അലീവാൻ രാജകുമാരി 2 [അണലി]

Posted by

അലീവാൻ : വിരളിൽ കേറിയ കണ്ടകത്തെ ഘടികാരസൂചി കൊണ്ടാണ് എടുക്കുക, മഴു കൊണ്ടല്ല…

ഹോക : മരണം എനിക്ക് തരുന്നത് ഈ പ്രപഞ്ചം ജന്മം നൽകിയ ഏറ്റവും ശക്തമായ യോദ്ധാവ് തന്നെ ആകണം..

ഫുലാൻ : ഇവന്റെ അവസാന ആഗ്രഹം അല്ലെ കുമാരി… ഇത്തയാസിന്റെ വാളിന് ആയിരിക്കും ഇവന്റെ മാംസം രുചിക്കാൻ ഉള്ള വിധി…

അലീവാൻ : ശെരി അത്ര കര്‍ണ്ണകഠോരമായ മരണം ആണ് നീ ആഗ്രഹിക്കുന്നതെങ്കിൽ അത് തന്നെ നടക്കട്ടെ…. ആരവിടെ, ഇത്തയാസിനോട് പടക്കോപ്പുകളുമായി പോർകളത്തിൽ വരാൻ പറയു …

അകിംനാധ : ഇത്തയാസ് വിശ്രമിക്കുക ആണ് ഞാൻ പോയി വിളിക്കാം സഹോദരി…

അലീവാൻ : നീയാണോ പോയി വിളിക്കണ്ടേ? ഇവിടെ പരിചാരക്കർ ആരും ഇല്ലേ…

അകിംനാധ : പരിചാരക്കർക്ക് എല്ലാം ഇത്തയാസിനെ ഭയം ആണ്..

അലീവാൻ : നിനക്ക് ഭയം ഇല്ലേ..

അകിംനാധ : ഇല്ലാ, ഇത്തയാസ് പാവം ആണ്…

അതും പറഞ്ഞു അകിംനാധ ഇത്തയാസിനെ വിളിക്കാൻ ഇറങ്ങി..

സേന തലവൻ ആയ തന്റെ മുറിയിൽ വിശ്രമിക്കുക ആരുന്നു ഇത്തയാസ്..

ട്രയാസ് അവിടെ ഇത്തയാസിന്റെ വാളും പരിചയും എല്ലാം അടുക്കി വെക്കുക ആരുന്നു..

ട്രയാസ് : അവർ നിന്നെ കണ്ടപ്പോഴേ ഭയന്നു മുട്ടു കുത്തി എനെക്കെ കേട്ടു…

ഇത്തയാസ് : പുറകെ വന്ന സൈന്യത്തെ ഭയന്ന്‌ ആരിക്കും…

ട്രയാസ് : എനിക്ക് തോന്നുന്നില്ല, ഇന്ന് ഇവിടെ ഭയങ്കര ചർച്ച ആയിരുന്നു..

ഇത്തയാസ് : എന്ത് ചർച്ച?

ട്രയാസ് : ഫുലാൻ കുമാരനും, ഇത്തയാസും കൂടി പോർകളത്തിൽ ഏറ്റു മുട്ടിയാൽ ആര് ജയിക്കും എന്ന്, എല്ലാരും പറയുന്നത് നീ ജയിക്കും എന്നാണ്..

ഇത്തയാസ് : ഇല്ലാ… ഫുലാൻ കുമാരനുമായി പോർകളത്തിൽ ഏറ്റു മുട്ടേണ്ടി വന്നാൽ ഞാൻ ആയുധം ഉപേഷിച്ചു മരണം ഏറ്റു വാങ്ങും, കുമാരൻ രാജാവിന്റെ സഹോദര പുത്രനും എന്റെ സുഹൃത്തും ആണ്..

ട്രയാസ് : അലീവാൻ കുമാരി നിന്നോട് ആയുധം എടുത്ത് ഫുലാൻ കുമാരനോട് യുദ്ധം ചെയ്യാൻ പറഞ്ഞാലോ..

ഇത്തയാസ് : അറിയില്ല… കുമാരി ഒരിക്കലും പറയില്ല, കുമാരിയുടെ മുറ ചെറുക്കൻ അല്ലേ ഫുലാൻ കുമാരൻ..

Leave a Reply

Your email address will not be published. Required fields are marked *