സ്വർണ്ണ നിറം ഉള്ള അയാളുടെ പാറി പറക്കുന്ന മുടി ഇഴകളും, മുഖത്ത് ചെറുതായി വന്നു തുടങ്ങിയ താടി രോമങ്ങളും നീല കണ്ണുകളിൽ ഉള്ള ശശകങ്ങളെ വേട്ട ആടുന്ന കേസരിയുടെ ആവേശവും എല്ലാം അവർ നേരിയ വെളിച്ചത്തിൽ കണ്ടു..
മറൗടെര്സ് 1 : അവന്റെ രക്ഷണാര്‍ത്ഥ പുറംചട്ടയിലെ അലറുന്ന സിംഹത്തിന്റെ അടയാള ചിഹ്നം കണ്ടില്ലേ, രാജാവിന്റെ കാവൽ പട്ടി ആണ്…
മറൗടെര്സ് 2 : അല്ല… ശിരോകവചത്തിലെ നീല നിറം ഉള്ള കൃത്രിമനാര് കണ്ടില്ലേ ഇത് കുമാരിയുടെ യോനീനാളം നക്കി നടക്കുന്ന ഏതോ കൊടിച്ചി പട്ടി ആണ്..
മറൗടെര്സ് 3 : ഇവൻ ഒറ്റക്കു നമ്മളെ തടയാൻ ആണോ നിൽകുന്നെ? ഇവനെ കൊല്ലണ്ട…. പിടിച്ചു കൊണ്ടു പോയി ഫ്രയാ ദേവതക്കു ബലി കൊടുക്കാം.
എല്ലാവരും കുതിര പുറത്ത് ഇരുന്നു ഉലഞ്ഞു ചിരിക്കാൻ തുടങ്ങി, പക്ഷെ ഹോകയുടെ അശ്വം ഒരു അലർച്ചയോടെ നിന്നു…
ഒരു ആറ് അടി ഉയരത്തിൽ കറുത്ത് നല്ല വണ്ണവുള്ള ഹോക കുതിര പുറത്ത് നിന്നു ഗവാക്ഷം ഇറങ്ങി… കൂടെ ഉള്ളവരും കുതിരകളെ നിർത്തി…
മറൗടെര്സ് 4 : നേതാവേ…. സമയം ഇല്ലാ, നമ്മളെ സൈന്യം പിന്തുടരുന്നു, വേഗം കാട് കേറണം …
ഹോക : നമ്മുടെ മുന്നിൽ നിൽക്കുന്ന രണശൂരനെ കടന്നു മുന്നോട്ട് നീങ്ങുന്നതിലും എത്രയോ എളുപ്പം ആണ് തിരിഞ്ഞു നിന്ന് ആ ആയിരം പേരെ വിഫലീഭവിക്കുക…
മറൗടെര്സ് 1 : അതിന് ആരാണ് നമ്മുടെ മുന്നിൽ നിൽക്കുന്ന ഇവൻ ..
ഹോക : ഇവൻ ഒരു ചിത്രകാരൻ ആണ്……. ആയുധം കൊണ്ട് മരണത്തിന്റെ ചിത്രം വരക്കുന്ന ഒരു ചിത്രകാരൻ. അകിനോവ് രാജാവിന്റെ ആയുധ പുരയിലെ ഏറ്റവും മൂർച്ചയുള്ള ആയുധം… ഹാനികരമായ ഒരു ഇരു തല വാൾ …. ദൈവസമാനമായ യുദ്ധവീരൻ, ഇവന്റെ പാദം പതിഞ്ഞ മണ്ണ് എല്ലാം രക്ത സാഗരവും ജഡ കൂമ്പാരവും ആയ ചരിത്രം ആണ്, യുദ്ധഭൂമിയിൽ അവന്റെ മുന്നിൽ തന്റെ പ്രിയപ്പെട്ടവർ ചെന്ന് പെടാതിരിക്കാൻ ആണ് ശത്രു രാജ്യത്തെ സ്ത്രീകളും കുട്ടികളും മനസ്സ് ഉരുകി പ്രാർത്ഥിക്കുക …. രാജകുമാരി അലീവാന്റെ സേനാ തലവൻ, ഇവന്റെ പേര് ഇത്തയാസ്.