അവർ കുതിരകളെ വേഗം ചലിപ്പിച്ചു പോർകളത്തിലേക്ക് എത്തി..
അവിടെ കാണികൾ വന്ന് നിറഞ്ഞിരിക്കുന്നു… അലീവാൻ കുമാരിയും, ഫുലാൻ കുമാരനും ഉപവിഷ്ടർ ആയിടുണ്ട്.. ഹോക തയാറായി നിൽക്കുന്നു, കൈയിൽ ഒരു വാളും, തടി നിർമിതമായ പരിചയും ഉണ്ട്..
ഹോക : എന്റെ പേര് ഹോക, ആ പേര് ഓർത്തു വെക്കണം…
ഇത്തയാസ് : ഉറപ്പൊന്നും പറയുന്നില്ല, നീ എനിക്ക് എതിരെ എന്തേരേം നേരം പിടിച്ച് നിൽക്കും എന്നത് അഷ്പതം ആക്കി ഇരിക്കും.
ഹോക : എങ്കിൽ തുടങ്ങാം..
ഇത്തയാസ് അലീവാൻ കുമാരിയെ നോക്കി, കുമാരി തുടങ്ങാൻ കൈകൾ ഉയർത്തി കാട്ടി.. കാണികൾ ഉറക്കെ ഇത്തയാസിനെ പ്രോത്സാഹിപ്പിക്കാൻ തുടങ്ങി..
ഹോക മുന്നോട്ട് ഓടി അടുത്തു, ഇത്തയാസിന്റെ വാൾ അപ്പോഴും അരയിൽ ഉള്ള ഉറയിൽ വിശ്രമിക്കുക ആയിരുന്നു..
ഹോക തന്റെ വാൾ ഇത്തയാസിന്റെ തല ലക്ഷ്യം ആക്കി വീശി, അതിൽ നിന്ന് അനായാസമായി ഇത്തയാസ് ഒഴിഞ്ഞ് മാറുന്നതിനു ഇടയിൽ തന്നെ ഉറയിൽ നിന്ന് ഇത്തയാസിന്റെ വാൾ ഉയർന്നു. ഇത്തയാസിന്റെ വാൾ ഹോകയുടെ പരിചയെ നടുവേ പിളർന്ന് ആമാശയത്തെ ചുംബിച്ചു മുകളിലോട്ടു ഉയർന്നു, അത് അയാളുടെ മാറിടവും, കണ്ഠവും പിള്ളർന്നു കീഴ് ചുണ്ട് വരെ വന്നു..
ഒരു നിമിഷം എന്താണ് നടന്നത് എന്ന് അറിയാതെ ഹോക അനങ്ങാതെ നിന്നു, അയാളുടെ മാംസം രക്തം പൊടിക്കാൻ ഒരു നിമിഷം മറന്നു എന്ന് തോന്നുന്നു …. പക്ഷെ മേനിയിലൂടെ സഞ്ചരിച്ച വാൾ ആവിഷ്ക്കരിക്കപെടുത്തിയ വെളുത്ത മാംസം പതുക്കെ രക്തം വിയർക്കാൻ തുടങ്ങി, ചാടി ഉയർന്ന ഇത്തയാസ് ഇരു കാലുകളും ചവിട്ടി ഹോകയുടെ തോളിൽ എത്തിയപ്പോൾ അയാൾ പുറകോട്ട് മറിഞ്ഞു വീണു..
ഇത്തയാസ് : നല്ല പേര് ആരുന്നു നിന്റെ പക്ഷെ ആ പേര് ഓർമ്മിക്കാൻ നീ ഒന്നും തന്നില്ലല്ലോ ഹോക…
ഹോകയുടെ കണ്ണുകൾ അടഞ്ഞു..
കാണികളുടെ മുഖത്തു അറിയാവുന്ന ഒരു ദൃശ്യപ്രഭാവം നടന്നതിന്റെ നിർവികാരം ആയിരുന്നു…
കുമാരിമാരും ഫുലാൻ കുമാരനും ഇത്തയാസിന് അടുത്തേക്ക് നടന്നു.. അലീവാൻ കുമാരി എന്തോ പറഞ്ഞു എങ്കിലും കാണിക്കളുടെ ശബ്ദം കാരണം ഇത്തയാസ് അത് കേട്ടില്ല എന്ന് മനസ്സിലായ അലീവാൻ കുമാരി ഇത്തയാസിന്റെ ചെവിയിൽ പറഞ്ഞു