണ്ടു വലത് കൈയ്യിലെ തള്ള വിരലിൽ മുറിവേൽപ്പിച്ച ശേഷം അതിൽ നിന്നുമൊഴുകുന്ന രക്ത തുള്ളികൾ ഒന്നൊഴിയാതെ ധാരയായി അഗ്നിയിലേക്ക് സമർപ്പിച്ചു.
ശേഷം കൈ വിരലുകളിൽ ചിന്മുദ്ര പ്രകടിപ്പിച്ചു മിഴികൾ പൂട്ടി വച്ചു മന്ത്രോചാരണം തുടങ്ങി.
തന്റെ മൂർത്തിയെ പ്രസാധിപ്പിക്കുവാനായി.
അമാലികയുടെ നിത്യ ഭക്തിയിൽ എന്നും സംപ്രീതനായ കണികാ ദൈവമെന്ന ദുർ മൂർത്തി അവൾക്ക് മുന്നിൽ പ്രത്യക്ഷനായി.
ഭക്തെ…….നിന്റെ അർപ്പണത്തിലും ഭക്തിയിലും എന്നും നാം സംപ്രീതനായിട്ടല്ലേ ഉള്ളൂ…… ഇന്ന് നാം വീണ്ടും നിനക്ക് ദർശനം നൽകുന്നു.
കണികാ ദൈവത്തിന്റെ അശരീരി തന്റെ കാതിൽ എത്തിയതും അമാലിക മനോഹരമായ പുഞ്ചിരിയോടെ മിഴികൾ തുറന്ന് നോക്കി.
അവിടെ വേടന്റെ വേഷത്തിൽ പുലി തോലുമുടുത്ത് കയ്യിൽ ഒരു ശൂലവും മറു കയ്യിൽ കാട്ടു പൊത്തിന്റെ അറുത്ത തലയുമായി കണിക ദൈവം പ്രത്യക്ഷമായി.
തന്റെ ആരാധന മൂർത്തിയെ കണ്ടതും അമാലിക ഭാവ്യതയോടെ വണങ്ങി.
പറഞ്ഞാലും….. എന്താണ് നമ്മുടെ ഭക്തയുടെ മനസിനെ അലട്ടുന്ന സംഘർഷങ്ങൾ
മൂർത്തേ……. ധ്യാനത്തിൽ നിമഗ്നയായിരിക്കെ ചില ദുസൂചനകൾ നിഴൽ ചിത്രങ്ങൾ പോലെ ഉൾക്കാഴ്ചയിൽ തെളിഞ്ഞു വന്നു….. എന്താണ് അതിന്റെ അർത്ഥം? പറഞ്ഞു തന്നാലും.
അമാലിക ദൃഢ സ്വരത്തിൽ ആവശ്യപ്പെട്ടു.
വരാൻ പോകുന്ന അനിഷ്ട സംഭവങ്ങൾക്കുള്ള സൂചനകളാണ് നാം നിനക്ക് തന്നത്…… നിന്റെ കർമങ്ങളിൽ എവിടൊക്കെയോ പിഴകൾ സംഭവിച്ചു…… നിന്നിൽ നിന്നും ആ പെട്ടി അകന്നു പോകുവാനാണ് സാധ്യത
കണികാ ദൈവം നിർവികാരതയോടെ പറഞ്ഞു.
എവിടെയാണ് നമുക്ക് പിഴച്ചു പോയത്?