അലീവാൻ രാജകുമാരി 2 [അണലി]

Posted by

ഇരുട്ടിനെ കീറി മുറിച്ച് കുടിലിൽ നിന്ന് ഉയരുന്ന തീ ഗോളവും,അതിൽ നിന്ന് കുതിച്ചുയർന്ന കാക്കയെയും, ആ കത്തി എരിയുന്ന കുടിലിൽ നിന്ന് വെളിയിൽ എത്തിയ നേരിയ നിലവിളിയും യസാഗിഷ് കുമാരൻ തിരിഞ്ഞു നോക്കി..

AD 137

കാടിനോട് അടുത്ത് കിടക്കുന്ന കിലാത്തൻ രാജ്യത്തിന്റെ അതിർത്തികളിൽ ഉള്ള ചെറിയ ഗ്രാമംങ്ങൾ ആക്രമിച്ചും, കൊള്ളയടിച്ചും, അവിടുത്തെ സ്ത്രീകളെ പീഡിപ്പിച്ചും ജീവിക്കുന്ന ഒരു കൂട്ടർ ഉണ്ട്‌… രാത്രിയുടെ അപായം എന്ന ഇരട്ട പേരുള്ള.. മറൗടെര്സ്, അവർ രാത്രിയിയുടെ മറവിൽ കൂട്ടമായി കുതിര പുറത്ത് വന്ന്‌ ഗ്രാമങ്ങൾ ആക്രമിച്ചു കീഴ്പെടുത്തും. ഗ്രാമ കാവൽക്കാരെയും, പുരുഷന്മാരെയും നിഷ്കരുണം വെട്ടി വീഴ്ത്തി അവിടെ ഉള്ള ധാന്യവും, നാണയവും, കുതിരയും, ആടും തുടങ്ങി പെണ്ണുങ്ങളെയും കുട്ടികളെ വരെ കൊള്ള അടിച്ച് കൊണ്ടുപോയി കിലാത്താനിലേ പ്രമാണിമാർക്ക് വിൽക്കും…. പകരം അവർക്കു ആയുധങ്ങളും മറ്റും നൽകുന്ന പ്രമാണിമാർ ഈ മറൗടെര്സിന്റെ പ്രവര്തികൾക്ക് അകം അറിഞ്ഞു സഹായങ്ങൾ ചെയുന്നു എന്ന് അറിഞ്ഞ അകിനോവ് രാജാവ് പല ഉത്തരവും പുറപ്പെടിവിച്ചു, എങ്കിലും അവ ഒന്നും ഫലം കണ്ടില്ല…. ഗ്രാമങ്ങളിൽ മറൗടെര്സ് ഒരു ആധിപിടിക്കുന്ന സ്വപ്നം ആയി..

ക്യൂജോ കൊട്ടാരത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു ഗ്രാമം ആയിരുന്നു ദുലക്… സമ്പനവും, കാടിനോട് അതിർത്തി പങ്കിടുന്നതുമായ ദുലകിനെ വേട്ട ആടാൻ നൂറോളം വരുന്ന ഒരു തസ്‌ക്കരസംഘം പുറപ്പെട്ടു. അവരുടെ നേതാവ് ഹോക എന്നൊരു പ്രബലനായ കൊള്ള തലവൻ ആയിരുന്നു…

സ്വൈര്യ പ്രിയനായ അകിനോവ് രാജാവിന് പകരം ചെറു പ്രായത്തിൽ തന്നെ ദൃഢതയുള്ള തീരുമാനങ്ങൾക്കു പേര് കേട്ട അലീവാൻ കുമാരിയുടെ രക്ഷാകര്‍ത്തൃതിൽ ഉള്ള ദുലകിൽ അവരെ കാത്തിരുന്നത് ആയിരത്തോളം വരുന്ന കരസൈന്യം ആണ്….

അകപ്പെട്ട കെണി മനസ്സിലായ ഹോക തന്റെ കൂട്ടാളികളെ കൂട്ടി തിരിച്ചു കാടു ലക്ഷ്യം ആക്കി തിരിച്ചു..

കാടിനോട് അടുത്തപ്പോൾ അവരുടെ അല്പം മുന്നിലായി മരങ്ങൾക്ക് ഇടയിൽ നിന്ന് ഒരു കറുത്ത കുതിര പുറത്ത് ഒരാൾ വഴി മുടക്കി വന്ന് നിന്നു.

അയാൾ തന്റെ ലോഹ ശിരോകവചം ഊരി, ഒരു മനുഷ്യ തലയോട്ടിയിൽ നിന്നും വീഞ്ഞ് നുകർന്നു കൊണ്ട് കുതിര പുറത്ത് നിന്ന് ഇറങ്ങി, ഒരു 6 അടി 4 ഇഞ്ച് ഉയരമുള്ള യുവാവ്…. വെണ്ണകല്ല് ശില്പം പോലെ ഉരുണ്ട് ശക്തമായ മാംസപേശികളും, ദേഹത്തു ഉള്ള മുറിവിന്റെ ഉണങ്ങി തുടങ്ങിയ അടയാളങ്ങളും എല്ലാം ആ യുവാവിന് ഒരു ദേവ ഏകരൂപത നൽകി..

Leave a Reply

Your email address will not be published. Required fields are marked *