അവർ ആ സ്ത്രീക്ക് അഭിമുഖമായി നിലത്ത് അമർന്നു…
സാമ്പത്ത് : ഞാൻ സാമ്പത്ത്….
ടോടാ : അറിയാം ഗുൽവേറിലെ രാജാവായ ഫറോസിന്റെ മൂന്നാമത്തെ മകൻ… ഗുൽവേറിന്റെ രാജാവാകാൻ മനം കൊതിക്കുന്നു, പക്ഷെ അതിൽ മൂടൽ വീഴ്ത്തി രണ്ട് ചേട്ടന്മാർ ഉള്ളതാണ് വിഷയം..
സാമ്പത്ത് : അതെ… ഞാനാണ് എന്നും പിതാവിനെ അനുസരിച്ചു ജീവിച്ചിട്ടുള്ളത്, അവർ രണ്ട് പേരും വേശ്യാലങ്ങൾ നിരങ്ങി നടന്നപ്പോൾ ഞാൻ പിതാവിനു വേണ്ടി യുദ്ധവും, നാട് സന്ദർശനവുമായി നടന്നു… ഞാൻ തന്നെ ആണ് രാജാവാകാൻ അർഹൻ.
ടോടാ കണ്ണുകൊണ്ടു കൈ ഗോളത്തിൽ വെക്കാൻ കാണിച്ചപ്പോൾ സാമ്പത്ത് കൈകൾ രണ്ടും ഗോളത്തിൽ വെച്ചു, അതിൽ നിന്ന് വന്ന നീല പ്രകാശവും മുഴക്കവും അയാളിൽ ഭയം സൃഷ്ട്ടിച്ചു..
ടോടാ : നീ നിന്റെ ചേട്ടന്മാരെ പരാജയപ്പെടുത്തി ഗുൽവേറിലെ രാജാവാകും…..
ടോടാ തന്റെ കൃഷ്ണമണി ഇല്ലാത്ത കണ്ണുകൾ ഉയർത്തി പറഞ്ഞപ്പോൾ സാമ്പത്തിന്റെ ഉള്ള് സന്തോഷം കൊണ്ട് നിറഞ്ഞു.
സാമ്പത്ത് അടുത്തിരുന്ന കുഞ്ഞിന്റെ കൈകൾ ആ ഗോളത്തിൽ എടുത്ത് വെച്ചു..
ടോടാ : ഗുൽവേറിലെ പുൽ ചെടികൾ പോലും നിന്നെ വാഴ്ത്തി പാടും, നിന്റെ അച്ഛന്റെ അഭിമാനവും നാടിന്റെ ഐശ്വര്യവും ആവും. നിനക്ക് എതിരെ നിൽക്കുന്നവർ നിലം പതിക്കും, നിന്റെ കൂടെ നിൽക്കുന്നവർ സിംഹാസനങ്ങളിൽ അമരും… യസാഗിഷ് കുമാരാ, നിനക്ക് എതിരെ ഉയരുന്ന വാളുകൾ ഉരുക്കി അവർ ദേവാലയങ്ങൾ പണിയും, നിന്റെ പാതം പതിക്കുന്നിടത്തു ബലിപീടങ്ങൾ ഉയരും …
സാമ്പത്ത് തന്റെ ആരപട്ടയുടെ അടിയിൽ നിന്ന് ഒരു നാണയ കിഴി എടുത്ത് ടോടായുടെ അടുത്ത് വെച്ചു..
ടോടാ : പക്ഷെ….. നീ ഒരു പെണ്ണിനെ പ്രണയിക്കും. ആ പ്രണയത്തിനായി നീ നിന്റെ ജീവനും, രാജ്യവും തെജിക്കും..
സാമ്പത്തിന്റെ മുഖം കനത്തു… അയാൾ യസാഗിഷ് കുമാരനെയും പിടിച്ചു എഴുനേൽപ്പിച്ചു പുറത്ത് ഇറങ്ങി..
ടോടാ: ആ പ്രണയം കാരണം നീ ഒരു ദൈവത്തിന് എതിരെ വാൾ എടുക്കും..
അവർ പോയെങ്കിലും ടോടാ പറഞ്ഞു കൊണ്ടേ ഇരുന്നു..
വെളിയിൽ ചെന്നപ്പോൾ സാമ്പത്ത് കാവൽകാരിൽ ഒരാളുടെ കൈയിൽ ഇരുന്ന ചൂട്ട് വാങ്ങി ആ തടി പുരയുടെ മുകളിൽ ഇട്ട് കുതിര പുറത്ത് യസാഗിഷ് കുമാരനെ കേറ്റി ഇരുത്തി… അയാളും കുതിരപുറത്തു കേറി അവർ മെല്ലെ മുന്നോട്ട് നീങ്ങി…