അലീവാൻ : വിശ്രമം കഴിഞ്ഞ് എന്നെ വന്ന് കാണണം..
കുമാരിയുടെ മേനിയിൽ നിന്നും വിക്ഷേപിക്കപെട്ട വില കൂടിയ വാസനത്തൈലത്തിന്റെ പരിമളം അവന്റെ നാസികയിൽ തുളഞ്ഞു കേറി.. അതിനോടൊപ്പം കാണികൾ കുമാരിയുടെ പ്രവർത്തനവും, ഇത്തയാസും ആയി കുമാരിയുടെ ഇടപെടലും എല്ലാം കണ്ട് അതിശയിച്ചു ഇരിക്കുന്നത് അവൻ ശ്രദ്ധിച്ചു..
ഫുലാൻ : വിശ്രമിക്കാൻ മാത്രം ഒന്നും ഇല്ലാരുന്നല്ലോ..
നിലത്ത് ജീവൻ അറ്റു കിടക്കുന്ന ഹോകയെ നോക്കി ഫുലാൻ കുമാരൻ പറഞ്ഞു..
അകിംനാധ : ഇപ്പോൾ ഇത്തയാസിനെ ഒന്ന് വിശ്രമിക്കാൻ പോലും സമ്മധികില്ലേ..
അതും പറഞ്ഞു ഇത്തയാസിനെ നോക്കി നിൽക്കുന്ന അകിംനാധയെ അലീവാൻ നോക്കുനുണ്ട് എന്ന് മനസ്സിലായ അകിംനാധ തിരിഞ്ഞു നടന്നു..
ഇത്തയാസ് സേന കവാടത്തിലേക്ക് മടങ്ങി..
സേന കവാടത്തിലെ ഏറ്റവും നല്ല അറ ഇത്തയാസിന്റെ ആണ്. ഐവാൻ മരിച്ചപ്പോൾ ഇത്തയാസിനെ ആണ് അലീവാൻ കുമാരിയുടെ സേന തലവൻ ആയി കുമാരി തിരഞ്ഞു എടുത്തത്. അന്ന് ആ തീരുമാനം പല തല മൂത്ത സൈനികരിലും പിറു പിറുപ്പിന് കാരണം ആയെങ്കിലും ഇന്ന് എല്ലാവർക്കും ഇത്തയാസിനെ ബഹുമാനവും ഭയവുമാണ്..
സേന കവാടത്തിൽ എത്തിയ ഇത്തയാസ് കണ്ടത് തന്നെ കാത്ത് ഇരിക്കുന്ന ക്സിറയെ ആണ്..
ക്സിറ : ഞാൻ തൈലം തിരുമ്മി തരാം, ശരീരം ഇളകിയതല്ലേ..
ഇത്തയാസ് : ഇനി നിന്നെ എന്റെ കൂടെ കണ്ടാൽ നിന്നെ കെട്ടി തൂക്കി കൊല്ലും എന്ന് അലീവാൻ കുമാരി പറഞ്ഞതല്ലേ…
ക്സിറ : ഞാൻ ആരുടെ കൂടെ നിൽക്കണം എന്ന് തീരുമാനിക്കുന്നത് കുമാരി ആണോ..
ഇത്തയാസ് : അതേ നമ്മൾ കുമാരിയുടെ കീഴിൽ ആണ്… കുമാരി തന്നെ ആണ് അത് തീരുമാനിക്കുന്നത്..
ക്സിറ മറുപടി ഒന്നും പറയാതെ ഇറങ്ങി പോയി… ഇത്തയാസ് തന്റെ കവച വസ്ത്രം ഊരി മാറ്റി..
കുമാരി പറഞ്ഞത് പോലെ കുമാരിയെ കാണാൻ ഇത്തയാസ് എത്തി..
അലീവാൻ : ഇത്തയാസിന് ഈ കൊട്ടാരം പണിയിച്ചത് ആരാണെന്നു അറിയുവോ?
ഇത്തയാസ് : അറിയാം കുമാരി ഉബ്ബയ രാജൻ ആയിരുന്ന ഷെയോൺ അല്ലേ?
കുമാരി കൈ കാണിച്ചു വിളിച്ചു മുന്നോട്ട് നീങ്ങിയപ്പോൾ, ഇത്തയാസും പുറകെ നടന്നു..