സാരംഗിയുടെ നീലകണ്ണുകൾ കിച്ചനിലേക്ക് നീണ്ടു.
ചിക്കൻ ഫ്രൈ ചെയ്യുന്നതിന്റെ സ്മെൽ.
സാരംഗി കൊതിയോടെ ആ സ്മെൽ നാസികയിലൂടെ വലിച്ചെടുത്തു.
അപ്പോഴാണ് അനന്തച്ഛന്റെ ഡയറിയിൽ വായിച്ച ഒരു കാര്യം സാരംഗിയുടെ മനസിലൂടെ പാഞ്ഞത്.
അതായത് സ്വാമിനി മായാമോഹിനി അഥർവ്വന്റെ ട്രങ്ക് പെട്ടിയെ കുറിച്ച് വിവരിച്ച രംഗം.
“പക്ഷിയുടെ തോളിലേറി വരുന്ന നഗ്നനായ യുവാവും കാമപ്പൂവും”
രണ്ടു മൂന്നു തവണ സാരംഗി ആ വരി തന്നെ മനസിൽ ഉരുവിട്ടുകൊണ്ടിരുന്നു.
പെട്ടെന്ന് എന്തോ ഓർത്തതും ഞെട്ടലോടെ സോഫയിൽ നിന്നും ചാടിയെണീറ്റ സാരംഗി ഓടിയോടി വീടിന്റെ ബേസ്മെന്റിൽ എത്തി.
അവിടെയുള്ള സ്റ്റോർ റൂമിൽ എത്തിയ അവൾ അവിടെ കെട്ടി കിടക്കുന്ന പഴഞ്ചൻ സാധനങ്ങൾക്കിടയിൽ എന്തിനോ വേണ്ടി അക്ഷമയോടെ തിരഞ്ഞു കൊണ്ടിരുന്നു.
പൊടുന്നനെ കയ്യിൽ തടഞ്ഞ ട്രങ്ക് പെട്ടി കണ്ടു അവളുടെ കണ്ണുകൾ വിടർന്നു.
ശരീരമാകെ കോരിത്തരിച്ചു.
അത് അഥർവ്വന്റെ ട്രങ്ക് പെട്ടി തന്നെയായിരുന്നു.
അനന്തുവിന്റെ കൈ വശം ഉണ്ടായിരുന്നത്.
അതിലെ പൊടിയൊക്കെ തട്ടി കളഞ്ഞ ശേഷം സാരംഗി അത് തിരിച്ചും മറിച്ചും ഒക്കെ നോക്കി.
അത് തന്നെയാണോ എന്ന് ഉറപ്പിക്കാൻ.
എന്നാൽ ഇത് അത് തന്നെയായിരുന്നു.
സാക്ഷാൽ അഥർവ്വന്റെ ട്രങ്ക് പെട്ടി.
സാരംഗി തിരികെ റൂമിലേക്ക് വന്നു ഡോർ ക്ലോസ് ചെയ്തു.
എന്നിട്ട് ബെഡിൽ വന്നിരുന്നു പെട്ടി തിരിച്ചും മറിച്ചും നോക്കി.
അഥർവ്വന്റെ ചിത്രത്തിലേക്ക് അവൾ ബഹുമാനത്തോടെ നോക്കി.
വീരനായ തോജോന്മനായ ഒരു യുവാവ്.
ആരെയും മോഹിപ്പിക്കുന്ന മുഖകാന്തി.
ചിന്തയോടെ പെട്ടി മറിച്ചു കൊണ്ടു കാമപൂവിനെയും അവൾ ഒരു തവണ നോക്കി.
ആ പെട്ടി തുറന്നു നോക്കാൻ അവൾക്കും ഒരു മോഹമുദിച്ചു.
ഉടനെ തന്നെ റൂമിലെ കട്ടിങ് പ്ലയേറും സിസ്സേഴ്സും ഒക്കെ കണ്ടെത്തി തുറന്നു നോക്കാൻ ഒരു ശ്രമം നോക്കി.
പക്ഷെ നിർഭാഗ്യമെന്ന് പറയട്ടെ തുറക്കുന്നത് പോയിട്ട് അതിനു ഒരു പോറൽ പോലും വരുത്താൻ സാരംഗിക്ക് സാധിച്ചില്ല.
അനന്തുവിന് വശീകരണമന്ത്രം കിട്ടിയ പോലെ തനിക്കും എന്തെങ്കിലും മന്ത്രം കിട്ടിയിരുന്നുവെങ്കിലെന്ന് അവൾ അതിയായി ആഗ്രഹിച്ചിരുന്നു.
പെട്ടി തുറക്കാൻ പറ്റാത്ത ദേഷ്യത്തിൽ പെട്ടിക്കിട്ട് സാരംഗി മുഷ്ടി ചുരുട്ടി ഒരു ഇടി കൊടുത്തതും പെട്ടിയിലെ പുലി നഖം പോലെ കൂർത്ത വസ്തുവിന്റെ ആഗ്രത്തിൽ വിരൽ കൊണ്ടു മുറിഞ്ഞു രക്തം പെട്ടിയില്ക്ക് ധാരയായി ഒഴുകി തുടങ്ങി.